മൂന്ന് ആഴ്ചകൊണ്ട് ഇങ്ങനെ വില കുറയുമോ! ഡിസംബർ തുടങ്ങുമ്പോൾ വില 34999; ഇപ്പോൾ 29999 ന് കിട്ടും
നിന്ന നിൽപ്പിൽ വില കൂടിയ സ്മാർട്ട്ഫോൺ മോഡലുകൾ ഇപ്പോൾ നിരവധിയുണ്ട്. ചിപ് ക്ഷാമത്തെ തുടർന്ന് ഉണ്ടായ നിർമാണച്ചെലവിന്റെ വർധന നേരത്തെ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളുടെ വില പോലും വർധിപ്പിച്ചു. എന്നാൽ ഇത്തരമൊരു പ്രതികൂല സാഹചര്യത്തിലും ആവേശകരമായ ഒരു ഡിസ്കൗണ്ട് ഡീലും വിലക്കുറവും കാണണമെങ്കിൽ ആമസോണിലെ റിയൽമി ജിടി 7T 5ജി (realme GT 7T ) ഡീൽ പരിശോധിച്ചാൽ മതി. ഈ വർഷം മേയിൽ ആണ് റിയൽമി ഈ ജിടി സീരീസ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
റിയൽമി ജിടി 7T 5ജിയുടെ 8GB + 256GB വേരിയന്റിന് 34,999 രൂപയും, 12GB + 256GB വേരിയന്റിന് 37,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമായിരുന്നു വില. ഈ ഡിസംബറിന്റെ തുടക്കത്തിൽ റിയൽമി ഡേയ്സ് സെയിൽ നടന്നപ്പോൾ പോലും ഇതേ വിലയിൽ തന്നെയാണ് ഈ മോഡലുകൾ ലിസ്റ്റ് ചെയ്തിരുന്നത്.

എന്നാൽ 3000 രൂപ ഡിസ്കൗണ്ട് ലഭ്യമായതിനാൽ റിയൽമി ഡേയ്സ് സെയിലിൽ ഈ ജിടി 7T 31999 രൂപ വിലയിൽ സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നു. ഇപ്പോൾ ഡിസംബർ അവസാനിക്കാറായ ഈ ഘട്ടത്തിൽ റിയൽമി ക്രിസ്മസ് സെയിൽ ഡീലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 30000 രൂപയിൽ താഴെ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ അവസരമുണ്ട്.
റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 34999 രൂപ പ്രാരംഭ വിലയിൽ തന്നെയാണ് ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 30999 രൂപ വിലയിൽ റിയൽമി GT 7T സ്വന്തമാക്കാം. എന്നാൽ ഇതിക്കൊൾ അൽപ്പം മികച്ച ഡീൽ ആമസോൺ ആണ് നൽകുന്നത്.

ആമസോണിൽ റിയൽമി ജിടി 7T 33999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ഔദ്യോഗിക വെബ്സൈറ്റിനെക്കാൾ 1000 രൂപ വിലക്കുറവിൽ, ഇത് കൂടാതെ 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ആകെ 5000 രൂപ വിലക്കുറവിന് ശേഷം 29999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന് വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
റിയൽമിയുടെ ജിടി 7ന്റെ ഒരുപടി താഴെ നിൽക്കുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ ആണ് ജിടി 7T 5ജി. 3.25GHz ഒക്ട-കോർ ഡൈമെൻസിറ്റി 8400-MAX 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.78 ഇഞ്ച് 120Hz OLED ഡിസ്പ്ലേ, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 360Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട് എന്നിവ ഇതിലുണ്ട്.
50MP മെയിൻ ക്യാമറ (1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

120W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം. 3-ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. റേസിംഗ് യെല്ലോ, ഐസ്സെൻസ് ബ്ലൂ, ഐസ്സെൻസ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വാങ്ങാം.


Click it and Unblock the Notifications








