പ്രോ മോഡലാണ്, പക്ഷേ പാട്ടും പാടി വാങ്ങാം ഈ റിയൽമി GT ഫോൺ; 5000 രൂപ ഡിസ്കൗണ്ട് കിട്ടും
2026 ഒരു പ്രോ സ്മാർട്ട്ഫോൺ വാങ്ങി ആഘോഷത്തോടെ തുടങ്ങാൻ പ്ലാനുണ്ടോ, എങ്കിൽ റിയൽമിയുടെ ജിടി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി ജിടി 8 പ്രോ (realme GT 8 Pro) തന്നെ സ്വന്തമാക്കാം. കഴിഞ്ഞ മാസം അതായത് 2025 നവംബറിലാണ് റിയൽമി ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇത് ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ട് സഹിതം റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. ഒരു പ്രോ മോഡൽ പാട്ടു പാടുന്ന ലാഘവത്തോടെ ഈസിയായി വാങ്ങാൻ ഈ ഡിസ്കൗണ്ട് ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
റിയൽമി ജിടി 8 പ്രോയുടെ 12+256 അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16+512 വേരിയന്റിന് 78,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഡിസ്കൗണ്ട് ലഭ്യമായതിനാൽ അടിസ്ഥാന മോഡൽ 67999 രൂപ വിലയിലും ടോപ് മോഡൽ 73,999 രൂപ വിലയിലും വാങ്ങാൻ അവസരം ഉണ്ടായിരുന്നു.

ലോഞ്ച് ഓഫറുകൾ പലപ്പോഴും ഒരാഴ്ചത്തേക്ക് മാത്രമാണ് ലഭ്യമാകുക. എന്നാലിവിടെ വിൽപ്പന തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഈ പ്രീമിയം മോഡലിന് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ക്രിസ്മസ്- ന്യൂ ഇയർ സെയിൽ കണക്കിലെടുത്താണ് റിയൽമിയുടെ ഈ പ്രോ മോഡലിന് ഇപ്പോഴും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത്. ന്യൂ ഇയറും എത്തിയിരിക്കുന്നതിനാൽ ഇനി പരിമിത കാലത്തേക്ക് മാത്രമേ ഈ ഡിസ്കൗണ്ട് ലഭ്യമാകാൻ സാധ്യതയുള്ളൂ.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമായ 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് തന്നെയാണ് റിയൽമി ജിടി 8 പ്രോയ്ക്ക് ഇപ്പോഴും ലഭ്യമായിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തുക വഴി 67999 രൂപ വിലയിൽ അടിസ്ഥാന മോഡൽ സ്വന്തമാക്കാൻ സാധിക്കുന്നു. 161.80×76.87×8.2mm (വെള്ള) / 8.3mm (നീല) വലിപ്പവും 214g (നീല) / 218g (വെള്ള) ഭാരവും റിയൽമി ജിടി 8 പ്രോയ്ക്ക് ഉണ്ട്.

ലോകത്തിലെ ആദ്യത്തെ സ്വിച്ചബിൾ ക്യാമറ ബമ്പ് ഉള്ള സ്മാർട്ട്ഫോൺ എന്നതാണ് റിയൽമി ജിടി 8 പ്രോയുടെ ഒരു പ്രത്യേകത. ഇതിലെ ക്യാമറ ബമ്പ് ഉപയോക്താവിന് ഇഷ്ടാനുസൃതം മാറ്റിവയ്ക്കാം. അതിനായി റൗണ്ട്, സ്ക്വയർ, റോബോട്ട്-തീം ഓപ്ഷനുകൾ ലഭ്യമാക്കിയിരിക്കുന്നു. റിക്കോയുടെ GR സീരീസിൽ നിന്നുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കപ്പെട്ട ഒരു ക്യാമറ സിസ്റ്റം അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ എന്നതാണ് മറ്റൊരു പ്രത്യേകത.
റിയൽമി ജിടി 8 പ്രോയുടെ പ്രത്യേകതകൾ ഇനിയുമുണ്ട്, 200MP 3x ടെലിഫോട്ടോ ലെൻസ് അവതരിപ്പിക്കുന്ന ആദ്യത്തെ റിയൽമി ഫോൺ ആണ് ഇത്. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7000mAh സെക്കൻഡ് ജനറേഷൻ ബാറ്ററി ഈ പ്രീമിയം മോഡൽ വാഗ്ദാനം ചെയ്യുന്നു. 7000 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നസ്, 3200Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 360Hz ഫോർ-ഫിംഗർ സാമ്പിൾ റേറ്റ് എന്നിവയുള്ള 6.79: 2K 144Hz ഹൈപ്പർഗ്ലോ ഡിസ്‌പ്ലേയും ഇതിലുണ്ട്.
പ്രധാന ഫീച്ചറുകൾ ഒറ്റ നോട്ടത്തിൽ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm SoC, 6.79-ഇഞ്ച് (1440 x 3136 പിക്സൽസ്) 2K+ OLED ഡിസ്പ്ലേ, 7000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 3200Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 100% DCI-P3 കളർ ഗാമട്ട്, ഹാർഡ്‌വെയർ-ലെവൽ DC ഡിമ്മിംഗ്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള UI 7.0 (4 വർഷത്തെ OS അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും), 1/1.56″ സെൻസറുള്ള 50MP റിക്കോ GR ആന്റി-ഗ്ലെയർ മെയിൻ ക്യാമറ, 50MP 116° അൾട്രാ-വൈഡ് ക്യാമറ, 200MP 1/1.4″ സാംസങ് HP5 സെൻസർ, 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (6x ലോസ്‌ലെസ് സൂം, 120x വരെ ഹൈബ്രിഡ് സൂം), 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ.
അഡ്രിനോ 840 GPU, R1 ഗ്രാഫിക്സ് ചിപ്പ്, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 (GT8 Pro) സ്റ്റോറേജ്, 120W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ്, 7000mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB Type-C.


Click it and Unblock the Notifications








