കുട്ടിമാമാ... ഞാൻ ഞെട്ടിമാമാ..! റിയൽമിയുടെ കരുത്തൻ GT 6T 5ജിക്ക് 5000 രൂപ ഡിസ്കൗണ്ട്
ആമേസാണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾ വാങ്ങാൻ മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമായിരിക്കുന്നതിനാൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇതൊരു സുവർണാവസരമാണ്. യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ പ്രിയപ്പെട്ട ഫോണുകൾ സ്വന്തമാക്കാൻ ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ അവസരം ഒരുക്കിയിരിക്കുന്നു. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാനികളിൽ ഒന്നായ റിയൽമി ഈ വർഷം മേയിൽ, അതായത് രണ്ട്- മൂന്ന് മാസം മുൻപ് മാത്രം ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ ഫോൺ ആണ് റിയൽമി ജിടി 6ടി (Realme GT 6T). ഇപ്പോൾ ലോഞ്ച് വിലയെക്കാളും കുറഞ്ഞ വിലയിൽ ഈ കിടിലൻ ഫോൺ വാങ്ങാൻ ആമസോൺ വഴിയൊരുക്കിയിട്ടുണ്ട്.
റിയൽമി GT 6T യുടെ 8GB+ 128GB അടിസ്ഥാന മോഡലിന് 30,999 രൂപയും 8GB+ 256GB മോഡലിന് 32,999 രൂപയും 12GB +256GB മോഡലിന് 35,999 രൂപയും ടോപ്പ് എൻഡ് 12GB+ 512GB മോഡലിന് 39,999 രൂപയും ആണ് ഇന്ത്യയിലെ വില. ആമസോൺ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നതും ഇതേവിലയിൽ തന്നെയാണ്.

യഥാർഥ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും 4000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ഒറ്റയടിക്ക് റിയൽമി ജിടി 6ടിയുടെ വില 30999 രൂപയിൽ നിന്ന് 25999 രൂപയിലേക്ക് കുറയ്ക്കാൻ സാധിക്കും.
കൂടാതെ തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 2,527.43 രൂപ വരെ EMI പലിശ ലാഭിക്കാം. 12 മാസം വരെ ആമസോൺ പേ നോ കോസ്റ്റ് EMI ഓപ്ഷനും ഉണ്ട്. വിശ്വസനീയമായ പെർഫോമൻസ് ഉറപ്പു നൽകുന്ന റിയൽമി സ്മാർട്ട്ഫോൺ എന്ന നിലയിൽ റിയൽമി ജിടി 6ടിക്ക് ലഭിച്ചിരിക്കുന്ന ഈ ഡിസ്കൗണ്ട് ഉപയോക്താക്കൾ പ്രയോജനപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിയൽമി GT 6T-യുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 7+ Gen 3 4nm ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. AnTuTu ബെഞ്ച്മാർക്ക് പ്ലാറ്റ്‌ഫോമിൽ റിയൽമി GT 6T 1.5 ദശലക്ഷത്തിലധികം പോയിൻ്റുകൾ നേടിയതായി കമ്പനി അവകാശപ്പെട്ടിരുന്നു. 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 8T LTPO AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്.
120Hz റിഫ്രഷ് റേറ്റ്, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമറ്റ്, 3+1 പ്ലസ് ലോ-ഫ്രീക്വൻസി ഫ്ലിക്കർ DC ഡിമ്മിംഗ്, 2160Hz കോർഡിനിംഗ് ജിഎംഎം ഗ്ലാസ് വിക്ടസ്-2 പ്രൊട്ടക്ഷൻ എന്നിവ റിയൽമി ജിടി 6ടി ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്.
പെട്ടെന്ന് കണ്ടാൽ ട്രിപ്പിൾ റിയർ ക്യാമറകളുണ്ട് എന്ന് തോന്നുമെങ്കിലും ശക്തമായ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി ജിടി 6ടിയിൽ ഉള്ളത്. അതിൽ OIS, f/1.88 അപ്പേർച്ചർ എന്നിവയുള്ള 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ റിയർ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP IMX355 112° അൾട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്നു.

സോണി IMX615 സെൻസറോട് കൂടിയ 32MP സെൽഫി ക്യാമറയാണ് റിയൽമി ജിടി 6ടിയുടെ ഫ്രണ്ടിൽ നൽകിയിരിക്കുന്നത്. ഇത് f/2.45 അപ്പേർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം എത്തുന്നു.
ഗെയിമിങ് ഫോൺ എന്ന നിലയിൽക്കൂടി എത്തുന്ന ഈ ഫോണിന്റെ 9-ലെയർ കൂളിംഗ് സിസ്റ്റത്തിൽ 10014mm² 3D ടെമ്പർഡ് ഡ്യുവൽ VC, ഗീക്ക് പവർ ട്യൂണിംഗ് എന്നിവ ഉൾപ്പെടുന്നു.
10 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുന്ന 120W SuperVOOC ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5500mAh ബാറ്ററിയും ഈ കരുത്തൻ സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ-5ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP65 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ ഫീച്ചറുകളും ഇതിലുണ്ട്. ഫ്ലൂയിഡ് സിൽവർ, റേസർ ഗ്രീൻ, മിറാക്കിൾ പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഈ റിയൽമി സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications








