ജൂൺ മാസത്തിൽ സ്വന്തമാക്കാൻ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണിയിൽ വലിയ ഉണർവ് ഉള്ള സമയമാണ് ഇപ്പോൾ വിപണിയിൽ നിരവധി പുതിയ ഡിവൈസുകളും ഫീച്ചറുകളും എല്ലാം അവതരിപ്പിക്കപ്പെടുന്നു. അതിനാൽ തന്നെ പുതിയ ഡിവൈസുകൾ വാങ്ങുന്നവർ എപ്പോഴും ആശയക്കുഴപ്പത്തിലും ആകുന്നു. നിങ്ങളെ സഹായിക്കാൻ വേണ്ടി വിപണിയിൽ ലഭ്യമായ ഏതാനും മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഞങ്ങൾ. അതും 40,000 രൂപയിൽ താഴെ വില വരുന്ന ഡിവൈസുകൾ. ഫീച്ചറുകളിലും പെർഫോമൻസിലും ഏറെ മികവ് പുലർത്തുന്ന ഈ ഡിവൈസുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

 

ഷവോമി 11ടി പ്രോ

ഷവോമി 11ടി പ്രോ

120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, ഡോൾബി വിഷൻ സർട്ടിഫിക്കേഷനോടൊപ്പം എച്ച്ഡിആർ 10+ സപ്പോർട്ട് എന്നിവയുള്ള 6.67 ഇഞ്ച് അമോലെഡ് ഫ്ലാറ്റ് ഡിസ്പ്ലെയാണ് ഷവോമി 11ടി പ്രോ അവതരിപ്പിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഡിവൈസ് നൽകുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 5ജി പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 12 ജിബി വരെയുള്ള റാമും 128 ജിബി വരെ സ്റ്റോറേജ് സ്പേസും ഷവോമി 11ടി പ്രോ ഓഫർ ചെയ്യുന്നു.

ഈ ജൂൺ മാസം പുറത്തിറങ്ങാൻ പോകുന്ന കിടിലൻ സ്മാർട്ട്ഫോണുകൾഈ ജൂൺ മാസം പുറത്തിറങ്ങാൻ പോകുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

ഡിവൈസ്
 

എംഐയുഐ 12.5ൽ ആണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ ഫോണിൽ മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഷവോമി ഓഫർ ചെയ്യുന്നു. സാംസങ്ങിന്റെ എച്ച്എം2 സെൻസറുള്ള 108 മെഗാ പിക്സൽ പ്രൈമറി ക്യാമറ, 120 ഡിഗ്രി എഫ്ഒവി ഉള്ള 8 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസർ, ഫുൾ എച്ച്ഡി മാക്രോ വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതിനുള്ള 5 മെഗാ പിക്സൽ ടെലി മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഡിവൈസിൽ ഉള്ളത്. 16 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്. ഷവോമി 11ടി പ്രോ 120 വാട്ട് ചാർജിങ് സപ്പോർട്ട് ഉള്ള 5,000 എംഎഎച്ച് ബാറ്ററിയും ഫീച്ചർ ചെയ്യുന്നു. ഇത് 17 മിനിറ്റിനുള്ളിൽ ഫോൺ പൂർണമായും ചാർജ് ചെയ്യുമെന്ന് കമ്പനി പറയുന്നു.

വൺപ്ലസ് 9ആർ

വൺപ്ലസ് 9ആർ

വൺപ്ലസ് 9ആർ സ്മാർട്ട്ഫോണിൽ 2400×1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ ഫ്ലാറ്റ് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവ പോലെ 120 ഹെർട്‌സിന്റെ റിഫ്രഷ് റേറ്റും ഉണ്ട്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 870 എസ്ഒസിയാണ് വൺപ്ലസ് 9ആറിന് കരുത്ത് നൽകുന്നത്. ഇത് 8 ജിബി / 12 ജിബി റാമിനൊപ്പം 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് വരുന്നത്.

വിവോ എക്സ്80, വൺപ്ലസ് 9ആർടി 5ജി അടക്കമുള്ള 2022ലെ മികച്ച വിലകുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾവിവോ എക്സ്80, വൺപ്ലസ് 9ആർടി 5ജി അടക്കമുള്ള 2022ലെ മികച്ച വിലകുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ

കമ്പനി

കമ്പനിയുടെ സ്വന്തം ഓക്‌സിജൻ ഒഎസ് 11 സ്‌കിൻ ഉപയോഗിച്ച് ഗൂഗിളിന്റെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഡിവൈസ് പ്രവർത്തിക്കുന്നു. കമ്പനിയുടെ സ്വന്തം 65 വാട്ട് വാർപ്പ് ചാർജ് സാങ്കേതികവിദ്യയ്ക്ക് സപ്പോർട്ട് ലഭിക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 30 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോൺ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റിയൽമി ജിടി നിയോ 3

റിയൽമി ജിടി നിയോ 3

റിയൽമി ജിടി നിയോ 3 5ജി 120Hz റിഫ്രഷ് റേറ്റും 1,000Hz ടച്ച് സാംപ്ലിംഗ് നിരക്കും ഓഫർ ചെയ്യുന്ന 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. മീഡിയാടെക് ഡൈമൻസിറ്റി 8100 എസ്ഒസിയാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഈ സ്മാർട്ട്‌ഫോൺ 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ 3.0യിലാണ് റിയൽമി ജിടി നിയോ 3 പ്രവർത്തിക്കുന്നത്.

അടിപൊളി ഫീച്ചറുകളുമായി iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിഅടിപൊളി ഫീച്ചറുകളുമായി iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

ജിടി നിയോ 3

റിയൽമി ജിടി നിയോ 3 5 ജി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് അവതരിപ്പിക്കുന്നത്. 50 എംപി സോണി ഐഎംഎക്സ്766 പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ് ലെൻസ്, 2 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, ഡിസ്പ്ലെയുടെ മുകളിൽ ഒരു പഞ്ച് ഹോൾ കട്ടൗട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 16 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറയും ലഭിക്കും.

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി 2400×1080 പിക്സൽ റെസലൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഒ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഡിവൈസിൽ ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രൊസസറിനൊപ്പം 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസ് നൽകുന്നു.

കഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 11ടി പ്രോ+ ഒന്നാമൻകഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 11ടി പ്രോ+ ഒന്നാമൻ

വൺ യുഐ

ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന വൺ യുഐ 3.1ലാണ് പ്രവർത്തിക്കുന്നത്. 15 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വയർലെസ് ചാർജിങ് സപ്പോർട്ടും ഉള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 12 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 8 മെഗാ പിക്സൽ ടെലിഫോട്ടോ ലെൻസിനുമൊപ്പം 12 മെഗാ പിക്സൽ പ്രൈമറി സെൻസറുമുളള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഡിവൈസിൽ ഉള്ളത്. സെൽഫികൾ എടുക്കുന്നതിന് 32 മെഗാപിക്സൽ സെൽഫി സെൻസറും ഡിവൈസിൽ നൽകിയിരിക്കുന്നു.

ഗാലക്സി എ53

ഗാലക്സി എ53

ഗാലക്സി എ53 5ജി സ്മാർട്ട്‌ഫോണിൽ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, ഐപി67 ഡസ്റ്റ്, വാട്ടർ റെസിസ്റ്റന്റ് കോട്ടിങ്, കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയുണ്ട്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജ് സ്പേസും ചേർന്ന് എക്‌സിനോസ് 1280 പ്രൊസസറാണ് ഡിവൈസ് നൽകുന്നത്. 25 വാട്ട് ചാർജിങ് സപ്പോർട്ട് ഉള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

അടിപൊളി ഫീച്ചറുകളുമായി വിവോ ടി2എക്സ് സ്മാർട്ട്ഫോൺ വരുന്നു; അറിയേണ്ടതെല്ലാംഅടിപൊളി ഫീച്ചറുകളുമായി വിവോ ടി2എക്സ് സ്മാർട്ട്ഫോൺ വരുന്നു; അറിയേണ്ടതെല്ലാം

സാംസങ്

ഒഐഎസ് സപ്പോർട്ട് ഉള്ള 64 മെഗാ പിക്സൽ പ്രൈമറി സെൻസർ, 12 മെഗാ പിക്സൽ സെൻസർ, 5 മെഗാ പിക്സൽ സെൻസർ, 5 മെഗാ പിക്സൽ സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ്-റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഗാലക്സി എ53 5ജി വരുന്നത്. മുൻവശത്ത് 13എംപി സെൽഫി ക്യാമറയാണ്. നാല് വർഷം വരെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും അഞ്ച് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
Many new devices and features are being introduced in the smartphone market. That's why buyers of new devices are always confused. To help you, we are introducing some of the best smartphones available in the market. That too for devices priced below Rs 40,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X