Home
Mobile

കരുത്തിനായി സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രൊസസർ! ആശ്വാസത്തിനായി ഇപ്പോൾ ഓഫറും

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രൊസസറിൽ വരുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റിയൽമി ജിടി 7 പ്രോ (Realme GT Pro 7 ). ഈ പ്രീമിയം ചിപ് സെറ്റ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് റിയൽമി ജിടി 7 പ്രോയിലൂടെയായിരുന്നു. സ്മാർട്ട്ഫോൺ എക്‌സ്പീരിയൻസിനെ അടുത്ത ലെവലിലേക്ക് ഉയർത്താൻ കരുത്തൻ ചിപ്സെറ്റിനൊപ്പം നിരവധി എഐ ഫീച്ചറുകളും ഈ റിയൽമി ജിടി പ്രോയിൽ നൽകിയിരുന്നു.

നല്ലൊരു ഗെയിമിങ് സ്മാർട്ട് ഫോണാണ് തിരിയുന്നതെങ്കിൽ ബെസ്റ്റ് ഓപ്ഷനായിരിക്കും റിയൽമി ജിടി 7 പ്രോ. ശക്തമായ ഒരു ഗെയിമിംഗ് സ്മാർട്ട്‌ഫോണിനായി നിങ്ങൾ തിരയുന്നുണ്ടെങ്കിൽ, നിങ്ങൾക്കായി ഒരു സന്തോഷ വാർത്തയുണ്ട്! കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറങ്ങിയ റിയൽമി ജിടി 7 പ്രോ ഇപ്പോൾ ആമസോണിലൂടെ 36,500 രൂപയ്ക്ക് സ്വന്തമാക്കാം.

കരുത്തിന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രൊസസർ! ആശ്വാസത്തിന് ഓഫർ

നിലവിൽ റിയൽമി ജിടി 7 പ്രോയുടെ വില യഥാർത്ഥ വില 59,999 രൂപയാണ്. ആമസോണിൽ ഹോളി സെയിലിന്റെ ഭാഗമായാണ് റിയൽമി ജിടി 7 പ്രോയ്ക്ക് ഇത്രയും വിലക്കുറവ് നൽകുന്നത്.
തുടക്കത്തിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള റിയൽമി ജിടി 7 പ്രോ 59,999 രൂപയ്ക്ക് റീട്ടെയിൽ ചെയ്തിരുന്നത്. എന്നിലിപ്പോ ആമസോൺ നിലവിൽ 21 ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.

ചില ബാങ്കുകൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 1,500 രൂപ വരെ കിഴിവും നൽകുന്നുണ്ട്. കൂടാതെ ആമസോൺ എക്സ്ചേഞ്ച് ഉപയോഗിച്ചാൽ നിങ്ങൾക്ക് 30,350 രൂപ വരെ കിഴിവും നൽകുന്നുണ്ട്. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോണിന് ഏകദേശം 15,000 രൂപ വിലയുണ്ടെങ്കിൽ, നിങ്ങൾക്ക് വെറും 36,498 രൂപയ്ക്ക് റിയൽമി ജിടി 7 പ്രോ സ്വന്തമാക്കാം.

കരുത്തിന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രൊസസർ! ആശ്വാസത്തിന് ഓഫർ

നിങ്ങളുടെ പഴയ ഫോണിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും യഥാർത്ഥ എക്സ്ചേഞ്ച് മൂല്യം കണക്കാക്കുക. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് കഴിഞ്ഞാൽ റിയൽമി ജിടി 7 പ്രോയുടെ മറ്റൊരു പ്രധാന ആകർഷണം അണ്ടർവാട്ടർ ഫോട്ടോഗ്രഫി ശേഷിയാണ്. അണ്ടർവാട്ടർ മോഡ് സഹിതം എത്തുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത് വെള്ളത്തിനടിയിൽ റിയൽമി ജിടി 7 പ്രോ ഫിംഗർപ്രിന്റ് അൺലോക്ക് ചെയ്യുന്നതിനും തുടർന്ന് ക്യാമറ ആപ്പ് നേരിട്ട് തുറക്കുന്നതിനും കഴിയും.

ചലിക്കുന്ന നിമിഷങ്ങൾ സെക്കന്റ് വേഗതയുടെ 1/1,000ൽ പകർത്താൻ റിയൽമി ജിടി 7 പ്രോയിൽ ഒരു എഐ ഡിമോഷൻ അൽഗോരിതം നൽകിയിട്ടുണ്ട്. ജലം കൊണ്ട് തകരാർ സംഭവിക്കാതിരിക്കാൻ ഓട്ടോമാറ്റിക്കായി ജലം പുറന്തള്ളുന്ന ഫീച്ചർ ഇതിലുണ്ട്. IP68+IP69 റേറ്റിങും ജിടി 7 പ്രോ നൽകിയിട്ടുണ്ട്. റിയൽമി ജിടി 7 പ്രോയിൽ 6.78 ഇഞ്ച് 1.5കെ 8ടി എൽടിപിഒ കർവ്ഡ് അമോൽഡ് ഡിസ്‌പ്ലെയാണ് നൽകിയിരിക്കുന്നത്.

കരുത്തിന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രൊസസർ! ആശ്വാസത്തിന് ഓഫർ

16 ജിബി വരെ റാം, 1 ടിബി വരെ സ്റ്റോറേജ്, ആൻഡ്രോയ്ഡ് 14, മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റ്, 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റ് എന്നിവയും ഇതിന്റെ മറ്റ് ഫീച്ചറുകളാണ്. 6,500 എംഎഎച്ച് ബാറ്ററിക്ക് 120 വാട്‌സ് ഫാസ്റ്റ് ചാർജിംഗും നൽകിയിട്ടുണ്ട്. ക്യാമറയുടെ ഭാഗത്തേക്കും കാര്യമായ അപ്‌ഗ്രേഡ് ചെയ്യാൻ റിയൽമി ശ്രമിച്ചിട്ടുണ്ട്.

50 എംപി പ്രൈമറി ക്യാമറ, 50 എംപി സോണി ഐഎംഎക്സ് 882 3എക്‌സ് ടെലിഫോട്ടോ ലെൻസ്, 8 എംപി അൾട്രാ-വൈഡ് ലെൻസ്, 16 എംപി സെൽഫി ക്യാമറ എന്നിവയാണ് ക്യാമറക്ക് നൽകിയ ഫീച്ചറുകൾ. മാർസ് ഓറഞ്ച്, ഗാലക്‌സി ഗ്രേ നിറങ്ങളിൽ റിയൽമി ജിടി 7 പ്രോ ഫോൺ വാങ്ങാം.

More from GizBot

Best Mobiles in India

English summary
The Realme GT 7 Pro, launched at Rs 59,999, is now available on Amazon with a 21% discount, bringing the price down to Rs 54,998, with additional bank discounts dropping it further to Rs 51,498. Customers can also avail of up to Rs 30,350 off through an exchange program, potentially lowering the cost to just Rs 36,498. Powered by the Snapdragon 8 Elite, the GT 7 Pro offers a powerful gaming experience with 16GB RAM, 512GB storage, and a 50MP triple camera setup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X