Home
Mobile

ബജറ്റ് ഫോണുകൾക്കിടയിലേക്ക് അവർ വരുന്നുണ്ട്! റിയൽമിയുടെ ഈ നീക്കം പൊളിച്ചു

ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ വീണ്ടും തരംഗം സൃഷ്ടിക്കാൻ റിയൽമി ഒരുങ്ങുന്നു. കമ്പനി ഉടൻ തന്നെ അവരുടെ ജിടി സീരീസിൽ പുതിയ സ്മാർട്ട്‌ഫോണായ റിയൽമി ജിടി 7, റിയൽമി ജിടി 8 പ്രോ എന്നിവ പുറത്തിറക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024 നവംബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത റിയൽ മി ജിടി 7 പ്രോയുടെ പിൻഗാമിയായാണ് റിയൽമി ജിടി 8 പ്രോ എത്തുന്നത്. എന്നാൽ രണ്ട് ഹാൻഡ്‌സെറ്റുകളുടെയും ലോഞ്ച് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റിയൽമി ജിടി 7 ഏപ്രിലിൽ ചൈനയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

റിയൽമി ജിടി 8 പ്രോയിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 2 ചിപ്‌സെറ്റ് വഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്, 2K റെസല്യൂഷനോടുകൂടിയ ഫ്ലാറ്റ് OLED സ്‌ക്രീനും 7,000mAh ബാറ്ററിയും ഫോണിലുണ്ടാവാൻ സാധ്യതയുണ്ട്. റിയൽമി ജിടി 8 പ്രോയിൽ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിരിക്കുമെന്ന് സൂചനയുണ്ട്.

റിയൽമിയുടെ ഈ നീക്കം പൊളിച്ചു

ക്യാമറ വിഭാഗത്തിൽ, അതിൽ ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടർ ഉൾപ്പെടുമെന്ന് പറയപ്പെടുന്നു. ഹാൻഡ്‌സെറ്റിന്റെ മറ്റ് പ്രതീക്ഷിക്കുന്ന വിശദാംശങ്ങളോ അതിന്റെ സാധ്യതയുള്ള ലോഞ്ച് ടൈംലൈനോ ഇതുവരെ അറിവായിട്ടില്ല. ഇനി റിയൽമി ജിടി 7ന്റെ വിവരങ്ങൾ നോക്കുകയാണെങ്കിൽ 120Hz റീഫ്രഷ് റേറ്റുള്ള, മികച്ച ദൃശ്യങ്ങൾക്കായി ഡോൾബി വിഷൻ, HDR10+ എന്നീ സവിശേഷതകളുള്ള 6.78 ഇഞ്ച് ഫുൾ HD+ LTPO AMOLED സ്‌ക്രീനുമായാണ് റിയൽമി ജിടി 7 വരുന്നത്.

ശക്തമായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ കരുത്തു നൽകുന്ന ഫോൺ 16GB വരെ LPDDR5X റാമുമായി പെയർ ചെയ്തിരിക്കുന്നു. 512GB വരെ UFS 4.0 സ്റ്റോറേജും ഇതിലുണ്ടാകും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി Ul 6.0 ഉപയോഗിച്ച് ഈ ഫോൺ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി ജിടി 7 ൽ മൂന്ന് റിയർ ക്യാമറ ലെൻസുകൾ ഉണ്ടാവാനാണ് സാധ്യത.

പ്രധാന ക്യാമറയിൽ 50 മെഗാപിക്സൽ സോണി IMX906 സെൻസറാണുള്ളത്. സൂമിംഗിനായി 50 മെഗാപിക്സൽ സോണി IMX882 ടെലിഫോട്ടോ ക്യാമറയും വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 മെഗാപിക്സൽ സോണി IMX355 അൾട്രാ വൈഡ് ക്യാമറയും സജ്ജീകരിച്ചിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ടാവാം.

റിയൽമി ജിടി 7 സ്മാർട്ട്‌ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റ് നൽകാനാണ് സാധ്യത.സ്മാർട്ട്‌ഫോണിന് 7,000mAhൽ കൂടുതൽ ശേഷിയുള്ള ബാറ്ററിയുണ്ടാകുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഫോൺ വെറും 30 മിനിറ്റിനുള്ളിൽ 0 മുതൽ 100% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് റിയൽമി അവകാശപ്പെടുന്നു. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനറുള്ള ഫോണിന് വെള്ളത്തിനെയും പൊടിയെയും പ്രതിരോധിക്കുന്ന കാര്യത്തിൽ IP69 റേറ്റിംഗാണുള്ളത്.

206 ഗ്രാം ഭാരവും 8.43 എംഎം പ്രൊഫൈലുമുള്ള നിലവിലുള്ള റിയൽമി ജിടി 6 നേക്കാൾ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ബിൽഡ് ഉള്ള ഒരു ഫ്ലാറ്റ് സ്‌ക്രീൻ ഫോണിന് ലഭിക്കുമെന്ന് സൂചനയുണ്ട്. റിയൽമി ജിടി 7 പ്രോയെപ്പൊലെ ഒരു പ്രെത്യേക മോഡ് ഉപയോഗിച്ച് റിയൽമി ജിടി 7 അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയെ പിന്തുണയ്ച്ചേക്കാം.

റിയൽമിയുടെ ഈ നീക്കം പൊളിച്ചു

ഇത് 2 മീറ്റർ വരെ ആഴം 30 മിനിറ്റ് വരെ നേരിടാൻ സഹായിക്കുന്നു. വെള്ളം നിലനിർത്തുന്നില്ലെന്ന് ഉറപ്പാക്കുന്ന ഒരു സോണിക് വാട്ടർ ഡ്രെയിനിംഗ് സ്പീക്കറും ഇതിന് ലഭിക്കും. ലൈവ് ഫോട്ടോ ക്യാപ്ചർ, AI സ്‌നാപ്പ് മോഡ്, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ എന്നിവ സ്മാർട്ട്‌ഫോണിന്റെ സ്ഥിരീകരിക്കാത്ത മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
The Realme GT 7 is expected to launch soon, with leaks revealing key specifications. The device will likely join the Realme GT 7 Pro, which was released in China in November 2024. Additionally, another leak has hinted at features of the upcoming Realme GT 8 Pro, although the company has not confirmed the launch of either device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X