Home
Mobile

കൊച്ചുകൊച്ചു വിജയങ്ങൾ കൊതിക്കുന്ന ഒരു മനസ് നിങ്ങൾക്കുമുണ്ടോ, എങ്കിൽ ഈ റിയൽമി ഫോൺ ഉറപ്പിച്ചോ!

ബജറ്റ് വിലയിൽ തുടങ്ങി പ്രീമിയം നിരക്കുകൾ വരെയുള്ള സെഗ്മെന്റുകളിൽ സ്മാർട്ട്ഫോണുകൾ ഇറക്കിക്കൊണ്ട് റിയൽമി മുന്നേറുകയാണ്. കഴിഞ്ഞമാസം ഇന്ത്യയിൽ റിയൽമി അ‌വതരിപ്പിച്ച ഫോണുകളുടെ എണ്ണം ഒരു ​കൈയിലെ വിരലുകളിൽ ഒതുങ്ങുന്നതല്ല. ഈ വർഷം തുടങ്ങിയതു മുതൽ തന്നെ റിയൽമി പുതിയ സ്മാർട്ട്ഫോണുകൾ ഇറക്കുന്നതിൽ ഈ ആവേശം പുലർത്തുന്നുണ്ട്.

റിയൽമി ഇന്ത്യയിൽ അ‌വസാനമായി ലോഞ്ച് ചെയ്തത് റിയൽമി സി65 5ജി എന്ന സ്മാർട്ട്ഫോൺ ആയിരുന്നു. ഏപ്രിൽ 26ന് ആയിരുന്നു ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌തിന് രണ്ട് ദിവസം മുൻപ് നാർസോ 70x 5ജിയും നാർസോ 70 5ജിയും റിയൽമി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു.

വിജയങ്ങൾ കൊതിക്കുന്ന മനസിനെ തൃപ്തിപ്പെടുത്താൻ ഇത് മതിയാകും

അ‌തായത്, ആഴ്ചകളുടെയും ദിവസങ്ങളുടെയും മാത്രം വ്യത്യാസത്തിൽ റിയൽമി തുടർച്ചായി പുതിയ സ്മാർട്ട്ഫോണുകൾ ഇറക്കിക്കൊണ്ടിരിക്കുന്നു. ഈ വർഷം തുടക്കം മുതൽ തുടങ്ങിയ ഈ ആവേശം റിയൽമി സി65 5ജിയുടെ ലോഞ്ചോടുകൂടി അ‌വസാനിച്ചിട്ടില്ല എന്ന് തെളിയിച്ചുകൊണ്ട് റിയൽമി ഒരു പുത്തൻ സ്മാർട്ട്ഫോണി​ന്റെ വരവ് കൂടി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നു.

റിയൽമിയുടെ ആറാം വാർഷികത്തോട് അ‌നുബന്ധിച്ച് റിയൽമി ജിടി 6 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തി. GT 2 സീരീസിന് ശേഷം ജിടി സീരീസിലെ റിയൽമി ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടില്ല. അ‌തിനാൽ 2022 ന് ശേഷം ആദ്യമായി റിയൽമി ജിടി സീരീസ് ഇന്ത്യയിലേക്ക് വരുന്നു എന്ന പ്രത്യേകതയും റിയൽമിയുടെ ഈ പ്രഖ്യാപനത്തിനുണ്ട്.

വിജയങ്ങൾ കൊതിക്കുന്ന മനസിനെ തൃപ്തിപ്പെടുത്താൻ ഇത് മതിയാകും

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന റിയൽമി GT 6T (Realme GT 6T) എന്ന മോഡലാണ് റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിക്കുക. ഇക്കാര്യം ഇതിനകം സ്ഥിരീകരിച്ച കമ്പനി ഈ മോഡലിനായി തങ്ങളുടെ ഒഫീഷ്യൽ വെബ്​സൈറ്റിൽ പുതിയ പേജും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ട്വിറ്ററിലൂടെ ഈ മോഡലിന്റെ വരവ് സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നതിനപ്പുറം റിയൽമി ജിടി 6ടിയുടെ ലോഞ്ച് തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മേയിൽ തന്നെ ലോഞ്ച് ഉണ്ടാകും എന്ന് ടീസറിൽ വ്യക്തമാണ്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്നാണ് റിയൽമി ജിടി 6ടിയെ കമ്പനി പരിയചപ്പെടുത്തിയിരിക്കുന്നത്.

കൊച്ചുകൊച്ചു വിജയങ്ങൾ ആഗ്രഹിക്കുന്ന ഒരു കുഞ്ഞു മനസാണ് നിങ്ങളുടേത് എങ്കിൽ ഈ റിയൽമി ഫോൺ നിങ്ങൾക്ക് അ‌നുയോജ്യമാണ് എന്ന് റിയൽമിയുടെ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നു. AnTuTu ബെഞ്ച്മാർക്ക് പ്ലാറ്റ്‌ഫോമിൽ റിയൽമി GT 6Tയ്ക്ക് 1.5 ദശലക്ഷത്തിലധികം പോയിൻ്റുകൾ സ്‌കോർ ചെയ്തെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.

വിജയങ്ങൾ കൊതിക്കുന്ന മനസിനെ തൃപ്തിപ്പെടുത്താൻ ഇത് മതിയാകും

മികച്ച വേഗത, പവർ എഫിഷ്യൻസി, പെർഫോമൻസ് എന്നിവയൊക്കെ കാഴ്ചവയ്ക്കുന്നതിൽ ഈ ഫോൺ മുന്നിട്ട് നിൽക്കുമെന്ന് കമ്പനി അ‌വകാശപ്പെടുന്നു. കാരണം നൂതന 4nm TSMC പ്രോസസറിലാണ് ഈ ചിപ്‌സെറ്റ് നിർമ്മിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 7+ജെൻ 2-മായി താരതമ്യം ചെയ്യുമ്പോൾ, ഇതിന് CPU പ്രകടനത്തിൽ 15% വർദ്ധനവും GPU പവറിൽ 45% വർദ്ധനവും നൽകുന്നുവെന്ന് റിയൽമി പറയുന്നു.

ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസ് കാഴ്ചവയ്ക്കുന്ന റിയൽമി ജിടി സീരീസ് ഫോണുകൾ മിഡ്- പ്രീമിയം സെഗ്‌മെൻ്റിനെ ലക്ഷ്യം വച്ചാണ് എത്തുന്നത്. റിയൽമി ജിടി 6ടിയ്ക്ക് ഒപ്പം, ഇന്ന് ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട റിയൽമി ജിടി നിയോ 6 മോഡലും ഇന്ത്യയിൽ ​വൈകാതെ അ‌വതരിപ്പിക്കപ്പെട്ടേക്കാം. നിലവിൽ GT 6T മോഡലിന്റെ ഇന്ത്യൻ ലോഞ്ച് മാത്രമാണ് റിയൽമി സ്ഥിരീകരിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Realme has officially confirmed that the Realme GT 6T powered by Qualcomm Snapdragon 7+ Gen 3 chipset will be launched in India soon. The company has introduced the Realme GT6T as the first smartphone in India to feature the Qualcomm Snapdragon 7+ Gen 3 chipset. Its launch date will be revealed soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X