റിയൽമി GT 7T വാങ്ങാൻ എത്ര രൂപ വേണം, മുൻ മോഡലിനെക്കാൾ വില കൂടുമോ? ചോദ്യങ്ങൾക്ക് ഉത്തരമായി
റിയൽമി ജിടി 7 സീരീസിലെ പുതിയ ഫോണുകൾ ഇന്ത്യയിൽ മേയ് 27ന് ലോഞ്ച് ചെയ്യും എന്ന് റിയൽമി കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. രണ്ട് സ്മാർട്ട്ഫോണുകളാണ് മേയ് 27ന് എത്തുന്നത്. അവ റിയൽമി ജിടി7, റിയൽമി ജിടി 7T എന്നിവയാണ്. ഇതിൽ റിയൽമി ജിടി7 കഴിഞ്ഞ വർഷത്തെ റിയൽമി ജിടി6ന്റെ പിൻഗാമിയാണ്. അതേപോലെ റിയൽമി ജിടി 7ടി കഴിഞ്ഞ വർഷത്തെ റിയൽമി ജിടി 6ടിയുടെ പിൻഗാമിയാണ്. റിയൽമി ജിടി7 മോഡലിന്റെ ഫീച്ചറുകളെപ്പറ്റി ഇതിനകം കാര്യമായ വിവരങ്ങൾ ലഭ്യമായിരുന്നു. എന്നാൽ ലോഞ്ച് തിയതി പ്രഖ്യാപിക്കുന്ന സമയത്ത് പോലും റിയൽമി ജിടി 7ടിയുടെ ഫീച്ചറുകൾ അജ്ഞാതമായിരുന്നു.
എന്നാലിപ്പോൾ കാര്യങ്ങൾ ആകെ മാറി. ലോഞ്ചിന് ഇനി ഒരു ആഴ്ചയിൽ താഴെ മാത്രം അവശേഷിക്കെ റിയൽമി ജിടി 7T (Realme GT 7T) യുടെ ഫീച്ചറുകളും ഓൺലൈനിൽ ലഭ്യമായിട്ടുണ്ട്. റിയൽമി ജിടി 7Tയുടെ ലീക്ക് റിപ്പോർട്ടുകളിൽ ഏറ്റവും അവസാനം പുറത്തുവന്നിരിക്കുന്നത് വിവിധ വേരിയന്റുകളുടെ വില സംബന്ധിച്ച വിവരങ്ങളാണ്.

റിയൽമി ജിടി 7T യുടെ വില ട്വിറ്ററിൽ നിരവധി ടിപ്സ്റ്റർമാർ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവിട്ടിരിക്കുന്നു. ഈ ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഏകദേശം 35000 രൂപ വിലയിലാകും റിയൽമി ജിടി 7T എത്തുക. ടിപ്‌സ്റ്റർ സുധാൻഷു ആംബോർ പറയുന്നത് ഇതിന്റെ 8GB + 256GB 34,999 രൂപ വിലയിലും 12GB + 256GB വേരിയന്റ് 37,999 രൂപ വിലയിലും എത്തുമെന്നാണ്.
മറ്റൊരു പ്രമുഖ ടിപ്‌സ്റ്ററായ പരസ് ഗുഗ്ലാനിയും ഇതേ വിലയാണ് പറയുന്നത്. എന്നാൽ അദ്ദേഹം ഒരുകാര്യം എക്സ്ട്രാ പറയുന്നുണ്ട്. റിയൽമി ജിടി 7ടിയ്ക്ക് ഒരു 12GB + 512GB വേരിയന്റുകൂടി ഉണ്ടാകുമെന്നും അത് 39,999 രൂപ വിലയിൽ എത്തിയേക്കാം എന്നുമാണ് അദ്ദേഹം ട്വിറ്ററിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോൾ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നിരിക്കുന്ന റിയൽമി ജിടി 7ടിയുടെ വില മുൻ മോഡലിന്റെ വിലയുമായി താരതമ്യം ചെയ്താൽ പുതിയ മോഡലിന് വില കൂടുതലാണ് എന്ന് കാണാനാകും. റിയൽമി GT 6Tയുടെ 8GB + 128GB വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 32999 രൂപയും 12GB + 256GB വേരിയന്റിന് 35,999 രൂപയും 12GB + 512GB വേരിയന്റിന് 39,999 രൂപയുമായിരുന്നു വില.
ഇതെല്ലാം ലീക്ക് റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്ന വില മാത്രമാണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. റിയൽമി ഔദ്യോഗികമായി വില വെളിപ്പെടുത്തിയിട്ടില്ല. വില മാത്രമല്ല, വരാൻ പോകുന്ന റിയൽമി ജിടി 7ടിയുടെ ഫീച്ചറുകളും ലീക്ക് റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം മീഡിയടെക് ഡൈമെൻസിറ്റി 8400 മാക്‌സ് ചിപ്‌സെറ്റാണ് GT 7T യിൽ ഉണ്ടാകുക.
ഇളം നീല, കറുപ്പ്, മഞ്ഞ/കറുപ്പ് ഫിനിഷ് കളർ ഓപ്ഷനുകളിലാണ് റിയൽമി ജിടി 7ടി എത്തുക. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.8 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. 6,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 12ജിബി റാം, 512ജിബി സ്റ്റോറേജ്, 20W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് ഫീച്ചറുകളായി പുറത്തുവന്നിരിക്കുന്നത്.

50 മെഗാപിക്സൽ പ്രൈമറി ലെൻസും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും അടങ്ങുന്നതാകും റിയൽമി ജിടി 7T യുടെ റിയർ ക്യാമറ സജ്ജീകരണം. ഫ്രണ്ടിൽ 32 മെഗാപിക്സൽ സെൽഫി സ്‌നാപ്പറും പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആയിരിക്കും പ്രവർത്തനം. IP68 റേറ്റിംഗ്, വൈ-ഫൈ 6, ബ്ലൂടൂത്ത് 6.0, 8.88mm വലിപ്പം, 205 ഗ്രാം ഭാരം എന്നിവയും ഇതിലുണ്ടാകും.


Click it and Unblock the Notifications








