റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ, റിയൽ‌മി ജിടി എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ സ്മാർട്ഫോണുകൾ ഇന്ന് അവതരിപ്പിക്കും

|

റിയൽ‌മി ജിടി മാസ്റ്റർ എഡിഷനും റിയൽ‌മി ജിടി എക്‌സ്‌പ്ലോറർ മാസ്റ്റർ എഡിഷൻ സ്മാർട്ട്‌ഫോണുകളും ചൈനയിൽ ഇന്ന് ഉച്ചയ്ക്ക് കൃത്യം 2:00 മണിക്ക് പ്രാദേശിക സമയം (രാവിലെ 11:30 മണിക്ക്) ചൈനയിൽ അവതരിപ്പിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ SoC പ്രോസസറുകളുമായാണ് ഈ സ്മാർട്ഫോണുകൾ വരുന്നതെന്ന് പറയുന്നുണ്ടെങ്കിലും റിയൽ‌മി ജിടി എക്‌സ്‌പ്ലോറർ മാസ്റ്റർ എഡിഷൻ രണ്ടിൻറെയും കൂടുതൽ ശക്തമായ ഒരു മോഡലായിരിക്കുമെന്ന് പറയുന്നു. റിയൽ‌മി ജിടി മാസ്റ്റർ എഡിഷനും എക്‌സ്‌പ്ലോറർ മാസ്റ്റർ എഡിഷനും ഡിസൈനർ നാവോ ഫുകാസാവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തു. രണ്ട് റിയൽ‌മി ജിടി മോഡലുകളും ആൻഡ്രോയിഡ് 11 അധിഷ്ഠിത റിയൽ‌മി യുഐ 2.0ൽ പ്രവർത്തിക്കുമെന്ന് പറയുന്നു.

 

റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ, റിയൽ‌മി ജിടി എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ: ലോഞ്ചും, ലൈവ്സ്ട്രീം വിശദാംശങ്ങളും

റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ, റിയൽ‌മി ജിടി എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ: ലോഞ്ചും, ലൈവ്സ്ട്രീം വിശദാംശങ്ങളും

റിയൽ‌മി ജിടി മാസ്റ്റർ സീരീസ് ചൈനയിൽ ഇന്ന് സമയം ഉച്ചയ്ക്ക് കൃത്യം 2:00 മണിക്ക് (രാവിലെ 11:30 മണിക്ക്) അവതരിപ്പിക്കും. ഈ സ്മാർട്ട്ഫോൺ സീരീസിൽ റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ, എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ എന്നിങ്ങനെ രണ്ട് മോഡലുകൾ ഉണ്ടാകും. കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്യുന്ന ഒരു വെർച്വൽ ഇവന്റ് നടത്തുകയും ചെയ്യും.

പെഗാസസ് സ്പൈവെയറിലൂടെ രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഹാക്ക് ചെയ്തുപെഗാസസ് സ്പൈവെയറിലൂടെ രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഹാക്ക് ചെയ്തു

റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ, റിയൽ‌മി ജിടി എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ: പ്രതീക്ഷിക്കുന്ന വില
 

റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ, റിയൽ‌മി ജിടി എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ: പ്രതീക്ഷിക്കുന്ന വില

റിയൽ‌മിജിടി മാസ്റ്റർ സീരീസിൻറെ വില സൂചിപ്പിച്ചിട്ടില്ലെങ്കിലും എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 2,999 (ഏകദേശം 34,600 രൂപ) മുതൽ വില ആരംഭിക്കുമെന്ന് പറയുന്നു. ഈ മാസം ആദ്യം, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനായി റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻറെ വില യൂറോ 349 (ഏകദേശം 30,700 രൂപ) വരുമെന്ന് കണക്കാക്കുന്നു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് യൂറോ 399 (ഏകദേശം 35,200 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 449 യൂറോ (ഏകദേശം 39,600 രൂപ) വില വരുന്നു.

റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ, റിയൽ‌മി ജിടി എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ, റിയൽ‌മി ജിടി എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽ‌മി ജിടി മാസ്റ്റർ എഡിഷനിൽ 6.43 ഇഞ്ച് ഫുൾ-എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റിൽ അവതരിപ്പിച്ചേക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 5 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഇതിൽ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധനത്തിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സ്‌നാപ്പർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും ഉൾപ്പെടാം. 65W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,300 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ, റിയൽ‌മി ജിടി എക്സ്പ്ലോറർ മാസ്റ്റർ എഡിഷൻ സ്മാർട്ഫോണുകൾ ഇന്ന് അവതരിപ്പിക്കും

റിയൽ‌മി ജിടി മാസ്റ്റർ സീരീസ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറുമായി വരുമെന്ന് റിയൽ‌മി സൂചിപ്പിച്ചു, ഇത് എക്‌സ്‌പ്ലോറർ മാസ്റ്റർ എഡിഷനിലും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 120 ഹെർട്സ് ഡിസ്‌പ്ലേയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും. പ്രൈമറി സെൻസർ 108 മെഗാപിക്സലുകളുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഇതിൽ ഉൾപ്പെടുത്തും. 12 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഇതിലുണ്ട്.

കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 10 പ്രോ ഒന്നാമൻകഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 10 പ്രോ ഒന്നാമൻ

Most Read Articles
Best Mobiles in India

English summary
Realme GT Master Edition and Realme GT Explorer Master Edition smartphones will be released in China. Though both are rumored to be powered by Qualcomm Snapdragon SoCs, the Realme GT Explorer Master Edition is expected to be the most powerful of the two.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X