Home
Mobile

ഓറഞ്ച് വേണ്ടവർക്ക് ഓറഞ്ച് ഉണ്ട്! റിയൽമി GT 8 പ്രോയുടെ മുൻഗാമി; GT 7 പ്രോയ്ക്ക് ഡിസ്കൗണ്ടും വിലക്കുറവും

റിയൽമി തങ്ങളുടെ ജിടി സീരീസിലെ പുതിയ സ്മാർട്ട്ഫോൺ ഈ മാസം 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്. ഒട്ടനവധി കരുത്തൻ ഫീച്ചറുകളും വ്യത്യസ്തമായ ഡി​സൈനുമൊക്കെയായി റിയൽമി ജിടി 8 പ്രോ (Realme GT 8 Pro) ആണ് നവംബർ 20ന് ഉച്ചയ്ക്ക് 12ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ റിയൽമി ജിടി 7 പ്രോയുടെ പിൻഗാമിയായാണ് ജിടി 8 പ്രോ ഇന്ത്യയിലേക്ക് വരുന്നത്. പുതിയ മോഡൽ എത്തുന്നതോടെ ജിടി 7 പ്രോയുടെ വില നിലവിലുള്ളതിലും കുറയുമെന്ന് ഉറപ്പാണ്.

ജിടി 8 പ്രോയുടെ ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ, ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ജിടി 7 പ്രോ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ജിടി 7 പ്രോയുടെ ഇപ്പോഴത്തെ വില എത്രയാണെന്നും അ‌തിന് ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് ഓഫറുകൾ എന്തൊക്കെയെന്നും പരിചയപ്പെടാം.

റിയൽമി GT8 പ്രോയുടെ മുൻഗാമി; GT 7 പ്രോയ്ക്ക് ഡിസ്കൗണ്ടും വിലക്കുറവും

റിയൽമി ജിടി 7 പ്രോ

കഴിഞ്ഞ വർഷം നവംബറിൽ ആണ് റിയൽമി ജിടി 7 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌ന്ന് ആ ലോഞ്ചിന് ഒരു പ്രത്യേകതയുണ്ടായിരുന്നു, ഇന്ത്യയിലെ ആദ്യ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് സ്മാർട്ട്ഫോൺ എന്നതായിരുന്നു ആ പ്രത്യേകത. ഇപ്പോൾ ലോഞ്ച് ചെയ്യാൻ പോകുന്ന ജിടി 8 പ്രോ നിലവിലെ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റ കരുത്തിലാണ് എത്തുന്നത്.

റിയൽമി ജിടി 7 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ അ‌തിന്റെ 12GB + 256GB മോഡലിന് 59,999 രൂപയും 16GB + 512GB മോഡലിന് 65,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ അ‌ടിസ്ഥാന മോഡൽ 50999 രൂപ വിലയിലാണ് റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ആമസോണിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

റിയൽമി GT8 പ്രോയുടെ മുൻഗാമി; GT 7 പ്രോയ്ക്ക് ഡിസ്കൗണ്ടും വിലക്കുറവും

അ‌തായത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 9000 രൂപ വിലക്കുറവിലാണ് ജിടി 7 പ്രോ ഇപ്പോൾ വിൽക്കുന്നത്. ഈ ഡറയക്ട് വിലക്കുറവിന് പുറമേ ആമസോണിൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ ലോഞ്ച് വിലയെക്കാൾ 10500 രൂപ വിലക്കുറവിന് ശേഷം 49,499 രൂപ വിലയിൽ ജിടി 7 പ്രോ അ‌ടിസ്ഥാന മോഡൽ സ്വന്തമാക്കാനാകും.

റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ മൊബിവിക് യുപിഐ പേയ്മെന്റുകൾക്ക് 2500 രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും ഉറപ്പുള്ള മികച്ച ഡീൽ ആമസോണിലേത് ആണ്. ഓറഞ്ച് കളർ ഓപ്ഷൻ ഇഷ്ടപ്പെടുന്നവർക്ക് മാർസ് ഓറഞ്ച് കളർ ഓപ്ഷനിൽ ഈ ഫോൺ ലഭ്യമാണ്. കൂടാതെ ഗാലക്സി ഗ്രേ കളർ ഓപ്ഷനിലും ഈ ഫോൺ വാങ്ങാനാകും.

റിയൽമി ജിടി 7 പ്രോയുടെ പ്രധാന ഫീച്ചറുകൾ

6.78 ഇഞ്ച് സാംസങ് Eco² OLED പ്ലസ് മൈക്രോ-കർവ്ഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഹൈ കളർ 6000Hz ഹാർഡ്‌വെയർ-ലെവൽ ഡിസി ഡിമ്മിംഗ്, 6500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2600Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, ഡോൾബി വിഷൻ, HDR 10+, 120% DCI-P3 എംഎംഎച്ച്, 4.32GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ്.

റിയൽമി GT8 പ്രോയുടെ മുൻഗാമി; GT 7 പ്രോയ്ക്ക് ഡിസ്കൗണ്ടും വിലക്കുറവും

1100MHz അഡ്രിനോ 830 GPU, 12GB/ 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, NFC, യുഎസ്ബി ​ടൈപ്പ് സി.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ IMX882 സെൻസർ, 3x പെരിസ്‌കോപ്പ്/ടെലിഫോട്ടോ ക്യാമറ. 120x ഹൈബ്രിഡ് സൂം), f/2.45 അപ്പേർച്ചറും സോണി സെൻസറുമുള്ള 16എംപി ഫ്രണ്ട് ക്യാമറ, 120W ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
Ahead of the launch of the Realme GT 8 Pro, the GT 7 Pro is being sold at a discount of Rs 10,500. The base model is currently listed at Rs 50,999 on Amazon and the Realme website. In addition, there is a bank discount of Rs 1,500 available on Amazon. Therefore, the GT 7 Pro can now be purchased at a price of Rs 49,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X