Home
Mobile

റിക്കോ പിന്തുണയുള്ള ക്യാമറയിൽ നല്ല ഫോട്ടോ എടുക്കാം; ഡിസ്കൗണ്ടുമായി റിയൽമി GT 8 പ്രോ വിൽപ്പന തുടങ്ങി

റിയൽമി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണായ റിയൽമി ജിടി 8 പ്രോ (Realme GT 8 Pro) ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാനാകും. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് പരിമിതമായ സമയത്തേക്ക് ലോഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട് എന്നതിനാൽ ഇപ്പോൾ വാങ്ങുന്നത് ലാഭകരമാണ്. റിയൽമി ജിടി 8 പ്രോയുടെ 12+256 ​അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16+512 വേരിയന്റിന് 78,999 രൂപയും ആണ് വില.

എന്നാൽ, ലോഞ്ച് ഓഫറിന്റെ ഭാഗമായി 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ അ‌ടിസ്ഥാന മോഡൽ 67999 രൂപ വിലയിലും ടോപ് മോഡൽ 73,999 രൂപ വിലയിലും വാങ്ങാനാകും. 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. കൂടാതെ ക്യാമറ മൊഡ്യൂളിന്റെ രൂപം മാറ്റാവുന്ന ഡെക്കോ സെറ്റും ഇതിനൊപ്പം ഇപ്പോൾ സൗജന്യമായി ലഭ്യമാണ്.

ഡിസ്കൗണ്ടുമായി റിയൽമി GT 8 പ്രോ വിൽപ്പന തുടങ്ങി

ഈ വർഷത്തെ പ്രധാന ഡിസൈൻ ആകർഷണങ്ങളിലൊന്നാണ് റിയൽമി ജിടി 8 പ്രോ അ‌വതരിപ്പിച്ച സ്വിച്ചബിൾ ക്യാമറ ബമ്പ്. ക്യാമറ ഹാർഡ്‌വെയറിനെ ബാധിക്കാതെ ഡെക്കോ സെറ്റ് ഉപയോഗിച്ച് ക്യാമറ ഐലൻഡ് രൂപത്തിൽ മാറ്റം വരുത്താൻ ഉപയോക്താവിന് സാധിക്കും. റൗണ്ട്, സ്ക്വയർ, റോബോട്ട് തീം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ഡെക്കോ സെറ്റിലുണ്ടാകും.

161.80×76.87×8.2mm (വെള്ള) / 8.3mm (നീല) വലിപ്പവും 214g (നീല) / 218g (വെള്ള) ഭാരവും റിയൽമി ജിടി 8 പ്രോയ്ക്ക് ഉണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ പിന്തുണയിൽ ശക്തമായ പെർഫോമൻസ് കാഴ്ചവയ്ക്കുന്നതിന് ഒപ്പം റെക്കോ പിന്തുണയുള്ള ക്യാമറ സജ്ജീകരണവും ഈ ഫോണിന്റെ മുഖ്യ ആകർഷണമായി മാറുന്നു.

ഡിസ്കൗണ്ടുമായി റിയൽമി GT 8 പ്രോ വിൽപ്പന തുടങ്ങി

റിക്കോ GR മോഡ് ഉപയോഗിച്ച് ട്യൂൺ ചെയ്‌ത 50MP പ്രധാന ക്യാമറ, 50MP അൾട്രാ-വൈഡ്, പിന്നിൽ 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ, 32MP ഫ്രണ്ട് ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. ജിടി 8 പ്രോയ്ക്ക് ഒപ്പം റിയൽമി ജിടി 8 പ്രോ ഡ്രീം എഡിഷനും വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഇതിന് (16+512) 79,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ ലഭ്യമല്ല.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm SoC ആണ് ഇതിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. 144Hz റിഫ്രഷ് റേറ്റുള്ള 6.79-ഇഞ്ച് (1440 x 3136 പിക്സൽസ്) 2K+ OLED ഡിസ്പ്ലേ, 7000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 3200Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 100% DCI-P3 കളർ ഗാമട്ട്, ഹാർഡ്‌വെയർ-ലെവൽ DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

അഡ്രിനോ 840 GPU, R1 ഗ്രാഫിക്സ് ചിപ്പ്, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 (GT8 Pro) സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66+IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB Type-C എന്നിവ ഇതിലുണ്ട്.

ഡിസ്കൗണ്ടുമായി റിയൽമി GT 8 പ്രോ വിൽപ്പന തുടങ്ങി

1/1.56″ സെൻസറുള്ള 50MP റിക്കോ GR ആന്റി-ഗ്ലെയർ മെയിൻ ക്യാമറ (OIS, f/1.8 അപ്പർച്ചർ), 50MP 116° അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പർച്ചർ), 200MP 1/1.4″ സാംസങ് HP5 സെൻസർ, 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.6 അപ്പർച്ചർ, 6x ലോസ്‌ലെസ് സൂം, 120x വരെ ഹൈബ്രിഡ് സൂം) എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും f/2.4 അപ്പർച്ചറുള്ള 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ജിടി 8 പ്രോയുടെ ശ്രദ്ധാകേന്ദ്രമാണ്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള realme UI 7.0-ൽ ആണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 4 വർഷത്തെ OS പതിപ്പ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും. 120W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Realme GT 8 Pro has gone on sale in India from today. The base variant of the Realme GT 8 Pro with 12+256 storage is priced at Rs 72,999 and the 16+512 storage variant is priced at Rs 78,999. With the launch offers, the base model can be purchased for Rs 67,999 and the top model for Rs 73,999. The smartphone is now available for purchase via Realme's official website and Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X