റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ഫോൺ ഈ ആഴ്ച്ച ഇന്ത്യയിൽ അവതരിപ്പിക്കും
റിയൽമി ജിടി സീരീസ് ഈ ആഴ്ച്ച അവസാനം ഇന്ത്യയിൽ അവതരിപ്പിക്കും, അതിൽ ആദ്യം ജിടി 5 ജിയും ജിടി മാസ്റ്റർ എഡിഷനും ഉൾപ്പെടുത്തും. കൂടാതെ കമ്പനിയുടെ ആദ്യത്തെ ലാപ്‌ടോപ്പായ റിയൽമി ബുക്ക് സ്ലിം ലാപ്ടോപ്പും ഇപ്പോൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇത് റിയൽമി ജിടി 5 ജിയുടെയും റിയൽമി ജിടി മാസ്റ്റർ എഡിഷൻറെയും ആദ്യത്തെ ലോഞ്ച് അല്ലെങ്കിലും അവ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നുവെന്നതാണ് കാര്യം. ഇപ്പോൾ, ഇന്ത്യയിൽ അവതരിപ്പിക്കുവാൻ പോകുന്നതിന് മുമ്പ്തന്നെ റിയൽമി ജിടി മാസ്റ്റർ എഡിഷൻറെ വിലകൾ ചോർന്നു കഴിഞ്ഞു.

ടെക് റിയൽമി ഇന്ത്യയുമായും യൂറോപ്പ് സിഇഒ മാധവ് ശേതുമായും നടത്തിയ അഭിമുഖത്തിൽ റിയൽമി ജിടി 5 ജിയുടെ വില ഏകദേശം 30,000 രൂപ മുതൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ, റിയൽമി ടൈംസ് ടിപ്‌സ്റ്റർ യോഗേഷ് ബ്രാറുമായി സഹകരിച്ച് ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ഫോണിൻറെ വില എത്രയാണെന്ന് പുറത്തുവിട്ടു. റിയൽമി ജിടി മാസ്റ്റർ എഡിഷൻ ജിടി 5 ജി പോലെ ഉയർന്ന സ്പെസിഫിക്കേഷനിൽ വരാത്തതിനാൽ ഇതിന് വില കുറവായിരിക്കും. അതിനാൽ, 30,000 രൂപയിൽ താഴെ വരുന്ന വിലയാണ് പ്രതീക്ഷിക്കുന്നത്. റിയൽമി ജിടി 5 ജിയുടെ കൃത്യമായ വിലയും ഇതുവരെ ചോർന്നിട്ടില്ല.

റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ഫോണിൻറെ വില ഇന്ത്യയിൽ
റിപ്പോർട്ട് അനുസരിച്ച്, റിയൽമി ജിടി മാസ്റ്റർ എഡിഷൻ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് എഡിഷനും, 8 ജിബി റാമും 256 ജിബി സ്റ്റോറേജ് എഡിഷനും വരും. ആദ്യത്തെ എഡിഷന് 25,999 രൂപയും രണ്ടാമത്തെ എഡിഷന് 27,999 രൂപയുമാണ് വില വരുന്നത്. റിയൽമി ജിടി മാസ്റ്റർ എഡിഷൻ കോസ്മോസ് ബ്ലാക്ക്, വോയേജർ ഗ്രേ, ലൂണ വൈറ്റ് നിറങ്ങളിൽ വിപണിയിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ഫോണിൻറെ സവിശേഷതകൾ
ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന റിയൽമി ജിടി മാസ്റ്റർ എഡിഷന് 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 100 ശതമാനം ഡിസിഐ-പി 3 കവറേജ്, ഡിസി ഡിമ്മിംഗ് എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 256 ജിബി വരെയുള്ള ഇന്റർനാൽ സ്റ്റോറേജ് കപ്പാസിറ്റി ഒരു മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാം. 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,300 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റിയൽമി ജിടി മാസ്റ്റർ എഡിഷനിലും വേപ്പർ ചേമ്പർ കൂളിംഗ് സംവിധാനം ഉണ്ട്.

എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്‌സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്‌സൽ സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്‌സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഈ സ്മാർട്ഫോണിലുള്ളത്. എഫ് / 2.5 അപ്പർച്ചറുള്ള 32 മെഗാപിക്‌സൽ സെൽഫി ഷൂട്ടറും റിയൽമി ജിടി മാസ്റ്റർ എഡിഷനിലുണ്ട്. ഈ ഫോണിന് സ്റ്റീരിയോ സ്പീക്കറുകൾ ഇല്ലെങ്കിലും ഹൈ-റെസ് ഓഡിയോയെ സപ്പോർട്ട് ചെയ്യുന്നു. ഡോൾബി അറ്റ്മോസിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.


Click it and Unblock the Notifications








