Home
Mobile

റിയൽമിയുടെ യന്ത്ര​ക്കൈയ്യൻ GT 6T ഇന്ത്യയിൽ എത്തി, ഇതിന്റെ പവർ ഒന്ന് വേറെ തന്നെ!

റിയൽമി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റിയൽമി GT 6T (Realme GT 6T) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ റിയൽമി GT 6T സ്മാർട്ട്ഫോണിന്റെ വരവോടെ റിയൽമിയുടെ പ്രശസ്തമായ ജിടി സീരീസിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന് കൂടിയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

മിഡ്-ഹൈ മാർക്കറ്റിൽ ഗെയിം ചേഞ്ചർ ആകുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോൺ ആണ് റിയൽമി GT 6T. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റ് ആണ് ഈ റിയൽമി സ്മാർട്ട്ഫോണിന്റെ കരുത്ത്. മികച്ച പെർഫോമൻസ് നൽകാൻ ഈ ഫോണിന് സാധിക്കുമെന്ന് റിയൽമിയും ഉറപ്പ് നൽകുന്നുണ്ട്.

റിയൽമിയുടെ യന്ത്ര​ക്കൈയ്യൻ GT 6T എത്തി, ഇതിന്റെ പവർ ഒന്ന് വേറെ തന്നെ!

റിയൽമി ജിടി 6ടി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നതും ഒരു കരുത്തൻ സ്മാർട്ട്ഫോൺ എന്ന നിലയിൽ തന്നെയാണ്. ഒരു യന്ത്ര​ക്കൈയിൽ സിൽവർ നിറത്തിലുള്ള റിയൽമി GT 6T ഇരിക്കുന്ന ചിത്രം ഇതിനകം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം സൂചിപ്പിക്കുന്ന വിധത്തിൽ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയുന്ന ഒരു മാന്ത്രിക​ക്കൈ തന്നെയാണ് ഈ ഫോൺ എന്നാണ് റിയൽമിയുടെ അ‌വകാശവാദം തോന്നിപ്പിക്കുന്നത്.

ഗെയിമിങ് പ്രേമികളെയും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവരെയും ഒരേപോലെ കണക്കിലെടുത്ത്, അ‌വരെ തൃപ്തിപ്പെടുത്തും വിധമാണ് റിയൽമി ജിടി 6ടി എത്തിയിരിക്കുന്നത് എന്നാണ് ഫീച്ചറുകൾ പരിശോധിച്ചാൽ മനസിലാക്കാനാകുന്നത്. നൂതന 4nm TSMC പ്രോസസറിലാണ് ഇതിലെ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്‌സെറ്റ് നിർമ്മിച്ചിരിക്കുന്നത്.

റിയൽമിയുടെ യന്ത്ര​ക്കൈയ്യൻ GT 6T എത്തി, ഇതിന്റെ പവർ ഒന്ന് വേറെ തന്നെ!

സ്നാപ്ഡ്രാഗൺ 7+ജെൻ 2 ചിപ്സെറ്റിനെ അ‌പേക്ഷിച്ച്, CPU പ്രകടനത്തിൽ 15% വർദ്ധനവും GPU പവറിൽ 45% വർദ്ധനവും ഇതിലെ സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റ് കാഴ്ചവയ്ക്കുന്നു. AnTuTu ബെഞ്ച്മാർക്ക് പ്ലാറ്റ്‌ഫോമിൽ റിയൽമി GT 6T 1.5 ദശലക്ഷത്തിലധികം പോയിൻ്റുകൾ നേടിയതായി കമ്പനി അവകാശപ്പെടുന്നു.

റിയൽമി GT 6T-യുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 8T LTPO AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 6000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമറ്റ്, 3+1 പ്ലസ് ലോ-ഫ്രീക്വൻസി ഫ്ലിക്കർ DC ഡിമ്മിംഗ്, 2160Hz കോർഡിനിംഗ് ജിഎംഎം ഗ്ലാസ് വിക്ടസ്-2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

950MHz-ൽ അ‌ഡ്രിനോ 732 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 7+ Gen 3 4nm മൊബൈൽ പ്ലാറ്റ്ഫോമിന് സപ്പോർട്ടായി 8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB (UFS 4.0) / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകളും റിയൽമി ജിടി 6T യിൽ എത്തുന്നു.

റിയൽമിയുടെ യന്ത്ര​ക്കൈയ്യൻ GT 6T എത്തി, ഇതിന്റെ പവർ ഒന്ന് വേറെ തന്നെ!

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ OIS, f/1.88 അപ്പേർച്ചർ എന്നിവയുള്ള 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ റിയർ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP IMX355 112° അൾട്രാ വൈഡ് ക്യാമറ എന്നിവ അ‌ടങ്ങുന്നു.

റിയൽമി ജിടി 6ടിയുടെ ഫ്രണ്ടിൽ സോണി IMX615 സെൻസറോട് കൂടിയ 32MP സെൽഫി ക്യാമറ, f/2.45 അപ്പേർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം എത്തുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ-5ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഗെയിമിങ് ഫോൺ എന്ന നിലയിൽക്കൂടി എത്തുന്ന ഈ റിയൽമി ജിടി 6ടിയിലെ 9-ലെയർ കൂളിംഗ് സിസ്റ്റത്തിൽ 10014mm² 3D ടെമ്പർഡ് ഡ്യുവൽ VC, ഗീക്ക് പവർ ട്യൂണിംഗ് എന്നിവ ഉൾപ്പെടുന്നു. 10 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുന്ന 120W SuperVOOC ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5500mAh ബാറ്ററിയും ഈ കരുത്തൻ സ്മാർട്ട്ഫോണിലുണ്ട്.

റിയൽമിയുടെ യന്ത്ര​ക്കൈയ്യൻ GT 6T എത്തി, ഇതിന്റെ പവർ ഒന്ന് വേറെ തന്നെ!

1600 ചാർജിംഗ് സൈക്കിളുകൾ അല്ലെങ്കിൽ 4 വർഷത്തെ ഉപയോഗത്തിന് ശേഷവും ഫോണിന് 80% ബാറ്ററി ആരോഗ്യം നിലനിർത്താനാകുമെന്നും അ‌ടുത്ത അപ്‌ഡേറ്റിൽ ഫോണിന് AI സവിശേഷതകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP65 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ ഫീച്ചറുകളും ഇതിലുണ്ട്.

വിലയും ലഭ്യതയും: റിയൽമി GT 6T യുടെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 30,999 രൂപയും 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ടോപ്പ് എൻഡ് 12GB + 512GB മോഡലിന് 39,999 രൂപയും ആണ് വില.

ആമസോൺ, റിയൽമി ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി മെയ് 29 മുതൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലൂയിഡ് സിൽവർ, റേസർ ഗ്രീൻ നിറങ്ങളിലാണ് ഇത് വിൽപ്പനയ്ക്ക് എത്തുന്നത്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 4000 രൂപ ഡിസ്കൗണ്ട്, 6 മാസം വരെ നോകോസ്റ്റ് ഇഎംഐ എന്നിവയാണ് പ്രധാന ലോഞ്ച് ഓഫറുകൾ.

More from GizBot

Best Mobiles in India

English summary
Realme GT 6T launched in India. It has an octa-core Snapdragon 7+ Gen 3 4nm mobile platform with Adreno 732 GPU. Realme GT 6T is priced at Rs 30,999 for the base 8GB + 128GB model, Rs 32,999 for the 8GB + 256GB model, Rs 35,999 for the 12GB + 256GB model and Rs 39,999 for the top-end 12GB + 512GB model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X