Home
Mobile

പീക്ക് പെർഫോമൻസ് നൽകാൻ കരുത്തോടെ റിയൽമി GT 8 പ്രോ; ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു

ഇന്ത്യയിൽ ഇനി വരാൻ പോകുന്നത് പ്രീമിയം സ്മാർട്ട്ഫോണുകളുടെ ഒരു നിരതന്നെയാണ്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് കരുത്തുമായി പ്രമുഖ ബ്രാൻഡുകളുടെയെല്ലാം പ്രീമിയം സ്മാർട്ട്ഫോണുകൾ ​ചൈനയിലും മറ്റും ലോഞ്ച് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ നവംബറിൽ ഇവയിൽ പലതും ഇന്ത്യയിലേക്ക് എത്തും. ഈ കരുത്തൻ ചിപ്സെറ്റുമായി ആദ്യം ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക വൺപ്ലസ് 15 ആണ്, നവംബർ 13ന് വൺപ്ലസ് 15യുടെ ഇന്ത്യൻ ലോഞ്ച് ഉറപ്പിച്ചുകഴിഞ്ഞു. നവംബർ 26ന് ഐക്യൂ 15 5ജിയും എത്തുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു പ്രീമിയം സ്മാർട്ട്ഫോണിന്റെ കൂടി ഇന്ത്യൻ ലോഞ്ച് ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

റിയൽമി അ‌ടുത്തിടെ ​ചൈനയിൽ അ‌വതരിപ്പിച്ച പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ റിയൽമി ജിടി 8 പ്രോയുടെ (Realme GT 8 Pro) ഇന്ത്യൻ ലോഞ്ച് ആണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ഫോണിന്റെ വരവ് സ്ഥിരീകരിച്ചുകൊണ്ട് ഫ്ലിപ്പ്കാർട്ടിൽ ഡെഡിക്കേറ്റഡ് മൈക്രോസൈറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുമെന്ന് ഉറപ്പിച്ചിരിക്കുന്നു.

പീക്ക് പെർഫോമൻസ് നൽകാൻ കരുത്തോടെ റിയൽമി GT 8 പ്രോ

റിയൽമി ജിടി 8 പ്രോയുടെ ഇന്ത്യൻ ലോഞ്ച് ഉറപ്പിക്കപ്പെട്ടെങ്കിലും കൃത്യമായ ലോഞ്ച് തിയതി പ്രഖ്യാപിച്ചിട്ടില്ല. നവംബർ 13ന് ശേഷമാകും ലോഞ്ച് എന്നാണ് കരുതപ്പെടുന്നത്. വൺപ്ലസ് 15 5ജിക്ക് ശേഷം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഫ്ലാഗ്ഷിപ്പ് ഫോൺ ഒരുപക്ഷേ ജിടി 8 പ്രോ ആയിരിക്കാം എന്ന് കരുതപ്പെടുന്നു. അ‌തായത് ഐക്യൂ 15 ലോഞ്ചിന് മുൻപ് ഈ റിയൽമി ഫോൺ എത്തിയേക്കും.

പീക്ക് പെർഫോമൻസ് നൽകുന്ന ഒരു സ്മാർട്ട്ഫോൺ ആയിരിക്കും റിയൽമി ജിടി 8 പ്രോ എന്ന് പ്രതീക്ഷിക്കാം, ഇതിന്റെ AnTuTu ബെഞ്ച്മാർക്ക് സ്കോർ അ‌ത്തരമൊരു സൂചനയാണ് നൽകുന്നത്. കാരണം, ഇത് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിനൊപ്പം ആൻ‌ട്യൂട്ടു ബെഞ്ച്‌മാർക്കിൽ 4,000,000-ത്തിലധികം സ്‌കോർ ചെയ്‌തതായി കമ്പനി അവകാശപ്പെടുന്നു. ഇത് വളരെ ഉയർന്ന സ്‌കോറാണ്.

പീക്ക് പെർഫോമൻസ് നൽകാൻ കരുത്തോടെ റിയൽമി GT 8 പ്രോ

മികച്ച പെർഫോമൻസിനൊപ്പം ക്യാമറ വിഭാഗത്തിലും റിയൽമി ജിടി 8 പ്രോ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. റിക്കോ പങ്കാളിത്തത്തോടെയുള്ള ക്യാമറകൾ ഈ ഫോണിന്റെ മറ്റൊരു ഹൈലൈറ്റായിരിക്കും. ഡെഡിക്കേറ്റഡ് "റിക്കോ ജിആർ മോഡ്" സഹിതമാണ് ജിടി 8 പ്രോ എത്തുക. ഇത് ഒരു റിക്കോ ജിആർ ക്യാമറ ഉപയോഗിക്കുന്നതുപോലെ തോന്നിപ്പിക്കുന്ന രീതിയിൽ ഡി​സൈൻ ചെയ്‌തിരിക്കുന്നു.

50MP 1/1.56-ഇഞ്ച് പ്രൈമറി ക്യാമറ, 3x ഒപ്റ്റിക്കൽ സൂമും 6x ലോസ്‌ലെസ് സൂമും ഉള്ള 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ, 32MP ഫ്രണ്ട് ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് റിയൽമി ജിടി 8 പ്രോയിലെ റിയർ ക്യാമറ സജ്ജീകരണം. ഇവ റിക്കോ ജിആറുമായി ഫൈൻ ട്യൂൺ ചെയ്‌തിരിക്കുന്നു.

പരസ്പരം മാറ്റാവുന്ന ക്യാമറ മൊഡ്യൂളുകളാണ് ജിടി 8 പ്രോയുടെ മറ്റൊരു പ്രത്യേകത. സ്ക്വയർ, റൗണ്ട്, റോബോട്ട് സ്റ്റൈൽ എന്നിങ്ങനെ മൂന്ന് ഡി​സൈനുകളാണ് ക്യാമറ മൊഡ്യൂളുകൾക്കായി ഉള്ളത്. ​ഇത് ഫോണിന് വ്യത്യസ്തമായ ലുക്ക് നൽകുന്നു. വൈറ്റ്, ബ്ലൂ, ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ജിടി 8 പ്രോ ലഭ്യമാകുക.

പീക്ക് പെർഫോമൻസ് നൽകാൻ കരുത്തോടെ റിയൽമി GT 8 പ്രോ

മുൻ മോഡലിലെ 5,800mAh ബാറ്ററിയിൽ നിന്ന് കാര്യമായ വർധനവോടെ 7,000mAh ബാറ്ററി ശേഷിയാണ് ജിടി 8 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 120W വയർഡ്, 50W വയർലെസ് ചാർജിങ് പിന്തുണകളോടെ എത്തുന്നു. ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിൽ ലഭിക്കുന്ന ഏറ്റവും മികച്ച കോമ്പിനേഷനാണിത്. 6.79 ഇഞ്ച് ക്യുഎച്ച്ഡി+ (1,440×3,136 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 7,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഈ ഫോണിലുണ്ട്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. മികച്ച പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കും സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കരുത്തൻ സ്മാർട്ട്ഫോൺ ആയിരിക്കും ജിടി 8 പ്രോ എന്ന് കരുതപ്പെടുന്നു. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആയതിനാൽ ഇതിലെ ഫീച്ചറുകളെക്കുറിച്ച് നമുക്ക് ധാരണ ലഭിക്കുന്നു. ഇനി ഇതിന്റെ ലോഞ്ച് തിയതി പ്രഖ്യാപനത്തിനായി കാത്തിരിക്കാം.

More from GizBot

Best Mobiles in India

English summary
Realme has officially confirmed that the Realme GT 8 Pro will be launched in India soon. The exact launch date has not been announced. The company claims that it has scored over 4,000,000 on the AnTuTu benchmark with the Snapdragon 8 Elite Gen 5 chipset. This is a very high score. The cameras will be another highlight for the Realme GT 8 Pro with the partnership with Ricoh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X