Home
Mobile

16ജിബി റാം, 1ടിബി സ്റ്റോറേജ്..., മികവുകൾ എണ്ണിയാൽത്തീരില്ല! റിയൽമി ജിടി നിയോ 5 എസ്ഇ എത്തി

റിയൽമിയിൽനിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ റിയൽമി ജിടി നിയോ 5 എസ്ഇ ( Realme GT Neo 5 SE ) ​ഒട്ടേറെ മികച്ച ഫീച്ചറുകളുമായി ചൈനയിൽ അ‌വതരിപ്പിച്ചു. ഏപ്രിൽ 9 മുതൽ പുതിയ സ്മാർട്ട്‌ഫോണിന്റെ വിൽപ്പന ചൈനയിൽ ആരംഭിക്കും.

ഒട്ടേറെ മികച്ച ഫീച്ചറുകളുമായി എത്തുന്ന റിയൽമി ജിടി നിയോ 5 എസ്ഇ ഇന്ത്യ അ‌ടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് എത്തുമോ എന്നത് സംബന്ധിച്ച് കമ്പനി പ്രതികരണം നടത്തിയിട്ടില്ല. 16ജിബി വരെ റാം, 1ടിബിവരെ സ്റ്റോറേജ് തുടങ്ങി എല്ലാ മേഖലകളിലും മികവ് പുലർത്തിയാണ് ഈ റിയൽമി ഫോൺ എത്തിയിരിക്കുന്നത്.

മികവുകൾ എണ്ണിയാൽത്തീരില്ല! റിയൽമി ജിടി നിയോ 5 എസ്ഇ എത്തി

റിയൽമി ജിടി നിയോ 5എസ്ഇയുടെ സവിശേഷതകൾ പരിചയപ്പെടാം: 6.74-ഇഞ്ച് അ‌മോലെഡ് ഡിസ്‌പ്ലേ, 144Hz വരെ റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1,400 നിറ്റ് പീക്ക് ​ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് നിയോ 5എസ്ഇയിൽ റിയൽമി നൽകിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ.

തടസങ്ങളില്ലാതെയുള്ള സുഗമമായ പ്രവർത്തനങ്ങൾക്കായി സ്‌നാപ്ഡ്രാഗൺ 7+ ജെൻ 2 ചിപ്സെറ്റും അ‌തിന് പിന്തുണയേകാൻ 16ജിബി വരെ റാമും 1ടിബി വരെ സ്റ്റോറേജും റിയൽമി ജിടി നിയോ 5 എസ്ഇയിലുണ്ട്. സിപിയു, ജിപിയു പ്രകടനം എന്നിവ വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ജിടി മോഡ് 4.0 എന്ന പ്രീലോഡഡ് സവിശേഷതയുമായാണ് പുതിയ ഹാൻഡ്‌സെറ്റ് വരുന്നത്.

തീവ്രമായ ഗെയിമിങ്ങിൽ തെർമൽ മാനേജ്മെന്റിനായി 4,500mm സ്ക്വയർ 3D ടെമ്പർഡ് വേപ്പർ ചേമ്പർ (VC) കൂളിംഗ് ഏരിയയും റിയൽമി ജിടി നിയോ 5 എസ്ഇയിലുണ്ട്. ആക്സിലറേഷൻ സെൻസർ, ഡിസ്റ്റൻസ് സെൻസർ, ജിയോമാഗ്നറ്റിക്, ഗൈറോസ്കോപ്പ്, ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്ന സെൻസറുകൾ ഓൺബോർഡിൽ കമ്പനി നൽകിയിട്ടുണ്ട്.

മികവുകൾ എണ്ണിയാൽത്തീരില്ല! റിയൽമി ജിടി നിയോ 5 എസ്ഇ എത്തി

എഐ പിന്തുണയുള്ള മെട്രിക്സ് ട്രിപ്പിൾ ക്യാമറ സംവിധാനമാണ് റിയൽമി ജിടി നിയോ 5 എസിയുടെ പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. f/1.79 അപ്പേർച്ചറുള്ള 64-മെഗാപിക്സൽ പ്രൈമറി സെൻസറും 112-ഡിഗ്രി ഫീൽഡ് വ്യൂ, എഫ്/2.2 അപ്പേർച്ചർ എന്നിവയുള്ള 8-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും f/ 3.3 അപ്പേർച്ചർ ഉള്ള 2-മെഗാപിക്സൽ മാക്രോ ഷൂട്ടറും അ‌ടങ്ങുന്നതാണ് ട്രിപ്പിൾ ക്യാമറ സംവിധാനം.

സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, f/2.45 അപ്പേർച്ചറുള്ള 16-മെഗാപിക്സൽ സെൻസറാണ് ഫ്രണ്ട് ക്യാമറയിലുള്ളത്. ഫോട്ടോകൾ മികച്ച നിലവാരത്തിൽ ലഭ്യമാക്കുന്നതിനായി മികച്ച ഫീച്ചറുകൾ ക്യാമറ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 1 ടിബി വരെ സ്റ്റോറേജ് ഉള്ളതിനാൽ ധാരാളം ചിത്രങ്ങൾ സൂക്ഷിക്കാം എന്നതും ഏറെ പ്രയോജനം ചെയ്യും.

5ജി, 4ജി LTE, ​വൈ​ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, Glonass, BeiDou, Galileo, QZSS, എൻഎഫ്സി, യുഎസ്ബി ​ടൈപ്പ് സി പോർട്ട് എന്നിവയെല്ലാമാണ് റിയൽമി ജിടി നിയോ 5 എസ്ഇയുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ സൗകര്യമാണ് റിയൽമി ഇതിൽ ഒരുക്കിയിരിക്കുന്നത്.

മികവുകൾ എണ്ണിയാൽത്തീരില്ല! റിയൽമി ജിടി നിയോ 5 എസ്ഇ എത്തി

ഡോൾബി അറ്റ്‌മോസിന്റെ പിന്തുണയോടെ ഇരട്ട സ്റ്റീരിയോ സ്പീക്കറുകളും ജിടി നിയോ 5എസ്ഇ പായ്ക്ക് ചെയ്യുന്നു. 100W സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന, 5500എംഎഎച്ചി​ന്റെ കിടിലൻ ബാറ്ററിയും ഈ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 13 ലാണ് റിയൽമി ജിടി നിയോ 5 എസ്ഇയുടെ പ്രവർത്തനം.

വില: റിയൽമി ജിടി നിയോ 5 എസ്ഇയുടെ 8ജിബി റാം+ 256 ജിബി സ്റ്റോറേജുള്ള അ‌ടിസ്ഥാന വേരിയന്റിന് CNY 1,999 (ഏകദേശം 24,000 രൂപ ആണ് വില. 12ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന് CNY 2,199 (ഏകദേശം 26,200 രൂപ) വിലയിലാണ് ലഭിക്കുക.

12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡൽ CNY 2,299 (ഏകദേശം 27,400 രൂപ)യും ഏറ്റവും ഉയർന്ന 16 ജിബി റാം + 1 ടിബി മോഡലിന് CNY 2,599 (ഏകദേശം 31,000 രൂപ) ആണ് വില. ഫൈനൽ ഫാന്റസി, പോളാർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് പ്രീ-ഓർഡറുകൾക്ക് ലഭ്യമാണ്.

Best Mobiles in India

English summary
Realme GT Neo 5 SE launched in China The base variant with 8GB RAM and 256GB storage is priced at CNY 1,999 (roughly Rs. 24,000). The 12GB+ 256GB storage variant is priced at CNY 2,199 (Rs 26,200), the 12GB RAM + 512GB storage model is priced at CNY 2,299 (Rs 27,400), and the top-of-the-line 16GB RAM + 1TB model is priced at CNY 2,599 (Rs 31,000 approx).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X