Home
Mobile

എന്തുണ്ട് എന്നല്ല, എന്താണ് ഇല്ലാത്തത് എന്ന് ചോദിക്ക്! കരുത്തൻ എ​ലൈറ്റ് ചിപ്സെറ്റുമായി റിയൽമി GT 7 പ്രോ എത്തി

സാധാരണയായി സ്മാർട്ട്ഫോണുകൾ ഇറങ്ങുമ്പോൾ എന്തൊക്കെ ഫീച്ചറുകൾ ഉണ്ട് എന്ന് ആകും നാം ആദ്യം ചോദിക്കുക. എന്നാൽ പുതിയ ​റിയൽമി ജിടി 7 പ്രോയുടെ കാര്യമെടുത്താൽ ഇതിൽ ഇല്ലാത്ത് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കേണ്ടിവരും. കാരണം ഏറ്റവും പുതിയ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിന് പുറമേ മറ്റാരും അ‌ധികം കടന്നുചെന്നിട്ടില്ലാത്ത ചില മേഖലകളിലേക്ക് ഉൾപ്പെടെ കടന്നുകയറിക്കൊണ്ടാണ് ഈ ഫോൺ എത്തുന്നത്. ഇന്ന് ​ചൈനയിൽ നടന്ന ലോഞ്ച് ഇവന്റിൽ റിയൽമി തങ്ങളുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോണായി റിയൽമി ജിടി 7 പ്രോ (realme GT 7 Pro) ലോഞ്ച് ചെയ്തു.

അ‌ടുത്തിടെ ലോഞ്ച് ചെയ്ത ക്വാൽക്കോമിന്റെ സ്നാപ്ഡ്രാഗൺ 8 ​എ​​ലൈറ്റ് ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.78-ഇഞ്ച് 1.5K 8T LTPO ഇക്കോ OLED പ്ലസ് മൈക്രോ-കർവ്ഡ് സ്‌ക്രീൻ, ലഭ്യമായതിൽവച്ച് ഏറ്റവും ഉയർന്ന 2000 നിറ്റ്സ് ഗ്ലോബൽ മാക്സിമം ​ബ്രൈറ്റ്നസ്, 6000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, HDR 10+, ഡോൾബി വിഷൻ ഫീച്ചറുകളും ഇതിലുണ്ട്.

എന്താണ് ഇല്ലാത്തത് എന്ന് ചോദിക്ക്! റിയൽമി GT 7 പ്രോ എത്തി

ആംഫിബിയസ് സൂപ്പർ ലൈറ്റും ഷാഡോ-അണ്ടർവാട്ടർ മോഡും സഹിതമെത്തുന്ന റിയൽമി ജിടി 7 പ്രോയുടെ ക്യാമറ യൂണിറ്റും വളരെ കരുത്തുറ്റതാണ്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് മികച്ച പെർഫോമൻസ് നൽകും എന്ന് ഉറപ്പാക്കുന്നു. പെർഫോമൻസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 11480 എംഎം² ഡ്യുവൽ വിസി കൂളിംഗ് ഫീച്ചറും ഇതിലുണ്ട്.

ലാഗ് ഫ്രീ ഗെയിമിങ്ങിനായി റിയൽമി വികസിപ്പിച്ച എക്സ്ക്ലൂസീവ് ഡ്യുവൽ സൈഡ് ഹൈ ആൻ്റ് ലോ ഫ്രീക്വൻസി ആൻ്റിനയ്‌ക്കൊപ്പം സ്കൈ കമ്മ്യൂണിക്കേഷൻ സിസ്റ്റം 2.0 ഫീച്ചറും റിയൽമി ജിടി 7 പ്രോയുടെ കരുത്താണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0ൽ ആണ് ഫോണിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

എന്താണ് ഇല്ലാത്തത് എന്ന് ചോദിക്ക്! റിയൽമി GT 7 പ്രോ എത്തി

റിയൽമി ജിടി 7 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2780×1264 പിക്‌സൽ) 1-120Hz 8T LTPO Eco² OLED പ്ലസ് ഡിസ്‌പ്ലേ, ഹൈ കളർ 6000Hz ഹാർഡ്‌വെയർ-ലെവൽ ഡിസി ഡിമ്മിംഗ്, 6000 nits വരെ പീക്ക് തെളിച്ചം, 2600Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, ഡോൾബി വിഷൻ, 120% DCI-P3 എംഎംഎച്ച് എന്നിവ ഇതിലുണ്ട്.

4.32GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റിനൊപ്പം, 1100MHz അഡ്രിനോ 830 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.0) (UFS 4.0) ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ ആണ് റിയൽമി ഇതിൽ നൽകിയിരിക്കുന്നത്.

ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ ഒഐഎസ് പിന്തുണയോടെ 1/1.56″ സെൻസറുള്ള 50MP മെയിൻ ക്യാമറ, 8എംപി അൾട്രാ വൈഡ് ക്യാമറ, എഐ സൂം അൾട്രാ ക്ലാരിറ്റി എന്നിവ സഹിതമെത്തുന്ന സോണി IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചറും സോണി സെൻസറും സഹിതം 16എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

എന്താണ് ഇല്ലാത്തത് എന്ന് ചോദിക്ക്! റിയൽമി GT 7 പ്രോ എത്തി

ഡ്യുവൽ സിം (നാനോ + നാനോ), ഇൻഫ്രാറെഡ് സെൻസർ, പൊടി, ജല പ്രതിരോധത്തിനായി IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 5G SA/ NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, യുഎസ്ബി ​ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉണ്ട്.

120W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയുമായാണ് റിയൽമി ജിടി 7 പ്രോ എത്തിയിരിക്കുന്നത്. മാർസ് ഓറഞ്ച്, സ്റ്റാർ ട്രെയിൽ ടൈറ്റാനിയം, വൈറ്റ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും. നവംബർ 11 മുതൽ ചൈനയിൽ ഈ ഫോൺ വിൽപ്പനയ്‌ക്കെത്തും. നവംബർ 26 ന് ആണ് ഇന്ത്യൻ ലോഞ്ച്. സ്നാപ്ഡ്രാഗൺ 8 ​എ​​ലൈറ്റ് ചിപ്സെറ്റ് ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ഇതായിരിക്കും എന്നാണ് റിയൽമി അ‌വകാശപ്പെടുന്നത്.

റിയൽമി ജിടി 7 പ്രോയുടെ ​ചൈനയിലെ വില: 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 3699 യുവാൻ (ഏകദേശം 43,840 രൂപ) ആണ് വില. 16GB+256GB വേരിയന്റ് 3899 യുവാൻ (ഏകദേശം 46,210 രൂപ), 12GB+512GB വേരിയന്റ് 3999 യുവാൻ (ഏകദേശം 47,390 രൂപ), 16GB+512GB വേരിയന്റ് 4299 യുവാൻ (ഏകദേശം 50,950 രൂപ), 16GB+1TB വേരിയന്റ് 4799 യുവാൻ (ഏകദേശം 46,210 രൂപ) എന്നിങ്ങനെയാണ് മറ്റ് വേരിയന്റുകളുടെ വില.

More from GizBot

Best Mobiles in India

English summary
Realme GT 7 Pro launched in China. Qualcomm's Snapdragon 8 Elite chipset is the strength of this smartphone. Its 12GB+ 256GB base variant is priced at 3699 Yuan (roughly Rs. 43,840). Realme GT 7 Pro will be launched in India on November 26. This will be the first smartphone to launch the Snapdragon 8 Elite chipset in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X