റിയൽമി ജിടി നിയോ 3 ഏപ്രിൽ 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും; അറിയേണ്ടതെല്ലാം

|

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ഏപ്രിൽ 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. റിയൽമി ഇന്ത്യ മേധാവി മാധവ് ഷെത്ത് ആണ് ലോഞ്ച് പ്രഖ്യാപനം നടത്തിയത്. ജിടി നിയോ 3 യെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒന്നിന് മറുപടി പറയുമ്പോഴാണ് ഷെത്ത് ലോഞ്ച് ഡേറ്റ് വെളിപ്പെടുത്തിയത്. 150 വാട്ട് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുമായി വിപണിയിൽ എത്തുന്ന ആദ്യ റിയൽമി സ്മാർട്ട്ഫോൺ കൂടിയാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ. ദിവസങ്ങൾക്ക് മുമ്പാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ചൈനയിൽ ലോഞ്ച് ചെയ്തത്.

 

റിയൽമി

ലെ മാൻസ് റേസിൽ നിന്നും പ്രചോദിതമായ രൂപ കൽപ്പനയാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന് ഉള്ളത്. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ചൈനയിൽ ലോഞ്ച് ചെയ്തത്. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് മോഡൽ 150 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വിപണിയിൽ എത്തുന്നു. ഇത് ഏകദേശം 20 മിനിറ്റിനുള്ളിൽ ബാറ്ററി ഫുൾ ചാർജ് ചെയ്യുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

റിയൽമി ജിടി

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാണ്. ഇത് 30 മിനിറ്റിനുള്ളിൽ ബാറ്ററി ടോപ്പ് അപ്പ് ചെയ്യാൻ സഹായിക്കുമെന്നും റിയൽമി അവകാശപ്പെടുന്നു. പുറത്തിറങ്ങാൻ ഇരിക്കുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിലും ഇതേ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭ്യമാണ്. വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ജിടി നിയോ 3യുടെ റീബ്രാൻഡഡ് വേർഷനാണെന്നും റൂമറുകൾ ഉണ്ട്.

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെ വില
 

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെ വില

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ എത്ര രൂപ വില വരുമെന്ന് ഇത വരെയും വ്യക്തമായിട്ടില്ല. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ വില ലോഞ്ചിന് ഒപ്പമായിരിക്കും കമ്പനി പ്രഖ്യാപിക്കുക. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ ചൈനയിലെ വിലയെ അടിസ്ഥാനപ്പെടുത്തിയുള്ള ഊഹങ്ങൾക്ക് മാത്രമാണ് ഇപ്പോൾ സാധിക്കുക.

മോട്ടോ ജി52, ഓപ്പോ എഫ്21 പ്രോ അടക്കമുള്ള കഴിഞ്ഞാഴ്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾമോട്ടോ ജി52, ഓപ്പോ എഫ്21 പ്രോ അടക്കമുള്ള കഴിഞ്ഞാഴ്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

ജിടി നിയോ

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ 80 വാട്ട് വേർഷന് 1,999 സിഎൻവൈയും 150 വാട്ട് വേർഷന് 2,699 സിഎൻവൈയും വില വരുന്നു. ഈ പ്രൈസ് ടാഗുകൾ ഇന്ത്യൻ രൂപയിൽ യഥാക്രമം 24,000 രൂപയും 33,000 രൂപയുമാണ്. ഈ സൂചനകൾ അനുസരിച്ച് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ഇന്ത്യയിൽ മിഡ് റേഞ്ച് വിഭാഗത്തിൽപ്പെടുന്നു.

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ഫീച്ചറുകൾ

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ഫീച്ചറുകൾ

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ഏതാനും ഫ്ലാഗ്ഷിപ്പ് ലെവൽ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. 6.7 ഇഞ്ച് 2കെ ഡിസ്‌പ്ലെയും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1000 ഹെർട്സിന്റെ ടച്ച് സാംപ്ലിങ് റേറ്റും എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ടും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ട്.

ഇൻഫിനിക്സ് ഹോട്ട് 11 2022 vs റിയൽമി സി31; മികച്ച ബജറ്റ് സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാംഇൻഫിനിക്സ് ഹോട്ട് 11 2022 vs റിയൽമി സി31; മികച്ച ബജറ്റ് സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

ആൻഡ്രോയിഡ്

12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 256 ജിബി ഇന്റേണൽ സ്റ്റോറേജും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ഉണ്ട്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8100 പ്രോസസറാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ റിയൽമി യുഐ 3.0യിൽ ആണ് പ്രവർത്തിക്കുന്നത്. എന്നാൽ ചൈനയിൽ ആൻഡ്രോയിഡ് 12ന് പകരം ആൻഡ്രോയിഡ് 11 ഫീച്ചർ ചെയ്യുന്നു. ഇന്ത്യയിൽ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 12 ആയിരിക്കും കമ്പനി ഫീച്ചർ ചെയ്യുക.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 സെൻസറാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിലെ പ്രൈമറി ക്യാമറ. വീഡിയോകൾ സ്റ്റേബിൾ ആക്കുന്നതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിലെ പ്രൈമറി ക്യാമറയിൽ ഉണ്ട്. 119 ഡിഗ്രി വ്യൂ ഫീൽഡ് ഉള്ള ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസും മാക്രോ ക്യാമറയും റിയർ ക്യാമറ സിസ്റ്റത്തിൽ ഉൾപ്പെടുന്നു.

ഓപ്പോ എഫ്21 പ്രോ 5ജി vs റിയൽമി 9 പ്രോ പ്ലസ് 5ജി: മിഡ്റേഞ്ചിലെ മിടുക്കനാര്ഓപ്പോ എഫ്21 പ്രോ 5ജി vs റിയൽമി 9 പ്രോ പ്ലസ് 5ജി: മിഡ്റേഞ്ചിലെ മിടുക്കനാര്

ഡിസ്‌പ്ലെ

ജിടി നിയോ 3യുടെ ഡിസ്‌പ്ലെയിലെ പഞ്ച് ഹോളിനുള്ളിലാണ് സെൽഫി ക്യാമറ സ്ഥിതി ചെയ്യുന്നത്. ചാർജിങ് വേഗതയെ അടിസ്ഥാനമാക്കി റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന് രണ്ട് വേരിയന്റുകളുണ്ട്. 80 വാട്ട് ചാർജിങ് വേഗം ഉള്ള മോഡൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്. 150 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള വേരിയന്റിൽ 4500 എംഎഎച്ച് ബാറ്ററിയും ലഭ്യമാണ്.

Best Mobiles in India

English summary
The Realme GT Neo 3 is a design inspired by the Le Mans race. The Realme GT Neo 3 smartphone has been launched in China in two variants. The high end model of the smartphone comes with 150W fast charging support. Learn more about the Realme GT Neo 3 smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X