Home
Mobile

അ‌താ ഒരു പൂഴിക്കടകൻ! പവറിന്റെ ആശാൻ റിയൽമി GT 6T 5ജിക്ക് 5000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ട്

കരുത്തൻ സ്മാർട്ട്ഫോണുകൾ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഉയർന്ന വില പലപ്പോഴും അ‌വ സ്വന്തമാക്കുന്നതിന് വിലങ്ങുതടിയാകുന്നു. എന്നാൽ എല്ലാത്തിനും ഒരു നേരമുണ്ട് എന്ന് പറയാറുണ്ട്. സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ആശിച്ച പോലെ ഒരു കരുത്തൻ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഒരു മികച്ച അ‌വസരം ഒരുങ്ങിയിരിക്കുന്നു. കാരണം, റിയൽമിയുടെ ജിടി സീരീസിലെ പവർഫുൾ സ്മാർട്ട്ഫോൺ മോഡലായ റിയൽമി ജിടി 6ടി (Realme GT 6T 5G) ഇപ്പോൾ 5000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ടിൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. റിയൽമിയുടെ പ്രശസ്തമായ ജിടി സീരീസിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് അ‌ടയാളപ്പെടുത്തിയ മോഡൽ കൂടിയാണ് റിയൽമി ജിടി 6ടി.

ഈ വർഷം മേയിൽ ആണ് റിയൽമി GT 6T 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. അ‌ന്ന് റിയൽമി GT 6ടിയുടെ 8GB+ 128GB അ‌ടിസ്ഥാന മോഡലിന് 30,999 രൂപയും 8GB+ 256GB മോഡലിന് 32,999 രൂപയും 12GB +256GB മോഡലിന് 35,999 രൂപയും ടോപ്പ് എൻഡ് 12GB+ 512GB മോഡലിന് 39,999 രൂപയും ആയിരുന്നു വില.

അ‌താ ഒരു പൂഴിക്കടകൻ! പവറിന്റെ ആശാൻ റിയൽമി GT 6T 5ജിക്ക് ഡിസ്കൗണ്ട്

എന്നാലിപ്പോൾ ആമസോണിൽ ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ റിയൽമി ജിടി 6ടിയുടെ അ‌ടിസ്ഥാന മോഡൽ യഥാർഥ വിലയെക്കാൾ 1000 രൂപ വിലക്കുറവിൽ 29,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഡയറക്ട് ഡിസ്കൗണ്ട് കൂടാതെ 4250 രൂപ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തായത് ആകെ 5250 രൂപ ഡിസ്കൗണ്ട് നേടാൻ സാധിക്കും.

ഡിസ്കൗണ്ടിനായി ബാങ്ക് കാർഡുകളെ ആശ്രയിക്കേണ്ടി വരുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. അ‌തോടൊപ്പം 5000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ട് ലഭ്യമാകുന്നുണ്ട് എന്നത് വമ്പൻ ഓഫറാണ്. ഈ ഡീൽ പ്രയോജനപ്പെടുത്തിയാൽ 30999 രൂപ വിലയുള്ള റിയൽമി ജിടി 6ടി ഇപ്പോൾ ആമസോണിൽ നിന്ന് 25749 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് മികച്ച ഡീൽ ആണ്.

അ‌താ ഒരു പൂഴിക്കടകൻ! പവറിന്റെ ആശാൻ റിയൽമി GT 6T 5ജിക്ക് ഡിസ്കൗണ്ട്

വിപണിയിൽ 35000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോണുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയ സ്മാർട്ട്ഫോൺ മോഡലാണ് റിയൽമി ജിടി 6ടി. അ‌ത് ഇപ്പോൾ 25000 രൂപ വിലയിൽ ലഭ്യമായിരിക്കുന്നു എന്നത് മറ്റ് ബ്രാൻഡുകളുടെ പുതിയ മിഡ് റേഞ്ച് ഫോണുകൾക്ക് ഉൾപ്പെടെ കനത്ത ഭീഷണി ഉയർത്തുന്നു. മറ്റ് ബ്രാൻഡുകൾക്ക് ഇത് ചങ്കിടിച്ചിന്റെ സമയമാണെങ്കിൽ ഉപയോക്താവിനിത് സന്തോഷത്തിന്റെ സമയമാണ്.

റിയൽമി GT 6T-യുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 8T LTPO AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 6000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമറ്റ്, 3+1 പ്ലസ് ലോ-ഫ്രീക്വൻസി ഫ്ലിക്കർ DC ഡിമ്മിംഗ്, 2160Hz കോർഡിനിംഗ് ജിഎംഎം ഗ്ലാസ് വിക്ടസ്-2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ടാകോർ സ്നാപ്ഡ്രാഗൺ 7+ ജെൻ 3 4nm ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB (UFS 4.0) / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകളിൽ റിയൽമി ജിടി 6T എത്തുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ-5ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

അ‌താ ഒരു പൂഴിക്കടകൻ! പവറിന്റെ ആശാൻ റിയൽമി GT 6T 5ജിക്ക് ഡിസ്കൗണ്ട്

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരമാണ് റിയൽമി ജിടി 6ടിയിൽ ഒരുക്കിയിരിക്കുന്നത്. OIS, f/1.88 അപ്പേർച്ചർ എന്നിവയുള്ള 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP IMX355 112° അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് ഇതിലുള്ളത്. ഫ്രണ്ടിൽ സോണി IMX615 സെൻസറോട് കൂടിയ 32MP സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്, ഇതിൽ f/2.45 അപ്പേർച്ചറും 4K 30 fps വരെ വീഡിയോ റെക്കോർഡിങ്ങും ഉണ്ട്.

ചൂടാകുന്നതിനെ പ്രതിരോധിക്കാൻ ഇതിലെ 9-ലെയർ കൂളിംഗ് സിസ്റ്റത്തിൽ 10014mm² 3D ടെമ്പർഡ് ഡ്യുവൽ VC, ഗീക്ക് പവർ ട്യൂണിംഗ് എന്നിവ ഉണ്ട്. 10 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുന്ന 120W SuperVOOC ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5500mAh ബാറ്ററിയും ഈ കരുത്തൻ സ്മാർട്ട്ഫോണിലുണ്ട്.

IP65 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ,
ഡ്യുവൽ സിം (നാനോ+ നാനോ), 5G ബാൻഡുകൾ, ഡ്യുവൽ മോഡ് SA/NSA, WiFi 6, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഫീച്ചറുകളും ഇതിലുണ്ട്. ഫ്ലൂയിഡ് സിൽവർ, റേസർ ഗ്രീൻ, മിറാക്കിൾ പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഈ റിയൽമി സ്മാർട്ട്ഫോൺ ലഭ്യ​മാണ്.

More from GizBot

Best Mobiles in India

English summary
Realme GT 6T 5G is now available at over Rs 5000 discount on Amazon. The Realme GT 6T base model can be had for Rs 25,749 if you avail the offers. Realme GT 6T 5G was launched in India in May this year. At that time, the 8GB+128GB base model of Realme GT 6T was priced at Rs 30,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X