Home
Mobile

റിക്കോ GR ക്യാമറ, ലോകത്തെ ആദ്യ സ്വിച്ചബിൾ ക്യാമറ ബമ്പ്... കരുത്തുകൾ നിരവധി; റിയൽമി GT 8 പ്രോ ഇന്ത്യയിലെത്തി

സ്മാർട്ട്ഫോൺ വിപണിക്ക് ആവേശം പകർന്ന് റിയൽമിയുടെ ജിടി സീരീസിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തുമായി റിയൽമി ജിടി 8 പ്രോ (realme GT8 Pro) ആണ് ഇന്ന് ഇന്ത്യയിൽ അ‌വതരിപ്പിക്ക​പ്പെട്ടിരിക്കുന്നത്. നിരവധി പ്രീമിയം സ്മാർട്ട്ഫോണുകൾ എത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അ‌വയോട് നേരിട്ട് ഏറ്റുമുട്ടാൻ കെൽപ്പുള്ള മികച്ച ഫീച്ചറുകൾ തന്നെ റിയൽമി ഈ ജിടി പ്രോ മോഡലിൽ ഒരുക്കിയിരിക്കുന്നു. ഡി​സൈനിന്റെ കാര്യത്തിലായാലും ഫീച്ചറുകളുടെ കാര്യത്തിലായാലും മത്സരത്തിന് ജിടി 8 പ്രോ സജ്ജമാണ്.

റിയൽമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ VC ആയ 7000mm² VC ആണ് ജിടി 8 പ്രോയുടെ പ്രധാന സവിശേഷതകളിലൊന്ന്. ലോകത്തിലെ ആദ്യത്തെ സ്വിച്ചബിൾ ക്യാമറ ബമ്പ് ആണ് മറ്റൊരു പ്രത്യേകത. അ‌തായത് ഇതിലെ ക്യാമറ ബമ്പ് ഉപയോക്താവിന് ഇഷ്ടാനുസൃതം മാറ്റിവയ്ക്കാം. അ‌തിനായി റൗണ്ട്, സ്ക്വയർ, റോബോട്ട്-തീം ഓപ്ഷനുകൾ ലഭ്യമാക്കിയിരിക്കുന്നു. ഇതിലെ ബിൽഡിംഗ് ബ്ലോക്കുകൾ പോലുള്ള ക്യാമറ മൊഡ്യൂളുകൾ അഴിച്ചുമാറ്റാനും സ്വാപ്പ് ചെയ്യാനും വീണ്ടും അറ്റാച്ചുചെയ്യാനും കഴിയും.

കരുത്തുകൾ നിരവധി; റിയൽമി GT 8 പ്രോ ഇന്ത്യയിലെത്തി

റിക്കോ ഇമേജിംഗ് കമ്പനിയുമായുള്ള റിയൽമിയുടെ പങ്കാളിത്തത്തിൽ അ‌വതരിപ്പിക്കപ്പെടുന്ന ക്യാമറ സിസ്റ്റമുള്ള സ്മാർട്ട്ഫോൺ എന്നതും റിയൽമി ജിടി 8 പ്രോയുടെ പ്രത്യേകതയാണ്. റിക്കോയുടെ GR സീരീസിൽ നിന്നുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കപ്പെട്ട ഒരു ക്യാമറ സിസ്റ്റം അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് റിയൽമി GT8 പ്രോ.

200MP 3x ടെലിഫോട്ടോ ലെൻസ് അവതരിപ്പിക്കുന്ന ആദ്യത്തെ റിയൽമി ഫോൺ എന്നതാണ് GT8 പ്രോയുടെ മറ്റൊരു പ്രത്യേകത. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7000mAh സെക്കൻഡ് ജനറേഷൻ ബാറ്ററി, 7000 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ്, 3200Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 360Hz ഫോർ-ഫിംഗർ സാമ്പിൾ റേറ്റ് എന്നിവയുള്ള 6.79: 2K 144Hz ഹൈപ്പർഗ്ലോ ഡിസ്‌പ്ലേ തുടങ്ങിയ കിടിലൻ ഫീച്ചറുകൾ വേറെയും ഉണ്ട്.

കരുത്തുകൾ നിരവധി; റിയൽമി GT 8 പ്രോ ഇന്ത്യയിലെത്തി

മറ്റൊരുകാര്യം, ആസ്റ്റൺ മാർട്ടിൻ അരാംകോ എഫ്1® ടീമുമായി സഹകരിച്ച് തയാറാക്കിയ റിയൽമി ജിടി 8 പ്രോ ഡ്രീം എഡിഷനും ഇതോടൊപ്പം ലോഞ്ച് ചെയ്തിട്ടുണ്ട്. അതിൽ ഐക്കണിക് ആസ്റ്റൺ മാർട്ടിൻ റേസിംഗ് ഗ്രീൻ, വൈബ്രന്റ് ലൈം എസെൻസ്, സെൻട്രൽ സിൽവർ ആസ്റ്റൺ മാർട്ടിൻ എംബ്ലം, ബെസ്പോക്ക് എഫ്1-തീം യൂസർ ഇന്റർഫേസ് എന്നിവ ഉൾപ്പെടുന്നു.

റിയൽമി GT8 പ്രോ ഫീച്ചറുകൾ

6.79-ഇഞ്ച് (1440 x 3136 പിക്സൽസ്) 2K+ OLED ഡിസ്പ്ലേ, 7000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 3200Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 100% DCI-P3 കളർ ഗാമട്ട്, ഹാർഡ്‌വെയർ-ലെവൽ DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm SoC ആണ് ഇതിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.

അഡ്രിനോ 840 GPU, R1 ഗ്രാഫിക്സ് ചിപ്പ്, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 (GT8 Pro) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള realme UI 7.0-ൽ ആണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 4 വർഷത്തെ OS പതിപ്പ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും.

കരുത്തുകൾ നിരവധി; റിയൽമി GT 8 പ്രോ ഇന്ത്യയിലെത്തി

റിയൽമി ജിടി 8 പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.56″ സെൻസറുള്ള 50MP റിക്കോ GR ആന്റി-ഗ്ലെയർ മെയിൻ ക്യാമറ (OIS, f/1.8 അപ്പർച്ചർ), 50MP 116° അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പർച്ചർ), 200MP 1/1.4″ സാംസങ് HP5 സെൻസർ, 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.6 അപ്പർച്ചർ, 6x ലോസ്‌ലെസ് സൂം, 120x വരെ ഹൈബ്രിഡ് സൂം) എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പർച്ചറുള്ള 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66+IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB Type-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

120W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 161.80×76.87×8.2mm (വെള്ള) / 8.3mm (നീല) വലിപ്പവും 214g (നീല) / 218g (വെള്ള) ഭാരവും റിയൽമി ജിടി 8 പ്രോയ്ക്ക് ഉണ്ട്. AI ഗെയിമിംഗ് സൂപ്പർ ഫ്രെയിം ടെക്നോളജിയും ഇതിലുണ്ട്.

കരുത്തുകൾ നിരവധി; റിയൽമി GT 8 പ്രോ ഇന്ത്യയിലെത്തി

വിലയും ലഭ്യതയും

റിയൽമി ജിടി 8 പ്രോയുടെ 12+256 ​അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16+512 വേരിയന്റിന് 78,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. ലോഞ്ച് ഓഫറിന്റെ ഭാഗമായി 5000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഡെക്കോ സെറ്റും ഇതിനൊപ്പം ലഭിക്കും. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 67999 രൂപ വിലയിലും ടോപ് മോഡൽ 73,999 രൂപ വിലയിലും വാങ്ങാനാകും.

റിയൽമി ജിടി 8 പ്രോ ഡ്രീം എഡിഷന് (16+512) 79,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ലോഞ്ച് ഓഫർ ഡിസ്കൗണ്ടുകൾ ഇതിന് ലഭ്യമല്ല. 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. നവംബർ 25 മുതൽ റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ട്ഫോൺ വിൽപ്പന ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Realme GT 8 Pro has been launched in India. Its 12+256 base variant is priced at Rs 72,999 and the 16+512 variant is priced at Rs 78,999. As part of the launch offer, a bank discount of Rs 5000 and a deco set will be available with it. So, the base model can be purchased for Rs 67,999 and the top model for Rs 73,999. The Realme GT 8 Pro Dream Edition (16+512) is priced at Rs 79,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X