ദേ വന്നു, ഇന്ത്യയിലെ ആദ്യ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് സ്മാർട്ട്ഫോൺ! ആവേശമായി റിയൽമി GT 7 പ്രോ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ ചരിത്ര അധ്യായം കുറിച്ചുകൊണ്ട് റിയൽമി ജിടി 7 പ്രോ രാജ്യത്ത് ലോഞ്ച് ചെയ്തു. നിലവിലെ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റായ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തുമായാണ് റിയൽമി ജിടി 7 പ്രോ എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന നേട്ടം റിയൽമി ജിടി 7പ്രോ സ്വന്തമാക്കിയിരിക്കുന്നു. സ്മാർട്ട്ഫോൺ എക്സ്പീരിയൻസിനെ അടുത്ത ലെവലിലേക്ക് ഉയർത്താൻ കരുത്തൻ ചിപ്സെറ്റിനൊപ്പം നിരവധി എഐ ഫീച്ചറുകളും ഈ റിയൽമി ജിടി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.
ഏറ്റവും മികച്ച പെർഫോമൻസ് ഉറപ്പാക്കാനായി കരുത്തൻ ചിപ്സെറ്റിനൊപ്പം 16ജിബി റാം, 512ജിബി സ്റ്റോറേജ്, 11480 എംഎം² ഡ്യുവൽ വിസി കൂളിംഗ് ഫീച്ചർ, 5800mAh സിലിക്കൺ-കാർബൺ ആനോഡ് ബാറ്ററി, 120W അൾട്രാ ചാർജിങ് പിന്തുണ എന്നിവയും റിയൽമി ജിടി 7 പ്രോയിൽ ഒരുക്കിയിരിക്കുന്നു. അതേസമയം ചൈനയിൽ ലോഞ്ച് ചെയ്ത മോഡലിനെ അപേക്ഷിച്ച് ഇന്ത്യൻ മോഡലിൽ ബാറ്ററി അൽപ്പം കുറവാണ്. ചൈനയിൽ 6500mAh ആയിരുന്നു ബാറ്ററി ശേഷി.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് കഴിഞ്ഞാൽ റിയൽമി ജിടി 7 പ്രോയുടെ മറ്റൊരു പ്രധാന ആകർഷണം അണ്ടർവാട്ടർ ഫോട്ടോഗ്രഫി ശേഷിയാണ്. അണ്ടർവാട്ടർ മോഡ് സഹിതം എത്തുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് കമ്പനി അവകാശപ്പെടുന്നു. വെള്ളത്തിനടിയിൽ റിയൽമി ജിടി 7 പ്രോ ഫിംഗർപ്രിൻ്റ് അൺലോക്ക് ചെയ്യുന്നതിനും തുടർന്ന് ക്യാമറ ആപ്പ് നേരിട്ട് തുറക്കുന്നതിനും കഴിയും.
ചലിക്കുന്ന നിമിഷങ്ങൾ സെക്കൻ്റ് വേഗതയുടെ 1/1,000-ൽ പകർത്താൻ റിയൽമി ജിടി 7 പ്രോയിൽ ഒരു എഐ ഡിമോഷൻ അൽഗോരിതം ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ജലം കൊണ്ട് തകരാർ സംഭവിക്കാതിരിക്കാൻ ഓട്ടോമാറ്റിക്കായി ജലം പുറന്തള്ളുന്ന ഫീച്ചർ ഇതിലുണ്ട്. IP68+IP69 റേറ്റിങ് സഹിതമാണ് ജിടി 7 പ്രോ എത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി ജിടി 7 പ്രോയുടെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം: 6.78 ഇഞ്ച് സാംസങ്
Eco² OLED പ്ലസ് മൈക്രോ-കർവ്ഡ് ഡിസ്പ്ലേയുമായാണ് ഈ ഫോൺ എത്തുന്നത്. 2780×1264 പിക്‌സൽ, 120Hz റിഫ്രഷ് റേറ്റ്, ഹൈ കളർ 6000Hz ഹാർഡ്‌വെയർ-ലെവൽ ഡിസി ഡിമ്മിംഗ്, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2600Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, ഡോൾബി വിഷൻ, HDR 10+, 120% DCI-P3 എംഎംഎച്ച് എന്നിവ ഇതിലുണ്ട്.
4.32GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റിനൊപ്പം 1100MHz അഡ്രിനോ 830 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ൽ ആണ് ജിടി 7 പ്രോയുടെ പ്രവർത്തനം.
ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും റിയൽമി ജിടി 7 പ്രോയിൽ ഉണ്ട്. OIS, f/1.8 അപ്പേർച്ചർ 1/1.56 ഇഞ്ച് Sony IMX906 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ IMX882 സെൻസർ, 3x പെരിസ്‌കോപ്പ്/ടെലിഫോട്ടോ6 ക്യാമറ. 120x ഹൈബ്രിഡ് സൂം എന്നിവ ഇതിൽ അടങ്ങുന്നു.

സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചറും സോണി സെൻസറുമുള്ള 16എംപി ഫ്രണ്ട് ക്യാമറയാണ് ജിടി 7 പ്രോയിൽ ഉള്ളത്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, വൈഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, NFC, യുഎസ്ബി ടൈപ്പ് സി എന്നിവയും ഇതിലുണ്ട്.
120W ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററിയാണ് ഇതിലുള്ളത്. മാർസ് ഓറഞ്ച്, ഗാലക്‌സി ഗ്രേ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. റിയൽമി ജിടി 7 പ്രോയുടെ 12GB + 256GB മോഡലിന് 59,999 രൂപയും 16GB + 512GB മോഡലിന് 65,999 രൂപയുമാണ് ഇന്ത്യയിലെ വില.
റിയൽമി ജിടി 7 പ്രോയുടെ പ്രീ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആമസോൺ, റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി നവംബർ 29 മുതൽ ഇത് വിൽപ്പനയ്ക്കെത്തും. ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 3,000 രൂപ ബാങ്ക് ഡിസ്കൗണ്ടും 12 മാസം വരെ കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.


Click it and Unblock the Notifications








