Home
Mobile

എതിരാളികളുടെ നെഞ്ചിടിപ്പ് കൂടും! റിക്കോ-ബ്രാൻഡഡ് ക്യാമറകളുമായി ട്രെൻഡാകാൻ റിയൽമി GT 8 പ്രോ

റിയൽമി നാളെ (നവംബർ 20) തങ്ങളുടെ GT സീരീസിലെ ഏറ്റവും പുതിയ കരുത്തൻ സ്മാർട്ട്ഫോണായ റിയൽമി ജിടി 8 പ്രോ (Realme GT 8 Pro) ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന പ്രീമിയം മോഡൽ ആണെങ്കിലും എതിരാളികൾക്ക് വെല്ലുവിളി ഉയർത്തുന്ന പുതിയ റിക്കോ-ബ്രാൻഡഡ് ക്യാമറകളാണ് ജിടി 8 പ്രോയുടെ ശക്തി. ഇന്ത്യയിൽ ഈ റിയൽമി ഫോണിന്റെ മുഖ്യ എതിരാളികൾ വൺപ്ലസ് 15, ഓപ്പോ ​ഫൈൻഡ് X9, ഐക്യൂ 15 എന്നിവയായിരിക്കും. ഇതിൽ ഐക്യൂ 15 നവംബർ 26ന് ലോഞ്ച് ചെയ്യും, മറ്റ് രണ്ട് മോഡലുകൾ ഇതിനകം എത്തി.

വൺപ്ലസ് 15, ഐക്യൂ 15 എന്നിവയിലുള്ള അ‌തേ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ് കരുത്തിലാണ് റിയൽമി ജിടി 8 പ്രോയും അ‌വതരിപ്പിക്കപ്പെടുന്നത്. എന്നാൽ മറ്റ് മോഡലുകളുമായുള്ള മത്സരത്തിൽ റിയൽമിക്ക് മുൻതൂക്കം നൽകുക അ‌തിലെ ക്യാമറ സജ്ജീകരണങ്ങളായിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മെച്ചപ്പെടുത്തിയ ഗെയിമിംഗിനും ഗ്രാഫിക്സിനും വേണ്ടി റിയൽമിയുടെ കസ്റ്റം R1 ഗ്രാഫിക്സ് ചിപ്പും ജിടി 8 പ്രോയിലുണ്ട്.

റിക്കോ-ബ്രാൻഡഡ് ക്യാമറകളുമായി ട്രെൻഡാകാൻ റിയൽമി GT 8 പ്രോ

ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ഫോണിന്റെ ഡിസൈൻ മാറ്റാൻ അനുവദിക്കുന്ന, സ്വാപ്പ് ചെയ്യാവുന്ന റിയർ ക്യാമറ മൊഡ്യൂളുകളാണ് റിയൽമി ജിടി 8 പ്രോയുടെ ഒരു ഡി​സൈൻ പ്രത്യേകത. സ്ക്വയർ, റൗണ്ട്, റോബോട്ട്-തീം എന്നിങ്ങനെ മാറ്റി സ്ഥാപിക്കാവുന്ന മൂന്ന് വ്യത്യസ്ത രൂപങ്ങളിലുള്ള ക്യാമറ മൊഡ്യൂളുകൾ ജിടി 8 പ്രോ വാഗ്ദാനം ചെയ്യും.

പുറം മോടിക്ക് അ‌പ്പുറം, ശക്തമായ ക്യാമറ സജ്ജീകരണം റിയൽമി ജിടി 8 പ്രോ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ക്യാമറ ഐക്കൺ റിക്കോയുമായുള്ള റിയൽമിയുടെ സഹകരണമാണ് ഈ പ്രതീക്ഷ നൽകുന്നത്. റിയൽമി ജിടി 8 പ്രോയിൽ 50MP ആന്റി ഗ്ലെയർ മെയിൻ സെൻസറും പുതിയ റിക്കോ ജിആർ മോഡും ഉൾപ്പെടുന്നു.

റിക്കോ-ബ്രാൻഡഡ് ക്യാമറകളുമായി ട്രെൻഡാകാൻ റിയൽമി GT 8 പ്രോ

പോസിറ്റീവ്, നെഗറ്റീവ്, ഹൈ-കോൺട്രാസ്റ്റ് ബ്ലാക്ക് & വൈറ്റ്, സ്റ്റാൻഡേർഡ്, മോണോക്രോം തുടങ്ങി അഞ്ച് ഫിലിം ടോണുകൾ റിക്കോ ജിആർ മോഡിൽ ഉണ്ട്. 200-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. ഇത് 3x ഒപ്റ്റിക്കൽ സൂമും 12x വരെ ലോസ്‌ലെസ് സൂമും വാഗ്ദാനം ചെയ്യുന്നു. ഇവയ്ക്ക് പുറമേ 50-മെഗാപിക്സൽ അൾട്രാവൈഡ് സെൻസറും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ജിടി 8 പ്രോ വാഗ്ദാനം ചെയ്യുന്നത്.

പ്രൊഫഷണൽ-ഗ്രേഡ് ഒപ്‌റ്റിക്‌സും RICOH GR സീരീസിന്റെ സിഗ്നേച്ചർ ഫോട്ടോഗ്രാഫിക് സൗന്ദര്യശാസ്ത്രവും സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫിയിലേക്ക് എത്തുന്നു എന്നതാണ് ജിടി 8 പ്രോയിലെ ക്യാമറ സജ്ജീകരണത്തിന്റെ കരുത്ത്. RICOH ഇമേജിംഗുമായി സഹകരിച്ച് തയാറാക്കിയ അൾട്രാ-ഹൈ ട്രാൻസ്പറൻസി ലെൻസ് ഗ്രൂപ്പാണ് ജിടി 8 പ്രോ ഇമേജിംഗ് സിസ്റ്റത്തിന്റെ കാതൽ. 28mm, 40mm എന്നിങ്ങനെ രണ്ട് ക്ലാസിക് ഫോക്കൽ ലെങ്ത് ജിടി 8 പ്രോയിലെ RICOH GR മോഡ് വാഗ്ദാനം ചെയ്യും.

ഡോൾബി വിഷനോടുകൂടിയ 4K 120fps വീഡിയോ റെക്കോർഡിങ് പിന്തുണയും ജിടി 8 പ്രോയിലുണ്ട്. മറ്റ് ഫീച്ചറുകളുടെ കാര്യമെടുത്താൽ, 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് QHD+ AMOLED ഡിസ്പ്ലേയും 4,000nits പീക്ക് ബ്രൈറ്റ്നസും 7,000mAh ബാറ്ററിയും ഈ പ്രീമിയം മോഡലിലുണ്ട്. 120W വയർഡ്, 50W വയർലെസ് ചാർജിങ് പിന്തുണകളോടെ ഇത് എത്തുന്നു. 8.2mm ആണ് ഈ ഫോണിന്റെ കനം. ഡയറി വൈറ്റ്, അർബൻ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് എത്തുക.

റിക്കോ-ബ്രാൻഡഡ് ക്യാമറകളുമായി ട്രെൻഡാകാൻ റിയൽമി GT 8 പ്രോ

ഫീച്ചറുകൾ വ്യക്തമാണെങ്കിലും റിയൽമി ജിടി 8 പ്രോയുടെ ഇന്ത്യയിലെ വില വ്യക്തമല്ല, ഇത് നാളെ ലോഞ്ചിന് ശേഷം മാത്രമേ അ‌റിയാൻ കഴിയൂ. അ‌തേസമയം ​ചൈനയിൽ ഈ മോഡലിന്റെ 12GB/256GB പ്രാരംഭ വേരിയന്റിന് 3,999 യുവാൻ (ഏകദേശം 49,400 രൂപ) ആയിരുന്നു വില. നവംബർ 20 ന് ഉച്ചയ്ക്ക് 12 ന് റിയൽമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി ലോഞ്ച് ​ഇവന്റ് തത്സമയം കാണാനാകും.

Best Mobiles in India

English summary
Realme GT 8 Pro will be launched in India tomorrow. The main attraction of this premium model is the Ricoh-branded cameras. The main competitors of this Realme phone in India will be OnePlus 15, Oppo Find X9 and iQoo 15. The design of the Realme GT 8 Pro is its swappable rear camera modules. It also has a 200-megapixel telephoto camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X