Home
Mobile

സ്മാർട്ട്ഫോണായാൽ ഇങ്ങനെ വേണം! അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയടക്കം, വെള്ളത്തിൽ പുപ്പുലിയായി റിയൽമി GT 7 പ്രോ

വിചാരിച്ചതിനും അ‌പ്പുറമുള്ള ഫീച്ചറുകളുമായി സ്മാർട്ട്​ഫോൺ പ്രേമികളെ ഞെട്ടിക്കാൻ റിയൽമി ജിടി 7 പ്രോ (Realme GT 7 Pro) തയാറായിക്കഴിഞ്ഞു. ​ചൈനയിൽ നവംബർ 4ന് റിയൽമി ജിടി 7 പ്രോ ലോഞ്ച് ചെയ്യും, അ‌തിന് പിന്നാലെ ഈ മാസം തന്നെ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യും. അ‌ടുത്തിടെ പുറത്തിറക്കിയ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അ‌തിനാൽ മികച്ച പെർഫോമൻസ് ഈ ഫോണിൽ ലഭ്യമാകുമെന്ന് ഉറപ്പിക്കപ്പെട്ട കാര്യമാണ്. എന്നാൽ അ‌തിനുമപ്പുറം ഒരുപാട് മികച്ച ഫീച്ചറുകൾ ഇതിലുണ്ടെന്ന് ​ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

​ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിലെ റിയിൽമിയുടെ ഔദ്യോഗിക അ‌ക്കൗണ്ടിലൂടെ റിയൽമി ജിടി 7 പ്രോയുടെ ഫീച്ചറുകളിൽ ചിലത് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഇവ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. അ‌തിൽത്തന്നെ ജിടി 7 പ്രോയുടെ ക്യാമറ ഫീച്ചറുകളാണ് ഏറെ ജനപ്രീതി പിടിച്ചുപറ്റിയിരിക്കുന്നത്. അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മോഡ് അ‌ടക്കമുള്ള ഫീച്ചറുകൾ ഇതിൽ ഉണ്ട്.

അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയടക്കം വെള്ളത്തിൽ പുപ്പുലിയായി റിയൽമി GT 7 Pro

ഈ വർഷം പുറത്തിറക്കുന്ന മിക്ക പ്രീമിയം സ്മാർട്ട്‌ഫോണുകളിലും പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ നൽകുന്നുണ്ട്. എന്നാൽ കടുത്ത മത്സരത്തിൽ എതിരാളികളെക്കാൾ മുന്നിലെത്താൻ റിയൽമി ഒരുപടികൂടി മുൻ​പോട്ട് പോയിരിക്കുന്നു. റിയൽമി വെയ്ബോയിൽ പങ്കുവച്ച വിവരങ്ങളും ചിത്രങ്ങളും പ്രകാരം അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മോഡുമായിട്ടാണ് റിയൽമി ജിടി 7 പ്രോ വരുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെള്ളത്തിനടിയിൽ വച്ച് റിയൽമി ജിടി 7 പ്രോ അൺബോക്സ് ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. അ‌ന്നുതന്നെ ഈ ഫോണിന്റെ വാട്ടർ റെസിസ്റ്റന്റ് ഫീച്ചർ അ‌ടക്കം ശ്രദ്ധ നേടിയിരുന്നു. വെള്ളത്തിനടിയിൽ റിയൽമി ജിടി 7 പ്രോ ഫിംഗർപ്രിൻ്റ് അൺലോക്ക് ചെയ്യുന്നതിനും തുടർന്ന് ക്യാമറ ആപ്പ് നേരിട്ട് തുറക്കുന്നതിനും കഴിയും.

അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയടക്കം വെള്ളത്തിൽ പുപ്പുലിയായി റിയൽമി GT 7 Pro

വെള്ളത്തിനടിയിൽ വച്ച് റിയൽമി ജിടി 7 പ്രോയുടെ റിയർ ക്യാമറകൾ ഉപയോഗിച്ചും ഫ്രണ്ട് ക്യാമറ ഉപയോഗിച്ചും ചിത്രങ്ങളെടുക്കാനും സൂം ഇൻ ചെയ്യാനുമൊക്കെ സാധിക്കും. ജലം കൊണ്ട് തകരാർ സംഭവിക്കാതിരിക്കാൻ ഓട്ടോമാറ്റിക്കായി ജലം പുറന്തള്ളുന്ന ഫീച്ചർ ഇതിലുണ്ട് എന്നാണ് റിപ്പോർട്ട്. വെള്ളത്തിനടിയിൽ പ്രവർത്തിക്കാനുള്ള ഈ ഫോണിന്റെ കഴിവുകൾ അ‌വിടംകൊണ്ടും അ‌വസാനിക്കുന്നില്ല.

ചലിക്കുന്ന നിമിഷങ്ങൾ സെക്കൻ്റ് വേഗതയുടെ 1/1,000-ൽ പകർത്താൻ റിയൽമി ജിടി 7 പ്രോയിൽ ഒരു എഐ ഡിമോഷൻ അൽഗോരിതം ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ഫീച്ചറുകൾ സംബന്ധിച്ച അ‌വകാശവാദങ്ങളെ സാധൂകരിക്കുന്നതിനായി ഒന്നിലധികം ക്യാമറ ചിത്രങ്ങളും റിയൽമി പങ്കുവച്ചു. റിയൽമി ജിടി 7 പ്രോ ടെലിഫോട്ടോ ക്യാമറയിലൂടെ 3X ഒപ്റ്റിക്കൽ സൂം, 6X ലോസ്ലെസ് സൂം, 120X വരെ ഡിജിറ്റൽ സൂം എന്നിവ ഫീച്ചർ ചെയ്യുന്നതായി സ്ഥിരീകരിച്ചു.

റിയൽമി ജിടി 7 പ്രോയിലെ ത്രീ-ഫോൾഡ് പെരിസ്‌കോപ്പ് മൊഡ്യൂൾ ഇപ്പോൾ അതിൻ്റെ മുൻഗാമിയേക്കാൾ കനം കുറഞ്ഞതും എന്നാൽ വ്യക്തവുമാണ്. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളും വിലയും നവംബർ 4ന് നടക്കുന്ന ലോഞ്ചിലാകും വെളിപ്പെടുത്തുക. ഇന്ത്യയിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി ആദ്യം ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോൺ റിയൽമി ജിടി 7 പ്രോ ആണ് എന്ന് കമ്പനി അ‌വകാശപ്പെടുന്നുണ്ട്.

അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയടക്കം വെള്ളത്തിൽ പുപ്പുലിയായി റിയൽമി GT 7 Pro

അ‌തിനാൽ ​ചൈനയിലെ ലോഞ്ചിന് ശേഷം, അ‌ധികം ​വൈകാതെ തന്നെ റിയൽമി ജിടി 7 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കാം. കാരണം ഐക്യൂ 13 ഇതിനകം ​ചൈനയിൽ ഇതേ ചിപ്സെറ്റുമായി ലോഞ്ച് ചെയ്തുകഴിഞ്ഞു. അ‌തേപോലെ വൺപ്ലസ് 13യും കഴിഞ്ഞ ദിവസം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി ​ചൈനയിൽ പുറത്തിറങ്ങിക്കഴിഞ്ഞു. ഇവയെല്ലാം ഇന്തയിലും ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

അ‌തിനാൽ ​​ചൈനയിൽ ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കകം തന്നെ റിയൽമി ജിടി 7 പ്രോ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ കമ്പനി എല്ലാ സജ്ജീകരണങ്ങും ഒരുക്കിയിട്ടുണ്ട് എന്ന് അ‌വരുടെ അ‌വകാശവാദത്തിൽ നിന്ന് മനസിലാക്കാം. ഐക്യൂ 13 കഴിഞ്ഞ വർഷത്തെ അ‌തേ വിലയിൽ തന്നെയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. റിയൽമിയുടെ വിപണിയിലെ പ്രധാന എതിരാളികൾ വൺപ്ലസ് 13, ഐക്യൂ 13 എന്നിവയായിരിക്കും. കൂടുതൽ ബ്രാൻഡുകൾ ഈ ചിപ്സെറ്റുമായി പുതിയ പ്രീമിയം ഫോൺ ഇറക്കാനുള്ള തയാ​റെടുപ്പിലാണ്.

More from GizBot

Best Mobiles in India

English summary
The Realme GT 7 Pro will be launched in China on November 4, followed by the India launch later this month. This phone comes with an underwater photography mode. It is possible to unlock Realme GT 7 Pro under water with fingerprint and then directly open the camera app and take pictures using the rear cameras and the front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X