നവംബർ 20 ന് ഉച്ചയ്ക്ക് 12ന് ഇന്ത്യയിൽ എത്തും! എക്‌സ്‌ക്ലൂസീവ് ക്യാമറ സിസ്റ്റവുമായി റിയൽമി GT 8 പ്രോ റെഡി
എക്‌സ്‌ക്ലൂസീവ് ക്യാമറ സിസ്റ്റവുമായി സ്മാർട്ട്ഫോൺ വളർച്ചയുടെ ഒരു സുപ്രധാന അധ്യായത്തെ അടയാളപ്പെടുത്തുന്ന റിയൽമി GT 8 പ്രോ മോഡലിന്റെ ഇന്ത്യൻ ലോഞ്ച് തിയതി ഒടുവിൽ സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ചൈനയിൽ റിയൽമി ജിടി 8 സീരീസ് ലോഞ്ച് ചെയ്തു. ജിടി8, ജിടി 8 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് അതിൽ ഉണ്ടായിരുന്നത്. ചൈനീസ് ലോഞ്ചിന് പിന്നാലെ തന്നെ ജിടി 8 പ്രോയുടെ ഇന്ത്യൻ ലോഞ്ചും സ്ഥിരീകരിച്ചിരുന്നു എങ്കിലും കൃത്യമായ ലോഞ്ച് തിയതി വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസം ഈ പ്രോ മോഡലിന്റെ ഡിസൈൻ പ്രത്യേകതകൾ അടക്കം വിശദീകരിച്ച് റിയൽമി രംഗത്തെത്തിയിരുന്നു.
റിയൽമി ജിടി 8 പ്രോ ഉടൻ തന്നെ ലോഞ്ച് ഉണ്ടാകും എന്ന സൂചനകൾ ശക്തമായതിന് പിന്നാലെയാണ് കമ്പനി തന്നെ ഔദ്യോഗികമായി ലോഞ്ച് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. 2025 നവംബർ 20ന് ഉച്ചയ്ക്ക് 12ന് റിയൽമി ജിടി 8 പ്രോ (realme GT 8 Pro) ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിരിക്കുന്നു.

നിലവിലെ ഏറ്റവും കരുത്തൻ ചിപ്സെറ്റായ സ്നാപ്ഡ്രാമൺ 8 എലൈറ്റ് ജെൻ 5 ആണ് ഈ ഫോണിന്റെയും കരുത്ത്. എന്നാൽ ഈ ചിപ്സെറ്റുള്ള ഫോണുകൾ വേറെയുമുണ്ട്, കരുത്തൻ പെർഫോമൻസ് ഉറപ്പിക്കാൻ ഈ ചിപ്സെറ്റിന്റെ സാന്നിധ്യം സഹായിക്കുന്നു, എന്നാൽ റിയൽമി ജിടി 8 പ്രോയെ ഈ ചിപ്സെറ്റുള്ള മറ്റ് പ്രീമിയം മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇതിന്റെ ഡിസൈനും എക്‌സ്‌ക്ലൂസീവ് ക്യാമറ സിസ്റ്റവുമാണ്.
മൊബൈൽ ഫോട്ടോഗ്രാഫിയിലെ പുതിയ യുഗം
റിയൽമി GT 8 പ്രോയിലെ ക്യാമറ സജ്ജീകരണം ഉപയോക്താക്കൾക്ക് മൊബൈൽ ഫോട്ടോഗ്രാഫിയിലെ പുതിയ യുഗം സമ്മാനിക്കുമെന്ന് കരുതപ്പെടുന്നു. കാരണം, റിയൽമിയും റിക്കോ ഇമേജിംഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട RICOH GR-പവർ ക്യാമറ സാങ്കേതികവിദ്യ റിയൽമി ജിടി 8 പ്രോ അവതരിപ്പിക്കുന്നു. പ്രൊഫഷണൽ-ഗ്രേഡ് ഒപ്‌റ്റിക്‌സും RICOH GR സീരീസിന്റെ സിഗ്നേച്ചർ ഫോട്ടോഗ്രാഫിക് സൗന്ദര്യശാസ്ത്രവും സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫിയിലേക്ക് എത്തുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.

RICOH ഇമേജിംഗുമായി സഹകരിച്ച് തയാറാക്കിയ അൾട്രാ-ഹൈ ട്രാൻസ്പറൻസി ലെൻസ് ഗ്രൂപ്പാണ് ജിടി 8 പ്രോ ഇമേജിംഗ് സിസ്റ്റത്തിന്റെ കാതൽ. RICOH ന്റെ ഫോട്ടോഗ്രാഫിക് പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അഞ്ച് എക്‌സ്‌ക്ലൂസീവ് RICOH GR ടോണുകൾക്കൊപ്പം 28mm, 40mm എന്നിങ്ങനെ രണ്ട് ക്ലാസിക് ഫോക്കൽ ലെങ്ത് വാഗ്ദാനം ചെയ്യുന്ന ഡെഡിക്കേറ്റഡ് RICOH GR മോഡ് ജിടി 8 പ്രോയിലുണ്ടാകും.
ഇഷ്ടാനുസൃതം മാറ്റി സ്ഥാപിക്കാവുന്ന ക്യാമറ ബമ്പ് ആണ് ഈ ഫോണിന്റെ മറ്റൊരു ആകർഷണം. സ്മാർട്ട്ഫോൺ ഇൻഡ്സ്ട്രിയിലെ തന്നെ സ്വിച്ചബിൾ ക്യാമറ ബമ്പ് ഉള്ള ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് റിയൽമി വിശദീകരിക്കുന്നു, "ഇൻഡസ്ട്രി-ഫസ്റ്റ് ഡിസൈൻ ഇന്നൊവേഷൻ" എന്നാണ് ഇതിനെ റിയൽമി വിശേഷിപ്പിക്കുന്നത്.
സ്ക്വയർ, റോബോട്ടിക്, റൗണ്ട് എന്നീ മൂന്ന് വ്യത്യസ്ത ഡിസൈനുകളിലാണ് ജിടി 8 പ്രോയുടെ സ്വിച്ചബിൾ ക്യാമറ ബമ്പുകൾ എത്തുന്നത്. ഉപയോക്താവിന് ഇഷ്ടമുള്ള ക്യാമറ ബമ്പ് ഇഷ്ടമുള്ളപ്പോൾ സ്വയം മാറ്റി സ്ഥാപിക്കാം. അതിനായി നിലവിലുള്ള ക്യാമറ ബമ്പ് അഴിക്കുക, ലഭ്യമായ ഓപ്ഷനുകളിൽ ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുക്കുക, തുടർന്ന് കൃത്യമായ ഒരു ലോക്ക്-ഇൻ ക്ലിക്കിലൂടെ അത് സുരക്ഷിതമായി സ്ഥാപിക്കുക.

ഡയറി വൈറ്റ്, അർബൻ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുക. ഹൈപ്പർ വിഷൻ AI ചിപ്പ്, 120W SuperVOOC ഫാസ്റ്റ് ചാർജിംഗിന്റെ പിന്തുണയുള്ള 7000mAh ബാറ്ററി എന്നിവയും ഈ പ്രോ മോഡലിലുണ്ടാകും. ഇന്ത്യയിൽ എത്തുന്ന ജിടി 8 പ്രോയുടെ കൂടുതൽ ഫീച്ചറുകൾ വരുംദിവസങ്ങളിൽ കമ്പനി സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








