റിയൽമിയുടെ 'കൂൾ' ശക്തിമാൻ! എല്ലാവർക്കും കിട്ടും, റിയൽമി GT7, GT 7T ഏത് വേണമെന്ന് ഉറപ്പിച്ചോ
റിയൽമി തങ്ങളുടെ ജിടി സീരീസിലെ പുതിയ സ്മാർട്ട്ഫോണുകൾ ആഗോള തലത്തിൽ അവതരിപ്പിക്കാൻ തയാറായിരിക്കുന്നു. റിയൽമി ജിടി 7 സീരീസ് ലോഞ്ച് മെയ് 27-ന് നടക്കും എന്ന് റിയൽമി ഇന്ന് ഔദ്യോഗികമായി സ്ഥിരികീരിച്ചിരിക്കുന്നു. ആഗോള ലോഞ്ച് ഇവന്റ് ഫ്രാൻസിലെ പാരീസിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 ന് നടക്കും. ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെടുന്നതിനൊപ്പം ഇന്ത്യയിലും ഈ ഫോണുകൾ അവതരിപ്പിക്കും. രണ്ട് മോഡലുകളാണ് ജിടി 7 സീരീസിൽ ലോഞ്ച് ചെയ്യുക. റിയൽമി ജിടി7 (Realme GT 7), റിയൽമി ജിടി 7T (Realme GT 7T) എന്നിവയാണ് അവ.
ലോഞ്ചിന് ശേഷം റിയൽമി ജിടി 7 സീരീസ് ഫോണുകൾ റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, മറ്റ് മെയിൻലൈൻ ചാനലുകൾ എന്നിവ വഴി ഇന്ത്യയിൽ ലഭ്യമാകുമെന്ന് റിയൽമി സ്ഥിരീകരിച്ചു. ഗെയിമിങ് മികവ് ഉൾപ്പെടെ വാഗ്ദാനം ചെയ്ത് എത്തുന്ന റിയൽമി ജിടി 7 സീരീസ് ഫോണുകളിൽ ഫോൺ ചൂടാകാതിരിക്കാൻ താപ വിസർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത് എന്ന് സൂചനയുണ്ട്.

കഴിഞ്ഞ വർഷത്തെ റിയൽമി ജിടി 6T യുടെ പിൻഗാമിയായിട്ടാണ് പുതിയ റിയൽമി ജിടി 7T ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിലെ ഫീച്ചറുകൾ സംബന്ധിച്ച് ഡീറ്റെയിൽസ് ലഭ്യമായിട്ടില്ല. അതേസമയം റിയൽമി ജിടി 7 ന്റെ ഫീച്ചറുകൾ സംബന്ധിച്ച നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
സ്മാർട്ട്ഫോൺ വ്യവസായത്തിലെ ആദ്യത്തെ ഗ്രാഫീൻ കവർ ഐസെൻസ് ഡിസൈൻ സഹിതമാകും റിയൽമി ജിടി 7 എത്തുക. പീക്ക് പെർഫോമൻസിനായി 360-ഡിഗ്രി അൾട്രാ-എഫിഷ്യന്റ് ഹീറ്റ് ഡിസ്സിപ്പേഷൻ വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. "ഒരിക്കലും നിർത്താത്ത പവർ" എന്ന ടാഗ്ലൈനോടെയാണ് റിയൽമി ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആകും ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ജിടി 7 ഐസ്സെൻസ് ബ്ലൂ, ഐസ്സെൻസ് ബ്ലാക്ക് നിറങ്ങളിൽ വരുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മികച്ച എഐ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ റിയൽമി സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് വിവരം. മൊത്തത്തിൽ 2025 ലെ ഫ്ലാഗ്ഷിപ്പ് കില്ലറായി റിയൽമി ജിടി7 മാറിയേക്കാമെന്ന് റിയൽമി പറയുന്നു.
വില: കഴിഞ്ഞ വർഷം റിയൽമി ജിടി 6 ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ 8GB + 256GB അടിസ്ഥാന മോഡലിന് 40,999 രൂപയും 12GB + 256GB മോഡലിന് 42,999 രൂപയും, ടോപ്പ് എൻഡ് 16GB + 512GB മോഡലിന് 44,999 രൂപയും ആയിരുന്നു വില.
റിയൽമി ജിടി 6 ന്റെ പിൻഗാമിയായി എത്തുന്ന റിയൽമി ജിടി 7 ഏതാണ്ട് 40000 രൂപയോട് അടുത്ത വിലയിൽ തന്നെ എത്തും എന്ന് പ്രതീക്ഷിക്കുന്നു. റിയൽമിജ ജിടി 6ന്റെ അൽപ്പം വില കുറഞ്ഞ മോഡൽ എന്ന നിലയിലാണ് ജിടി 6T അവതരിപ്പിക്കപ്പെട്ടത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ജിടി 6Tയുടെ 8GB+ 128GB അടിസ്ഥാന മോഡലിന് 30,999 രൂപയും 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ടോപ്പ് എൻഡ് 12GB + 512GB മോഡലിന് 39,999 രൂപയും ആയിരുന്നു വില. പുതിയ ജിടി 7T മോഡലും 30000 രൂപയോട് അടുത്ത വിലയിൽ അവതരിപ്പിക്കപ്പെട്ടേക്കും. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ വ്യക്തമാകും.


Click it and Unblock the Notifications








