ഇരുമ്പ് കൈ മായാവി അല്ല, ഇത് റിയൽമിയുടെ GT 6T; പ്രതിഭയാണ്, പ്രതിഭാസമാണ്, വിട്ടുകളയരുത്!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പിടി മുറുക്കിക്കൊണ്ടിരിക്കുന്ന റിയൽമി തങ്ങളുടെ ജിടി സീരീസിൽപ്പെട്ട ഒരു സ്മാർട്ട്ഫോൺ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ജിടി സീരീസിലെ പുതിയ സ്മാർട്ട്ഫോണായ റിയൽമി ജിടി 6ടി (Realme GT 6T)യുടെ ഇന്ത്യൻ ലോഞ്ച് തീയതി കമ്പനി വെളിപ്പെടുത്തി.
റിയൽമി ജിടി സീരീസിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് റിയൽമി GT 6T ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞയാഴ്ച റിയൽമി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഈ ഫോണിന്റെ ഇന്ത്യൻ ലോഞ്ച് തീയതി വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മെയ് 22ന് ഉച്ചയ്ക്ക് 12ന് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റ് ആണ് ഈ റിയൽമി സ്മാർട്ട്ഫോണിന്റെ കരുത്ത്. ലോഞ്ച് തീയതിക്കൊപ്പം റിയൽമി GT 6Tയുടെ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിരുന്നു. ഈ ഫോണിന്റെ കരുത്തിനെ സൂചിപ്പിക്കുന്നതിനായി പുറത്തിറക്കിയ ചിത്രങ്ങളിൽ, ഒരു യന്ത്രക്കൈയിൽ സിൽവർ നിറത്തിലുള്ള റിയൽമി GT 6T ഇരിക്കുന്ന ചിത്രം ഇതിനകം ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.
റിയൽമി ജിടി 6ടിയുടെ ചിത്രം കാണുന്ന പലർക്കും ഇരുമ്പ് കൈ മായാവി എന്ന പേരാണ് മനസിലേക്ക് എത്തുക. മാന്ത്രികക്കൈകൊണ്ട് കരുത്തുനേടുന്ന സൂപ്പർ നായകനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ തന്നെയാണ് റിയൽമി ഈ സ്മാർട്ട്ഫോണിനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. AnTuTu ബെഞ്ച്മാർക്ക് പ്ലാറ്റ്‌ഫോമിൽ റിയൽമി GT 6T 1.5 ദശലക്ഷത്തിലധികം പോയിൻ്റുകൾ നേടിയതായി കമ്പനി അവകാശപ്പെടുന്നു.

നൂതന 4nm TSMC പ്രോസസറിലാണ് ഈ ചിപ്‌സെറ്റ് നിർമ്മിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 7+ജെൻ 2-മായി താരതമ്യം ചെയ്യുമ്പോൾ, ഇത് CPU പ്രകടനത്തിൽ 15% വർദ്ധനവും GPU പവറിൽ 45% വർദ്ധനവും നൽകുന്നുവെന്ന് റിയൽമി പറയുന്നു. പ്രീമിയം നാനോ മിറർ ഡിസൈനാണ് ഈ ഫോണിനുള്ളത്. പ്രീമിയം പെർഫോമൻസ് മാത്രമല്ല, മികച്ച സൗന്ദര്യവും ഇതിനുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു.
മേയ് 22 ലെ ലോഞ്ചിന് ശേഷം റിയൽമി വെബ്‌സൈറ്റ്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി റിയൽമി ജിടി 6ടി വിൽപ്പനയ്ക്ക് എത്തും. ഇതിനകം ഈ ഫോണിനായുള്ള പ്രത്യേക പേജുകൾ ആമസോണിലും കമ്പനിയുടെ വെബ്സൈറ്റിലും ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. VC ലിക്വിഡ് കൂളിംഗ് ചേമ്പറിൻ്റെ സാന്നിധ്യം ഈ ഫോണിൽ ഉണ്ടാകുമെന്ന് ഈ ലിസ്റ്റിങ് വെളിപ്പെടുത്തുന്നു.
അൾട്രാ നാരോ ബെസലുകൾ, കർവ്ഡ് എഡ്ജുകൾ, പഞ്ച് ഹോൾ കട്ടൗട്ടിൽ സെൽഫി ക്യാമറ എന്നിവയും വലതു വശത്തായി വോളിയം റോക്കറും പവർ ബട്ടണും ഇതിലുണ്ട് എന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ചിപ്സെറ്റ് ഒഴികെ ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ അവ പുറത്തുവിട്ടിട്ടുണ്ട്.

റിയൽമി GT 6Tയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 1.5K റെസല്യൂഷനോടുകൂടിയ 6.78-ഇഞ്ച് LTPO AMOLED സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1600 നിറ്റ്സ് ഹൈ ബ്രൈറ്റ്‌നസ് മോഡ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, ഗ്രാഫിക്‌സിനായി Adreno GPU-മായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റ്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Realme UI 5.0 ഒഎസ്, 50MP സോണി IMX882 മെയിൻ ക്യാമറയും 8MP അൾട്രാവൈഡ് ഷൂട്ടറും, 32MP സോണി IMX615 സെൽഫി ക്യാമറ, വൈഫൈ 6, ബ്ലൂടൂത്ത് 5.3, NFC, യുഎസ്ബി-C 2.0 പോർട്ട്, IP65 റേറ്റിംഗ്, X-ആക്സിസ് ലീനിയർ വൈബ്രേഷൻ മോട്ടോർ, IR ബ്ലാസ്റ്റർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ.
100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററി എന്നിവയൊക്കെയാണ് റിയൽമി ജിടി 6ടിയിൽ ഉണ്ടാകുക. ഇതൊരു 5ജി സ്മാർട്ട്ഫോൺ ആയിരിക്കും. ഇന്ത്യയിൽ റിയൽമി GT 6Tയുടെ വില 31,999 രൂപ ആയിരിക്കാമെന്ന് അടുത്തിടെ ഒരു ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 30000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ എത്തിയേക്കാം.


Click it and Unblock the Notifications








