റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ ഓഫറുകളുമായി ഇന്ത്യയിൽ ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് വിൽപ്പനയ്ക്കെത്തും

|

ഏറെ നാളായി സ്മാർട്ഫോൺ പ്രേമികൾ കാത്തിരുന്ന റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. റിയൽ‌മി ജിടി ഫ്ലാഗ്‌ഷിപ്പിനൊപ്പം കഴിഞ്ഞയാഴ്ച റിയൽ‌മി സ്മാർട്ഫോൺ അവതരിപ്പിച്ചു. 120Hz സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറകൾ എന്നിവയുമായാണ് ഇത് വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി SoC പ്രോസസർ, 8 ജിബി റാം, 65W ഫാസ്റ്റ് ചാർജിംഗ് എന്നിവ റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻറെ മറ്റ് പ്രധാന ഫീച്ചറുകളാണ്. പ്രശസ്ത ജാപ്പനീസ് ഡിസൈനർ നവോട്ടോ ഫുകസാവ നിർമ്മിച്ച സ്യൂട്ട്കേസ് പോലെയുള്ള ബാക്ക് ഡിസൈനുള്ള ഒരു പ്രത്യേക മോഡലിലും ഈ സ്മാർട്ട്ഫോൺ വരുന്നു. മോട്ടറോള എഡ്‌ജ് 20, പോക്കോ എഫ് 3 ജിടി, വൺപ്ലസ് നോർഡ് 2 എന്നിവയ്‌ക്കെതിരെ റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ വിപണിയിൽ മത്സരിക്കും.

റിയൽമി ജിടി മാസ്റ്റർ എഡിഷൻറെ ഇന്ത്യയിലെ വിലയും, വിൽപ്പന ഓഫറുകളും

റിയൽമി ജിടി മാസ്റ്റർ എഡിഷൻറെ ഇന്ത്യയിലെ വിലയും, വിൽപ്പന ഓഫറുകളും

റിയൽമി ജിടി മാസ്റ്റർ എഡിഷൻറെ ബേസിക് 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 25,999 രൂപ മുതൽ വില ആരംഭിക്കുന്നു. 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വരുന്നു, ഇത് യഥാക്രമം 29,999 രൂപ, 27,999 രൂപ വില വരുന്നു. റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ കോസ്മോസ് ബ്ലൂ, ലൂണ വൈറ്റ്, വോയേജർ ഗ്രേ ഷേഡുകൾ എന്നിവയിൽ വരുന്നു. പിന്നീടുള്ള ഓപ്ഷൻ സവിശേഷമായ സ്യൂട്ട്കേസ് ഡിസൈനും വെഗൻ ലെതർ ഫിനിഷും മാത്രമായി വരുന്നു.

റിയൽമി ജിടി മാസ്റ്റർ എഡിഷൻറെ ഇന്ത്യയിലെ വിലയും, വിൽപ്പന ഓഫറുകളും

കോസ്മോസ് ബ്ലൂ, ലൂണ വൈറ്റ് നിറങ്ങളിൽ ലഭ്യമാകുന്ന 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ വരുന്ന റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആരംഭിക്കുന്ന വിൽപ്പനയിൽ ലഭ്യമാണ്. എന്നാൽ, വോയേജർ ഗ്രേയ് 6 ജിബി + 128 ജിബി സ്റ്റോറേജ് എഡിഷൻ പിന്നീടുള്ള ഒരവസരത്തിൽ ലഭ്യമാകും. ഫ്ലിപ്കാർട്ട്, റിയൽമി.കോം, രാജ്യത്തെ പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും. ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾ വഴി ഈ സ്മാർട്ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2,000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കുന്നു. ഫ്ലിപ്കാർട്ട് അപ്ഗ്രേഡ് പ്രോഗ്രാമും ഈ സ്മാർട്ഫോൺ വിപണിയിൽ ലഭ്യമാക്കും. ഇവിടെ ഉപഭോക്താക്കൾക്ക് ഈ ഡിവൈസിൻറെ വിലയുടെ 70 ശതമാനം മുൻകൂറായി നൽകിക്കൊണ്ട് സ്വന്തമാക്കാം.

റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ഫോണിൻറെ സവിശേഷതകൾ

റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ഫോണിൻറെ സവിശേഷതകൾ

ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന റിയൽമി ജിടി മാസ്റ്റർ എഡിഷന് 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 100 ശതമാനം ഡിസിഐ-പി 3 കവറേജ്, ഡിസി ഡിമ്മിംഗ് എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 256 ജിബി വരെയുള്ള ഇന്റർനാൽ സ്റ്റോറേജ് കപ്പാസിറ്റി ഒരു മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാം. 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,300 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റിയൽമി ജിടി മാസ്റ്റർ എഡിഷനിലും വേപ്പർ ചേമ്പർ കൂളിംഗ് സംവിധാനം ഉണ്ട്.

റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്‌സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്‌സൽ സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്‌സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഈ സ്മാർട്ഫോണിലുള്ളത്. എഫ് / 2.5 അപ്പർച്ചറുള്ള 32 മെഗാപിക്‌സൽ സെൽഫി ഷൂട്ടറും റിയൽമി ജിടി മാസ്റ്റർ എഡിഷനിലുണ്ട്. ഈ ഫോണിന് സ്റ്റീരിയോ സ്പീക്കറുകൾ ഇല്ലെങ്കിലും ഹൈ-റെസ് ഓഡിയോയെ സപ്പോർട്ട് ചെയ്യുന്നു. ഡോൾബി അറ്റ്മോസിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

Best Mobiles in India

English summary
Realme GT Master Edition is slated to go on sale today (August 26). Last week, the Realme phone was unveiled with the Realme GT flagship. It has a 120Hz Super AMOLED display and three cameras on the back.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X