ഒറ്റയടിക്ക് 7000 രൂപ ഡിസ്കൗണ്ട്! റിയൽമി GT 6T 5ജി ഇപ്പോൾ ഏറ്റവും വിലക്കുറവിൽ വാങ്ങാം!
കരുത്തിന്റെ പര്യായമായി റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 6ടി (Realme GT 6T 5G). റിയൽമിയുടെ പ്രശസ്തമായ ജിടി സീരീസിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് ഈ വർഷം മേയിലാണ് റിയൽമി GT 6T 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. അന്നുമുതൽ ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ഒരു ചർച്ചാ വിഷയമാകാൻ ഈ കരുത്തൻ 5ജി ഫോണിന് കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ വരുന്ന ഡിസ്കൗണ്ട് സെയിലുകളിൽ ഈ റിയൽമി സ്മാർട്ട്ഫോണിന് 4000- 5000 രൂപ വരെ ഡിസ്കൗണ്ടുകൾ പ്രഖ്യാപിക്കപ്പെടാറുണ്ട്. എന്നാലിപ്പോൾ ഈ ഫോണിന് ഒറ്റയടിക്ക് 7000 രൂപയുടെ ഡിസ്കൗണ്ടുമായി ഞെട്ടിച്ചിരിക്കുകയാണ് ആമസോൺ.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി GT 6ടിയുടെ 8GB+ 128GB അടിസ്ഥാന മോഡലിന് 30,999 രൂപയും 8GB+ 256GB മോഡലിന് 32,999 രൂപയും 12GB +256GB മോഡലിന് 35,999 രൂപയും ടോപ്പ് എൻഡ് 12GB+ 512GB മോഡലിന് 39,999 രൂപയും ആയിരുന്നു വില. ഇപ്പോഴും ഏതാണ്ട് ഇതേ വിലയിൽ തന്നെയാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ കൂപ്പൺ ഡിസ്കൗണ്ട് എന്ന നിലയിൽ 7000 രൂപയുടെ ഡിസ്കൗണ്ട് ആമസോൺ ഈ റിയൽമി ഫോണിന് വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഉപയോക്താക്കൾക്ക് അടിസ്ഥാന മോഡൽ ഇപ്പോൾ 23,998 രൂപ വിലയിൽ സ്വന്തമാക്കാനാകും. ബാങ്ക് ഡിസ്കൗണ്ട് അല്ല എന്നതിനാൽ ആർക്കും എളുപ്പത്തിൽ ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താനാകും എന്ന പ്രത്യേകതയുമുണ്ട്.
റിയൽമി GT 6T-യുടെ പ്രധാന ഫീച്ചറുകൾ: ഒക്ടാകോർ സ്നാപ്ഡ്രാഗൺ 7+ ജെൻ 3 4nm ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 8T LTPO AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമറ്റ്, 3+1 പ്ലസ് ലോ-ഫ്രീക്വൻസി ഫ്ലിക്കർ DC ഡിമ്മിംഗ്, 2160Hz കോർഡിനിംഗ് ജിഎംഎം ഗ്ലാസ് വിക്ടസ്-2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ-5ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB (UFS 4.0) / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകളിൽ റിയൽമി ജിടി 6T എത്തുന്നു.
കണ്ടാൽ ട്രിപ്പിൾ റിയർ ക്യാമറകളുണ്ട് എന്ന് തോന്നുമെങ്കിലും ശക്തമായ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി ജിടി 6ടിയിൽ ഉള്ളത്. OIS, f/1.88 അപ്പേർച്ചർ എന്നിവയുള്ള 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP IMX355 112° അൾട്രാ വൈഡ് ക്യാമറ എന്നിവ അതിൽ അടങ്ങുന്നു. ഫ്രണ്ടിൽ സോണി IMX615 സെൻസറോട് കൂടിയ 32MP സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.
ഡ്യുവൽ സിം (നാനോ+ നാനോ), 5G ബാൻഡുകൾ, ഡ്യുവൽ മോഡ് SA/NSA, WiFi 6, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP65 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 120W SuperVOOC ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5500mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. ഫ്ലൂയിഡ് സിൽവർ, റേസർ ഗ്രീൻ, മിറാക്കിൾ പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഈ റിയൽമി സ്മാർട്ട്ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








