Home
Mobile

ചേട്ടന്റെ ഏരിയ വിട്ടുപിടിച്ച അ‌നിയൻ! 3000 രൂപ ഡിസ്കൗണ്ട് സഹിതം റിയൽമി GT 7T ലോഞ്ച് ചെയ്തു

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശം ഉണർത്തിക്കൊണ്ട് റിയൽമി ഇന്ന് തങ്ങളുടെ ജിടി സീരീസിലേക്ക് രണ്ട് സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുകയുണ്ടായി. റിയൽമി ജിടി 7, റിയൽമി ജിടി 7ന്റെ അ‌ൽപ്പം വില കുറഞ്ഞ മോഡൽ എന്ന നിലയ്ക്ക് റിയൽമി ജിടി 7T (realme GT 7T) എന്നിവയാണ് എത്തിയിരിക്കുന്നത്. റിയൽമി GT 7 ന്റെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 39,999 രൂപയും, 12GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 512GB വേരിയന്റിന് 46,999 രൂപയുമാണ് വില. ഈ വില താങ്ങാൻ കഴിയാത്ത ഉപയോക്താക്കൾക്ക് പരിഗണിക്കാനാണ് ജിടി 7T.

അ‌തായത്, റിയൽമി ജിടി7 എന്ന ചേട്ടന്റെ പാതിയിൽ നിന്ന് വേറിട്ട് മറ്റൊരു സെഗ്മെന്റിന്റെ നായകനായാണ് റിയൽമി ജിടി 7ടി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ജിടി 7ന്റെ ഒരുപടി താഴെ നിൽക്കുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ എന്ന് ജിടി 7T മോഡലിനെ വിശേഷിപ്പിക്കാനാകും. കഴിഞ്ഞ വർഷം റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച റിയൽമി ജിടി 6ടിയുടെ പിൻഗാമിയായിട്ടാണ് റിയൽമി ജിടി 7ടി എത്തിയിരിക്കുന്നത്.

ചേട്ടന്റെ ഏരിയ വിട്ടുപിടിച്ച അ‌നിയൻ! റിയൽമി GT 7T ലോഞ്ച് ചെയ്തു

മീഡിയടെക് ഡൈമെൻസിറ്റി 8400-MAX ചിപ്സെറ്റ് കരുത്താക്കിയാണ് ജിടി 7ടി എത്തിയിരിക്കുന്നത്. ഇത്, AnTuTu-യിൽ 1.78 പോയിന്റുകൾ നേടിയതായി കമ്പനി അവകാശപ്പെടുന്നു. 12GB വരെ റാമും 7700mm² VC കൂളിംഗും ഇതിനുണ്ട്. വീഴ്ചകളെ പ്രതിരോധിക്കാൻ ആന്റി-ഫാൾ സ്ട്രക്ചറും സുരക്ഷയ്ക്കായി ആർമർ ഷെൽ ഗ്ലാസ് പ്രൊട്ടക്ഷനും ഇതിനുണ്ട്.

റിയൽമി ജിടി 7ടിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 120Hz OLED ഡിസ്പ്ലേ, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 360Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട് എന്നിവ ഇതിലുണ്ട്. 3.25GHz ഒക്ട-കോർ ​​ഡൈമെൻസിറ്റി 8400-MAX 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

ചേട്ടന്റെ ഏരിയ വിട്ടുപിടിച്ച അ‌നിയൻ! റിയൽമി GT 7T ലോഞ്ച് ചെയ്തു

മാലി-G720 GPU @1.3GHz സഹിതമാണ് ജിടി 7ടി എത്തിയിരിക്കുന്നത്. കൂടാതെ, 8GB / 12GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം. മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ജിടി 7ടിയിൽ ഉള്ളത്. അ‌തിൽ 50MP മെയിൻ ക്യാമറ (1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP69 റേറ്റിങ്സ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax, ബ്ലൂടൂത്ത് 5.4, Beidou ട്രൈ-ബാൻഡ് (B1I+B1C+B2a), GPS ഡ്യുവൽ-ബാൻഡ് (L1+L5), GLONASS (G1), ഗലീലിയോ (E1+E5a), QZSS (L1+L5), NFC, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

ചേട്ടന്റെ ഏരിയ വിട്ടുപിടിച്ച അ‌നിയൻ! റിയൽമി GT 7T ലോഞ്ച് ചെയ്തു

120W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയും റിയൽമി ജിടി 7ടിയിൽ സജ്ജീകരിച്ചിരിക്കുന്നു. 15 മിനിറ്റിനുള്ളിൽ 50% ചാർജും 40 മിനിറ്റിനുള്ളിൽ 100% ചാർജും ചെയ്യും. 162.42 × 75.97 × 8.88mm വലിപ്പവും 205 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. റേസിംഗ് യെല്ലോ, ഐസ്സെൻസ് ബ്ലൂ, ഐസ്സെൻസ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.

റിയൽമി GT 7T യുടെ 8GB + 256GB വേരിയന്റിന് 34,999 രൂപയും, 12GB + 256GB വേരിയന്റിന് 37,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമാണ് വില. മെയ് 30 മുതൽ ആമസോൺ, റിയൽമി ഓൺ​ലൈൻ- ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാം.

ഇന്ന് മുതൽ (മെയ് 27) ഈ ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്, ഇതിന്റെ ഭാഗമായി 2,149 രൂപ വിലയുള്ള 1 വർഷത്തെ സ്‌ക്രീൻ​ പ്രൊട്ടക്ഷൻ ലഭിക്കും. ഇത് കൂടാതെ ജിടി 7ടിയുടെ ലോഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 6000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് (GT ഉപയോക്താവിന് 2000 രൂപ എക്സ്ട്രാ) കിട്ടും. കൂടാതെ 9 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനുമുണ്ട്.

More from GizBot

Best Mobiles in India

English summary
The Realme GT 7T has been launched in India alongside the Realme GT 7. It is priced at Rs 34,999 for the 8GB + 256GB variant, Rs 37,999 for the 12GB + 256GB variant, and Rs 41,999 for the 12GB + 512GB variant. The phone comes in Racing Yellow, IceSense Blue, and IceSense Black color options. It is powered by the MediaTek Dimensity 8400-MAX chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X