റിയൽമി GT 7 പ്രോ: ഫ്രീ ഡിസ്കൗണ്ട് മാത്രം 8000 രൂപ, ബാങ്ക് ഡിസ്കൗണ്ടും ഡയറക്ട് ഡിസ്കൗണ്ടും വേറെയും
റിയൽമി ആരാധകരെയും സ്മാർട്ട്ഫോൺ പ്രേമികളെയും ഒന്നാകെ ഞെട്ടിച്ചുകൊണ്ട് വൻ ഡിസ്കൗണ്ടുമായി റിയൽമി ജിടി 7 പ്രോ രംഗത്ത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി ജിടി 7 പ്രോയുടെ 12GB + 256GB മോഡലിന് 59,999 രൂപയും 16GB + 512GB മോഡലിന് 65,999 രൂപയുമായിരുന്നു വില. പിന്നീട് 5000 രൂപ വിലക്കുറവ് റിയൽമി ഈ മോഡലിന് പ്രഖ്യാപിച്ചു. അതോടെ 54999 രൂപ അടിസ്ഥാന വിലയിലാണ് റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഈ ഫോൺ ലിസ്റ്റ് ചെയ്തുവരുന്നത്. ഇപ്പോൾ ഇതിനെയും മറികടക്കുന്ന ഡിസ്കൗണ്ട് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ആമസോൺ എക്സ്ക്ലൂസിവായി നൽകുന്നുണ്ട്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തും 16ജിബി വരെ റാമും 512ജിബി ഇന്റേണൽ സ്റ്റോറേജും സഹിതം എത്തുന്ന ഈ ഫ്ലാഗ്ഷിപ്പ് ഫോണിന് ഇപ്പോൾ 8000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ആമസോൺ ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ അടിസ്ഥാന മോഡൽ 46,999 രൂപ വിലയിൽ സ്വന്തമാക്കാനാകും.

റിയൽമി ജിടി 7 പ്രോ വാങ്ങാനുള്ള ഡിസ്കൗണ്ട് അവിടെ അവസാനിക്കുന്നില്ല. 8000 രൂപ കൂപ്പൺ ഡിസ്കൗണ്ടിന് പുറമേ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ വെറും 45999 രൂപ വിലയിൽ സ്വന്തമാക്കാനാകും. ലോഞ്ച് ചെയ്ത സമയത്തെ വിലയുമായി താരതമ്യം ചെയ്താൽ ഏതാണ്ട് 14,000 രൂപയുടെ ഡിസ്കൗണ്ട് ഇവിടെ ഉപയോക്താവിന് ലഭ്യമാകുന്നുണ്ട്.
ഇവിടെ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. 59,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന റിയൽമി ജിടി 7 പ്രോയുടെ 16ജിബി റാമും 512ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 7000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ആണ് ലഭ്യമാകുക. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ ഈ ഉയർന്ന വേരിയന്റ് 51999 രൂപ വിലയിൽ വാങ്ങാനാകും.

മികച്ച ഫീച്ചറുകൾ അടങ്ങുന്ന ഒരു പ്രീമിയം സ്മാർട്ട്ഫോൺ ഈ വിലയിൽ സ്വന്തമാക്കാനാകുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് ഏറെ ലാഭകരമായ ഒരു ഡീൽ ആണ് എന്നതിൽ സംശയമില്ല. റിയൽമി ജിടി 7 പ്രോ (realme GT 7 Pro) യുടെ പ്രധാന ഫീച്ചറുകൾ: 4.32GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്.
6.78 ഇഞ്ച് സാംസങ് Eco² OLED പ്ലസ് മൈക്രോ-കർവ്ഡ് ഡിസ്പ്ലേ, 2780×1264 പിക്‌സൽ, 120Hz റിഫ്രഷ് റേറ്റ്, ഹൈ കളർ 6000Hz ഹാർഡ്‌വെയർ-ലെവൽ ഡിസി ഡിമ്മിംഗ്, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2600Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, ഡോൾബി വിഷൻ, HDR 10+, 120% DCI-P3 എംഎംഎച്ച് എന്നിവ ഇതിലുണ്ട്.
1100MHz അഡ്രിനോ 830 GPU, 12GB/ 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും ഇതിലുണ്ട്.

OIS, f/1.8 അപ്പേർച്ചർ 1/1.56 ഇഞ്ച് Sony IMX906 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ IMX882 സെൻസർ, 3x പെരിസ്‌കോപ്പ്/ടെലിഫോട്ടോ6 ക്യാമറ. 120x ഹൈബ്രിഡ് സൂം എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് റിയൽമി ജിടി 7 പ്രോയിൽ ഉള്ളത്. ഫ്രണ്ടിൽ f/2.45 അപ്പേർച്ചറും സോണി സെൻസറുമുള്ള 16എംപി ക്യാമറയും ഉണ്ട്.
120W ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററിയാണ് ഇതിലുള്ളത്. 5G SA/ NSA, ഡ്യുവൽ 4G VoLTE, വൈഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, NFC, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. മാർസ് ഓറഞ്ച്, ഗാലക്‌സി ഗ്രേ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








