Home
Mobile

കിടിലൻ ഫോൺ, ഡിസ്കൗണ്ട് വില! റിയൽമി GT 7 പ്രോ ഇപ്പോൾ വാങ്ങിയാൽ വൻ ലാഭമാണ് കേട്ടോ

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ​എ​​ലൈറ്റ് ചിപ്സെറ്റ് കരുത്തിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെ ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുള്ള റിയൽമി ജിടി 7 പ്രോ (Realme GT 7 Pro) ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ​ഒരാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാൽ നവംബർ 26ന് ആണ് ഈ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. എന്നാൽ വിൽപ്പന ആരംഭിച്ചത് നവംബർ 29 മുതലാണ്. റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, മെയിൻലൈൻ ചാനലുകൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ഈ കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും.

വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ റിയൽമി ജിടി 7 പ്രോയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുക. റിയൽമി ജിടി 7 പ്രോയുടെ 12GB + 256GB മോഡലിന് 59,999 രൂപയും 16GB + 512GB മോഡലിന് 65,999 രൂപയുമാണ് ഇന്ത്യയിലെ വില.

കിടിലൻ ഫോൺ, ഡിസ്കൗണ്ട് വില! റിയൽമി GT 7 പ്രോ വാങ്ങിയാൽ വൻ ലാഭം

റിയൽമി ജിടി 7 പ്രോ 12GB+ 256GB, 16GB+512GB വേരിയന്റുകൾ ഓൺ​ലൈനിൽ വാങ്ങുമ്പോൾ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും 12 മാസത്തെ നോ കോസ്റ്റ് ഇഎംഐയും ഒരു വർഷത്തെ സ്‌ക്രീൻ ഇൻഷുറൻസും ലഭിക്കും. അ‌തിനാൽ ഇവ യഥാക്രമം 56,999 രൂപ, 62,999 രൂപ വിലകളിൽ സ്വന്തമാകാനാകും.

റിയൽമി ജിടി 7 പ്രോ മെയിൻ​ലൈൻ ചാനലുകൾ വഴി വാങ്ങുമ്പോൾ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട്, 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ, ഒരു വർഷത്തെ ​സ്ക്രീൻ ഇൻഷുറൻസ് എന്നിവയ്ക്ക് പുറമേ രണ്ട് വർഷത്തെ വാറന്റിയും ലഭ്യമാകും. മാർസ് ഓറഞ്ച്, ഗാലക്‌സി ഗ്രേ നിറങ്ങളിൽ ഈ ഫോൺ വാങ്ങാം.

കിടിലൻ ഫോൺ, ഡിസ്കൗണ്ട് വില! റിയൽമി GT 7 പ്രോ വാങ്ങിയാൽ വൻ ലാഭം

റിയൽമി ജിടി 7 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 4.32GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ പ്രധാന കരുത്ത്. 6.78 ഇഞ്ച് സാംസങ് Eco² OLED പ്ലസ് മൈക്രോ-കർവ്ഡ് ഡിസ്പ്ലേയുമായാണ് ഈ ഫോൺ എത്തുന്നത്.

റിയൽമി ജിടി 7 പ്രോയുടെ ഡിസ്പ്ലേ 2780×1264 പിക്‌സൽ, 120Hz റിഫ്രഷ് റേറ്റ്, ഹൈ കളർ 6000Hz ഹാർഡ്‌വെയർ-ലെവൽ ഡിസി ഡിമ്മിംഗ്, 6500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2600Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, ഡോൾബി വിഷൻ, HDR 10+, 120% DCI-P3 എംഎംഎച്ച് എന്നീ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

1100MHz അഡ്രിനോ 830 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ൽ ആണ് ജിടി 7 പ്രോയുടെ പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ ഇതിൽ ഉണ്ട്.

കിടിലൻ ഫോൺ, ഡിസ്കൗണ്ട് വില! റിയൽമി GT 7 പ്രോ വാങ്ങിയാൽ വൻ ലാഭം

ക്യാമറകളുടെ കാര്യമെടുത്താൽ ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി ജിടി 7 പ്രോയിൽ ഉള്ളത്. അ‌തിൽ OIS, f/1.8 അപ്പേർച്ചർ 1/1.56 ഇഞ്ച് Sony IMX906 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ IMX882 സെൻസർ, 3x പെരിസ്‌കോപ്പ്/ടെലിഫോട്ടോ6 ക്യാമറ. 120x ഹൈബ്രിഡ് സൂം എന്നിവ ഉൾപ്പെടുന്നു.

f/2.45 അപ്പേർച്ചറും സോണി സെൻസറുമുള്ള 16എംപി ഫ്രണ്ട് ക്യാമറയും ജിടി 7 പ്രോയിൽ ഉണ്ട്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, NFC, യുഎസ്ബി ​ടൈപ്പ് സി, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ തുടങ്ങിയ ഫീച്ചറുകളും ഈ ഫോണിലുണ്ട്.

f/2.45 അപ്പേർച്ചറും സോണി സെൻസറുമുള്ള 16എംപി ഫ്രണ്ട് ക്യാമറയും ജിടി 7 പ്രോയിലുണ്ട്. ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, NFC, യുഎസ്ബി ​ടൈപ്പ് സി, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 120W ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Realme GT 7 Pro open sale has started in India. The Realme GT 7 Pro is priced at Rs 59,999 for the 12GB + 256GB model and Rs 65,999 for the 16GB + 512GB model in India. As part of the launch offer, this phone can now be purchased at a discount of Rs 3000. The smartphone is available for sale via Realme's official website in India, Amazon, and mainstream channels.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X