Home
Mobile

മിഡ്റേഞ്ചിലെ കേമന്മാർ! ഈ പെർഫോമൻസ് റാങ്ക് ലിസ്റ്റ് കൂടി നോക്കി സ്മാർട്ട്ഫോൺ വാങ്ങാം

സ്മാർട്ട്ഫോൺ വാങ്ങാൻ തീരുമാനിച്ചാൽ വിപണിയിൽ ലഭ്യമായ ഏറ്റവു മികച്ച സ്മാർട്ട്ഫോണുകളെക്കുറിച്ചും അ‌വയുടെ ബജറ്റിനെക്കുറിച്ചുമൊക്കെ നാം പലരോടും അ‌ന്വേഷിക്കാറുണ്ട്. ശേഷം നമ്മു​ക്ക് നൽകാൻ കഴിയുന്ന വിലയിൽ ലഭ്യമാകുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ തെരഞ്ഞെടുക്കുകയാണ് പതിവ്. സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പെർഫോമൻസിന്റെ അ‌ടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാൻ പറ്റിയ നിരവധി സ്മാർട്ട്ഫോണുകളുണ്ട്.

മിഡ്റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പ്രയോജനപ്പെടും വിധത്തിൽ, 2023 ഒക്ടോബറിൽ മികച്ച പ്രകടനം കാഴ്ചവച്ച മികച്ച 10 സ്മാർട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് AnTuTu അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ വിപണിയിൽ ലഭ്യമായിട്ടുള്ള മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളെപ്പറ്റി അ‌റിയാൻ ഈ റാങ്കിങ് ലിസ്റ്റ് സഹായിക്കും.

ഈ പെർഫോമൻസ് റാങ്ക് ലിസ്റ്റ് കൂടി നോക്കി സ്മാർട്ട്ഫോൺ വാങ്ങാം

ബെഞ്ച്മാർക്കിങ് പ്ലാറ്റ്ഫോം ആയ AnTuTu വിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തിരിക്കുന്ന മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് പരിശോധിച്ചാൽ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രീമിയം സ്മാർട്ട്ഫോണുകളിൽ കാണുന്ന സ്നാപ്ഡ്രാഗൺ ചിപ്സെറ്റുള്ള രണ്ട് ഫോണുകൾ ആദ്യ രണ്ട് സ്ഥാനങ്ങളിൽ കാണാം. മറ്റുള്ളവ മീഡിയടെക് ഡിമെൻസിറ്റി ചിപ്പുകളാണ്. ഈ 10 സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്മാർട്ട്ഫോണുകളുടെ ലിസ്റ്റിൽ AnTuTu ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത് റിയൽമി ജിടി നിയോ 5 എസ്ഇയ്ക്കാണ്. 1,154,600 പോയിന്റുമായിട്ടാണ് ഈ റിയൽമി ഫോൺ ഒന്നാം സ്ഥാനത്തെത്തിയത്. സ്നാപ്ഡ്രാഗൺ 7+ ജെൻ 2 ചിപ്സെറ്റ് കരുത്തുള്ള ഈ ഫോൺ 16GB റാമും 1TB സ്റ്റോറേജും അ‌കമ്പടിയാക്കിയാണ് മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നത്.

റെഡ്മി നോട്ട് 12 പ്രോ ടർബോ ആണ് ലിസ്റ്റിൽ രണ്ടാമതുള്ളത്. 1,152,325 പോയിന്റാണ് ഈ ഫോൺ നേടിയത്. സ്നാപ്ഡ്രാഗൺ 7+ ജെൻ 2 ചിപ്സെറ്റ് തന്നെയാണ് റെഡ്മിയുടെ ഈ ടോപ്പ്-ടയർ മിഡ് റേഞ്ച് ഡി​വൈസ് വാഗ്ദാനം ചെയ്യുന്നത്. 16GB വരെ റാമും 1TB വരെ സ്റ്റോറേജും ജോടിയാക്കിയാണ് ഈ ഫോണെത്തുന്നത്.

ഐക്യൂ Z8 ആണ് പട്ടികയിൽ മൂന്നാമതുള്ളത്. 962,629 പോയിന്റാണ് ഈ ഐക്യൂ സ്മാർട്ട്ഫോൺ നേടിയത്. മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്‌സെറ്റാണ് ഐക്യൂ Z8 ന്റെ കരുത്ത്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഈ ഐക്യൂഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് വിവോ എസ്17 പ്രോ ആണ്. 951,223 പോയിന്റാണ് ഈ വിവോ ഫോൺ നേടിയിരിക്കുന്നത്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്സെറ്റ് ആണ് വിവോ S17 പ്രോയിൽ നൽകിയിരിക്കുന്നത്.

ഈ പെർഫോമൻസ് റാങ്ക് ലിസ്റ്റ് കൂടി നോക്കി സ്മാർട്ട്ഫോൺ വാങ്ങാം

ഐക്യൂ നിയോ 7 എസ്ഇ ആണ് അ‌ഞ്ചാം സ്ഥാനത്തുള്ളത്. 950,981 പോയിന്റാണ് ഈ ഐക്യൂ ഫോൺ നേടിയത്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്സെറ്റ് തന്നെയാണ് മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഈ സ്മാർട്ട്ഫോണിലും കാണാനാകുക.

892,704 പോയിന്റുമായി ഷവോമി സിവി 3 പട്ടികയിൽ ആറാം സ്ഥാനത്തുണ്ട്. AnTuTu പരിഗണിച്ച സിവി3 മോഡലിൽ മീഡിയടെക് ഡിമെൻസിറ്റി 8200 അ‌ൾട്ര ചിപ്സെറ്റും 12GB വരെ റാമും 256GB വരെ സ്റ്റോറേജുമാണ് ഉണ്ടായിരുന്നത്. 12ജിബി റാമും 512ജിബി സ്റ്റോറേജും മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്പുമുള്ള റെഡ്മി കെ60ഇ 891,175 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി.

വൺപ്ലസ് എയ്സ് റേസിങ് എഡിഷനാണ് 889,916 പോയിന്റുമായി എട്ടാം സ്ഥാനത്ത്. 12ജിബി റാമും 256 ജിബി സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 8100-മാക്സ് ചിപ്സെറ്റാണ് ഇതിലുള്ളത്. 888,496 പോയിന്റ് സ്കോർ ചെയ്ത റെഡ്മി നോട്ട് 12T പ്രോ ആണ് ഒൻപതാം സ്ഥാനത്ത്. 8ജിബി റാമും 256GB സ്റ്റോറേജും, മീഡിയടെക് ഡിമെൻസിറ്റി 8200-അ‌ൾട്ര ചിപ്പുമാണ് ഇതിലുള്ളത്.

2023 ഒക്‌ടോബറിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്‌മാർട്ട്‌ഫോണുകളുടെ പട്ടികയിലെ അവസാന സ്ഥാനത്ത് ഓപ്പോ റെനോ 9 പ്രോ 5G ആണുള്ളത്. മൊത്തത്തിൽ 886,356 പോയിന്റുകൾ നേടിയാണ് ഈ ഫോൺ പത്താമത് ഇടംപിടിച്ചത്. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 8100-മാക്സ് ചിപ്സെറ്റാണ് ഇതിലുള്ളത്.

More from GizBot

Best Mobiles in India

English summary
If we look at the list of best mid-range smartphones as judged by benchmarking platform AnTuTu, we can see two phones with Snapdragon chipsets found in top performing premium smartphones occupying the top two positions. Others are MediaTek Dementia chips.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X