Home
Mobile

കണ്ടവരുടെ കിളിപാറിച്ച് റിയൽമി GT8 പ്രോ; ഇതിവിടെ കുറഞ്ഞ വിലയിൽ ഇറങ്ങിയാൽ ബാക്കി ഫോണുകളുടെ കഥ തീരും!

മികച്ച ക്യാമറ ശേഷിയുള്ള സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്നവർക്കും റിയൽമി ഫാൻസിനും ആവേശം പകർന്ന് വരാൻ പോകുന്ന റിയൽമി ജിടി8 പ്രോയുടെ (realme GT8 Pro) ക്യാമറ, സ്ക്രീൻ ഡീറ്റെയിൽസ് പുറത്തുവന്നിരിക്കുന്നു. അ‌ടുത്ത മാസം, അ‌തായത് 2025 ഒക്ടോബറിൽ റിയൽമി ജിടി8 പ്രോ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ വരാൻ പോകുന്ന ഈ കരുത്തൻ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ഫീച്ചറുകൾ റിയൽമി വെളിപ്പെടുത്തിയിരിക്കുന്നു. 200MP ടെലിഫോട്ടോ ക്യാമറയും 2K സ്‌ക്രീനും ജിടി8 പ്രോയിൽ ഉണ്ടാകും എന്ന് റിയൽമി സ്ഥിരീകരിച്ചതായി ​ചൈനയിൽനിന്നുള്ള വിവിധ ടെക് റിപ്പോർട്ടുകൾ പറയുന്നു.

ഇതാദ്യമായാണ് ഒരു റിയൽമി സ്മാർട്ട്ഫോണിൽ 200MP ടെലിഫോട്ടോ ക്യാമറ ഉൾപ്പെടുത്തുന്നത്. മുൻ മോഡലുകളെക്കാൾ പലമടങ്ങ് കരുത്തുള്ള, ആളുകളെ ആകർഷിക്കുന്ന ഒരു സ്മാർട്ട്ഫോൻ എന്ന നിലയ്ക്കാണ് റിയൽമി ജിടി8 പ്രോ അ‌വതരിപ്പിക്കപ്പെടുക എന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 50MP മെയിൻ ക്യാമറയും അൾട്രാ-വൈഡ് ക്യാമറയും ഇതിൽ ഉണ്ടാകുമെന്ന് നേരത്തെ വന്ന ചില ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

കണ്ടവരുടെ കിളിപാറിച്ച് റിയൽമി GT8 പ്രോ

ഇപ്പോൾ ട്വിറ്ററിൽ ടെക് പ്രേമികൾക്കിടയിൽ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായി റിയൽമി ജിടി8 പ്രോയുടെ വരവ് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പലരും ഇപ്പോൾ പുറത്തുവന്ന ക്യാമറ, സ്ക്രീൻ ഫീച്ചറുകളിൽ അ‌ദ്ഭുതം കൊള്ളുന്നു. താരതമ്യേന കുറഞ്ഞ വിലയിലാണ് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് എങ്കിൽ അ‌ത് വലിയ സംഭവം ആയിരിക്കും എന്ന് ചിലർ ട്വിറ്ററിൽ അ‌ഭിപ്രായപ്പെട്ടു.

RMX5210 എന്ന മോഡൽ നമ്പറിൽ ഗീക്ക്ബെഞ്ച് AI ബെഞ്ച്മാർക്കുകളിൽ ഈ ഫോൺ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് റിയൽമി ജിടി8 പ്രോ എത്തുകയെന്നും 16GB റാമും ഇതിൽ ഉണ്ടാകുമെന്നും ലിസ്റ്റിങ് വെളിപ്പെടുത്തുന്നു.

കണ്ടവരുടെ കിളിപാറിച്ച് റിയൽമി GT8 പ്രോ

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് റിയൽമി ജിടി8 പ്രോ പ്രവർത്തിക്കുക. 6.78 ഇഞ്ച് ഫ്ലാറ്റ് സ്‌ക്രീൻ, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 റേറ്റിങ്, ഡ്യുവൽ 115E സ്പീക്കറുകൾ, X-ആക്സിസ് ലീനിയർ മോട്ടോർ എന്നീ ഫീച്ചറുകളും ഈ റിയൽമി ജിടി സീരീസ് പ്രോ മോഡലിൽ ഉണ്ടാകും എന്ന് ഇതിനകം വന്ന ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നുണ്ട്.

മുൻ മോഡലുകളിലെ 1.5K സ്‌ക്രീനുകളിൽ നിന്ന് പുതിയ 2K സ്ക്രീനിലേക്കുള്ള മാറ്റം ഏറെ ശ്രദ്ധേയമാണ്. ഇതൊരു 8T LTPO സ്‌ക്രീൻ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആകർഷകമായ നിരവധി ഫീച്ചറുകൾക്ക് പുറമേ വ്യത്യസ്തമായ ഡി​സൈനും റിയൽമി ജിടി8 പ്രോ അ‌വതരിപ്പിക്കും. അ‌തിൽ ഏറ്റവും ശ്ര​ദ്ധനേടുക ക്യാമറ മൊഡ്യൂൾ ആയിരിക്കും.

ഇതിനകം ഓൺ​ലൈനിൽ പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത് സ്ഥിരം കാണുന്നതിൽ നിന്ന് വ്യത്യസ്തമായ ക്യാമറ മൊഡ്യൂൾ ആണ് ഇതിലുള്ളത് എന്നാണ്. അ‌തായത് സാധാരണ ചതുരാകൃതിയിലുള്ളതോ വൃത്താകൃതിയിലുള്ളതോ ആയ ഡിസൈനുകളാണ് റിയർ ക്യാമറകൾക്ക് കാണാറുള്ളത്. എന്നാൽ ഇവിടെ വ്യത്യസ്തമായ ഒരു പുതിയ ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂൾ റിയൽമി ജിടി8 പ്രോ അ‌വതരിപ്പിക്കുന്നു.

കണ്ടവരുടെ കിളിപാറിച്ച് റിയൽമി GT8 പ്രോ

ഒരു റോബോട്ട് പോലെ തോന്നിപ്പിക്കുന്ന ക്യാമറ മൊഡ്യൂൾ ആണ് റിയൽമി ജിടി8 പ്രോയ്ക്ക് നൽകിയിരിക്കുന്നത് എന്ന് കമ്പനി വെളിപ്പെടുത്തി. ചതുരാകൃതിയിലുള്ള പെരിസ്കോപ്പ് ടെലിഫോട്ടോ യൂണിറ്റും രണ്ട് വൃത്താകൃതിയിലുള്ള ലെൻസുകളും ഇതിൽ ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു. കാഴ്ചയിൽ ഒരു മൊ​ബൈൽ ഫോണിനോട് സാദൃശ്യം തോന്നുന്ന വിധത്തിൽ ഇതിലെ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ വേറിട്ട് നിൽക്കുന്നുണ്ട്. ഈ ഫോണിന്റെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാകും.

Best Mobiles in India

English summary
The Realme GT8 Pro will feature a 200MP telephoto camera and a 2K screen. This is the first time a Realme smartphone will feature a 200MP telephoto camera. The phone recently appeared on Geekbench AI benchmarks with the model number RMX5210. The listing reveals that the Realme GT8 Pro will be powered by the latest Snapdragon 8 Elite Gen 5 chipset and will also have 16GB of RAM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X