മാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻ

|

ആരാധകരുടെ പ്രിയപ്പെട്ട ആനിമേ എഡിഷൻ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന കമ്പനികളിൽ ഒന്നാണ് റിയൽമി. റിയൽമി ജിടി നിയോ 2 സ്മാർട്ട്ഫോണിന്റെ ഡ്രാഗൺ ബോൾ സെഡ് എഡിഷൻ നേരത്തെ കമ്പനി പുറത്ത് വിട്ടിരുന്നു. ഇത് വഴി ഡ്രാഗൺ ബോൾ ആരാധകരെ വലിയ രീതിയിൽ ആകർഷിക്കാൻ റിയൽമിയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ അനിമേ എഡിഷൻ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിയ്ക്കുകയാണ് കമ്പനി. ജപ്പാനീസ് മാംഗാ സീരീസായ നരൂട്ടോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ സ്മാർട്ട്ഫോൺ ആണ് കമ്പനി അവതരിപ്പിക്കുന്നത്. ചൈനയിൽ ആണ് കമ്പനി റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്.

 

റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ

റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ

റിയൽമിയും നരുട്ടോയും തമ്മിലുള്ള സഹകരണത്തോടെയാണ് പുതിയ റിയൽമി ജിടി നിയോ 3 നരുട്ടോ എഡിഷൻ സ്മാർട്ട്‌ഫോൺ വരുന്നത്. സ്മാർട്ട്‌ഫോണിന്റെ പിൻഭാഗത്തിന്റെ താഴത്തെ പകുതിയിൽ ഓറഞ്ച് ഷേഡും മുകളിലെ പകുതിയിൽ കറുപ്പും സിൽവറും സംയോജിപ്പിച്ചിരിക്കുന്നു. നരുട്ടോയുടെ ഗ്രാമമായ കൊനോഹാഗകുറെയെ പ്രതിനിധീകരിക്കുന്ന ഒരു ലീഫ് സിമ്പലും റിയൽമി ജിടി നിയോ 3 നരുട്ടോ എഡിഷൻ സ്മാർട്ട്‌ഫോണിന്റെ ക്യാമറയ്‌ക്കരികിലുണ്ട്. റിയൽമി ജിടി നിയോ 3 നരുട്ടോ എഡിഷൻ സ്മാർട്ട്‌ഫോണിൽ ഓറഞ്ച് നിറമുള്ള പവർ ബ്രിക്ക് ലഭ്യമാക്കിയിട്ടുണ്ട്.

റിയൽമി നാർസോ 50 5ജി റിവ്യൂ: ബജറ്റ് വിഭാഗത്തിലെ കരുത്തൻ സ്മാർട്ട്ഫോൺറിയൽമി നാർസോ 50 5ജി റിവ്യൂ: ബജറ്റ് വിഭാഗത്തിലെ കരുത്തൻ സ്മാർട്ട്ഫോൺ

റിയൽമി

കൂടാതെ ഇലയുടെ ആകൃതിയിലുള്ള സിം എജക്ടർ ടൂളും റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു. റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ സ്മാർട്ട്ഫോണിന് ഒപ്പം ( ബോക്സിനുള്ളിൽ ) യുഎസ്ബി ടൈപ്പ് സി കേബിളും ലഭ്യമാണ്. ഈ സ്‌പെഷ്യൽ എഡിഷൻ ഫോൺ വാങ്ങുന്നവർക്ക് ബോക്‌സിനുള്ളിൽ നരുട്ടോ കേസും ലഭ്യമാകുന്നതാണ്. മാത്രമല്ല, നരുട്ടോ സ്‌ക്രോൾ ബാഗിനൊപ്പം നരുട്ടോ സ്റ്റിക്കറുകളും റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ സ്മാർട്ട്ഫോണിൽ ഉണ്ട്.

റിയൽമി ജിടി നിയോ 3 സ്പെസിഫിക്കേഷനുകൾ
 

റിയൽമി ജിടി നിയോ 3 സ്പെസിഫിക്കേഷനുകൾ

റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്. നരൂട്ടോ തീമിൽ എത്തുന്ന റിയൽമി യുഐ ആണ് റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ സ്മാർട്ട്ഫോണിൽ ഉള്ളത്. മറ്റ് ഫീച്ചറുകൾ സാധാരണ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന് സമാനമാണ്.

ഐഒഎസ് 16 അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള ഐഫോൺ മോഡലുകൾ ഏതൊക്കെയാണെന്നറിയാംഐഒഎസ് 16 അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള ഐഫോൺ മോഡലുകൾ ഏതൊക്കെയാണെന്നറിയാം

റിയൽമി ജിടി

ഫുൾ എച്ച്‌ഡി പ്ലസ് റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ഉള്ളത്. 120 ഹെർട്‌സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ്, 1000 ഹെർട്‌സ് ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട്, ഡിസി ഡിമ്മിങ് സപ്പോർട്ട് എന്നിവയും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ഉണ്ട്.

ജിടി നിയോ 3

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭിക്കുന്നു. 20:9 ആസ്പക്റ്റ് റേഷ്യോയും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 8100 എസ്ഒസിയാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 12 ജിബി റാമും 256 ജിബി യുഎഫ്എസ് 3.1 ഇന്റേണൽ സ്റ്റോറേജും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ഉണ്ട്.

7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ; അറിയേണ്ടതെല്ലാം7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ; അറിയേണ്ടതെല്ലാം

ട്രിപ്പിൾ ക്യാമറ

ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിരിയ്ക്കുന്നത്. 50 മെഗാ പിക്സൽ സോണി ഐഎംഎക്‌സ് 766 മെയിൻ ലെൻസും 8 മെഗാ പിക്സൽ അൾട്രാ വൈഡ് യൂണിറ്റും 2 മെഗാ പിക്സൽ മാക്രോ സെൻസറുമാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിലെ ട്രിപ്പിൾ ക്യാമറ സംവിധാനത്തിൽ ഉള്ളത്.

സ്മാർട്ട്ഫോൺ

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ സെൽഫി സ്‌നാപ്പറും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു. 4,500 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 150 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. അണ്ടർ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സ്കാനറും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ഉണ്ട്.

ആപ്പിൾ ഐഫോണിലെ ഈ അടിപൊളി ഫീച്ചറുകളെക്കുറിച്ച് അറിയാമോ?ആപ്പിൾ ഐഫോണിലെ ഈ അടിപൊളി ഫീച്ചറുകളെക്കുറിച്ച് അറിയാമോ?

റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ വില, ഇന്ത്യ ലോഞ്ച്

റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ വില, ഇന്ത്യ ലോഞ്ച്

റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ സ്മാർട്ട്ഫോൺ മെയ് 31 മുതലാണ് ചൈനയിൽ വിൽപ്പനയ്ക്ക് എത്തുക. റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ ഒരൊറ്റ മെമ്മറി വേരിയന്റുമായാണ് വിപണിയിൽ എത്തുന്നത്. റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 2,799 സിഎൻവൈ (ഏകദേശം 32,280 രൂപ) ആണ് വില വരുന്നത്.

സ്മാർട്ട്ഫോൺ

റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി ഇതുവരെ അറിവായിട്ടില്ല. എന്നിരുന്നാലും, ഇന്ത്യയിലെ നരുട്ടോയുടെ ആരാധകരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ റിയൽമി ജിടി നിയോ 3 നരൂട്ടോ എഡിഷൻ സ്മാർട്ട്ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ എത്താനാണ് സാധ്യത.

പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാംപുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം

Most Read Articles
Best Mobiles in India

English summary
Realme is one of the companies releasing the fan favorite Anime Edition smartphones. The company has released the anime edition smartphone of the Realme GT Neo 3 smartphone. The company is launching the Realme GT Neo 3 Naruto Edition smartphone, which is inspired by the Japanese manga series Naruto.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X