ഗെയിമിങ് പ്രേമികളുടെ ആവേശമാകാൻ റിയൽമി ജിടി7 പ്രോ റേസിങ് എഡിഷൻ; പെർഫോമൻസിൽ ഇവൻ പുലി
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്ത് ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 7 പ്രോ. ഇപ്പോൾ ഇതിനോട് അനുബന്ധമായി മറ്റൊരു സ്മാർട്ട്ഫോൺ കൂടി റിയൽമി അവതരിപ്പിക്കാൻ പോകുന്നു, റിയൽമി ജിടി7 പ്രോ റേസിങ് എഡിഷൻ (realme GT7 Pro Racing Edition) എന്നാണ് വരാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ പേര്. ഇത് ഫെബ്രുവരി 13ന് ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ടീസറിൽ "പ്രോ റേസിംഗ്", "പ്രകടനത്തിന്റെ പരകോടിക്ക് വേണ്ടിയുള്ള യുദ്ധം" എന്നീ വാചകങ്ങളും ഫോണും നീല നിറത്തിൽ ഗ്രേഡിയന്റ് ഡിസൈനിൽ കാണിച്ചിരിക്കുന്നു.
സൂപ്പർ പെർഫോമൻസ് കരുത്തോടെ ഒരു പ്രീമിയം ഫോൺ ഇറക്കുക, അതും ഗെയമിങ് പ്രേമികളുടെ റേസിംഗിനോടുള്ള അഭിനിവേശത്തോട് പ്രതികരിക്കുന്നതും GT യുടെ പാരമ്പര്യവും സൽപ്പേരും നിലനിർത്തുന്നതുമായ ഒരു ശുദ്ധമായ പെർഫോമൻസ് ഫ്ലാഗ്ഷിപ്പ്! എന്ന ലക്ഷ്യത്തോടെയാണ് റിയൽമി പുതിയ ജിടി7 പ്രോ റേസിങ് എഡിഷനുമായി എത്തുന്നത്.

നീല നിറത്തിൽ ഗ്രേഡിയന്റ് ഡിസൈനിൽ എത്തുന്ന ഈ ഫോണിനെ കമ്പനി നെപ്റ്റ്യൂൺ എക്സ്പ്ലോറേഷൻ എഡിഷൻ എന്നും വിളിക്കുന്നു. നെപ്റ്റ്യൂണിന്റെ നിഗൂഢമായ നീല നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മോഡലിന്റെ ഡിസൈൻ തയാറാക്കിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്കുള്ള മനുഷ്യരാശിയുടെ അനന്തമായ അന്വേഷണത്തിന് ഇത് അഭിവാദയം അർപ്പിക്കുന്നു.
മെറ്റൽ ഫ്രെയിം സഹിതമാണ് റിയൽമി ജിടി7 പ്രോ റേസിങ് എഡിഷൻ എത്തുന്നത് എന്ന് സർട്ടിഫിക്കേഷൻ ഡീറ്റെയിൽസ് വെളിപ്പെടുത്തുന്നുണ്ട്. ഇതിന്റെ വില വിവരങ്ങൾ ഈ മാസം അവസാനം ഫോൺ വിൽപ്പനയ്‌ക്കെത്തുമ്പോൾ വ്യക്തമാകും. ഇന്ത്യയിൽ ഇത് അവതരിപ്പിക്കുമോയെന്ന് കമ്പനി ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല, പതിവ് പോലെ ആദ്യം ചൈനയിൽ ആണ് അവതരിപ്പിക്കുന്നത്.

റിയൽമി ജിടി7 പ്രോ റേസിങ് എഡിഷന്റെ പ്രധാന ഫീച്ചറുകൾ: ഓൺലൈൻ റിപ്പോർട്ടുകൾ പ്രകാരം, ഇതിൽ 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 1-120Hz 8T LTPO Eco² OLED പ്ലസ് ഡിസ്പ്ലേ ആണ് ഉണ്ടാകുക. 4.32GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.
അഡ്രിനോ 830 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകൾ റിയൽമി ജിടി 7 പ്രോ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ, OIS പിന്തുണയുള്ള 50MPമെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ എന്നിവ ഇതിലെ റിയർ ക്യാമറകളിൽ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും റിയൽമി ജിടി7 പ്രോ റേസിങ് എഡിഷൻ വാഗ്ദാനം ചെയ്യും എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, വൈഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, ജിപിഎസ്: L1+L5, GALILEO:E1+E5a, ബെയ്ഡു: B1I+B1C+B2a, QZSS:L1+L5, NFC, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉണ്ടാകും.
USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും റിയൽമി ജിടി7 പ്രോ റേസിങ് എഡിഷനിൽ ഉണ്ടാകും. 162.45×76.89×8.55mm വലിപ്പവും 218 ഗ്രാം ഭാരവും ആണ് ഈ ഫോണിന് ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. 120W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയും പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








