ആരാധകരേ.., അതിവേഗ ചാർജിങ്ങിന്റെ തമ്പുരാൻ വരുന്നു; Realme GT Neo 5 ഇറക്കി ഞെട്ടിക്കാൻ കമ്പനി

|

അതിവേഗ ചാർജിങ് ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകളുടെ ആരാധകനാണോ നിങ്ങൾ? എങ്കിലിതാ കണ്ണ് തള്ളാൻ തയ്യാറായിക്കൊള്ളൂ. കണ്ണഞ്ചിപ്പിക്കുന്ന ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകുന്ന പുതിയ ഫോണുമായി വരികയാണ് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ റിയൽമി. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്തെ ഏറ്റവും സ്പീഡ് കൂടിയ ഫാസ്റ്റ് ചാർജിങ് ഫീച്ചറും പാക്ക് ചെയ്തായിരിക്കും Realme GT Neo 5 സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുക.

ചൈന

ചൈനയിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വെയ്ബോ. വെയ്ബോയിൽ നിരവധി ഫോളോവേഴ്സുള്ള ഡിജിറ്റൽ ചാറ്റ് സ്റ്റേഷനാണ് ( ടിപ്സ്റ്റർ ) ഇത് സംബന്ധിച്ച ലീക്ക് റിപ്പോർട്ട് പുറത്ത് വിട്ടത്. റിപ്പോർട്ട് അനുസരിച്ച് രണ്ട് ചാർജിങ് വേരിയന്റുകളാകും Realme GT Neo 5 സ്മാർട്ട്ഫോണിന് ഉണ്ടായിരിക്കുക. ഒന്ന് 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഓഫർ ചെയ്യും. രണ്ടാമത്തെ ഹൈ എൻഡ് വേരിയന്റ് 240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫീച്ചർ ചെയ്യും.

ഫാസ്റ്റ് ചാർജിങ്

അതേ കേട്ടത് ശരിയാണ്, 240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്. ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ റിപ്പോർട്ട് ശരിയാണെങ്കിൽ ഫോൺ ഫുൾ ചാർജ് ആകാൻ മിനുറ്റുകൾ മാത്രം മതിയാകും. കേൾക്കുമ്പോൾ ഗംഭീര ഫീച്ചറാണെങ്കിലും ഇത് സുരക്ഷിതമായിരിക്കുമോ എന്നൊരു ആശങ്ക ആർക്കെങ്കിലുമൊക്കെ ഉണ്ടായാൽ കുറ്റം പറയാനൊക്കില്ല. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

50 വർഷങ്ങൾക്കിപ്പുറം വീണ്ടുമെന്തിനൊരു മടക്കം; Artemis ദൌത്യങ്ങളിലൂടെ NASA ലക്ഷ്യമിടുന്നതെന്ത്..?50 വർഷങ്ങൾക്കിപ്പുറം വീണ്ടുമെന്തിനൊരു മടക്കം; Artemis ദൌത്യങ്ങളിലൂടെ NASA ലക്ഷ്യമിടുന്നതെന്ത്..?

ചാർജിങ്
 

150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്ന Realme GT Neo 5 സ്മാർട്ട്ഫോൺ വേരിയന്റ് 5000 mAh ഡ്യുവൽ സെൽ ബാറ്ററി ( ബിഎൽപി985 ) പാക്ക് ഫീച്ചർ ചെയ്യുമെന്നാണ് ലീക്ക് റിപ്പോർട്ടിൽ പറയുന്നത്. Realme GT Neo 5 ന്റെ 240W ഫാസ്റ്റ് ചാർജിങ് വേരിയന്റ് 4600 mAh ഡ്യുവൽ സെൽ ( ബിഎൽപി987 ) ബാറ്ററിയും ഫീച്ചർ ചെയ്യാൻ ആണ് സാധ്യത.

ഇന്ത്യൻ ബിഐഎസ്

Realme GT Neo 5 സ്മാർട്ട്ഫോണിന്റെ 240W ഫാസ്റ്റ് ചാർജിങ് വേരിയന്റ് ഇന്ത്യയിൽ എത്തുമോ ഇല്ലയോ എന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാൻ കഴിയില്ല. ഡിവൈസിന് ഇന്ത്യൻ ബിഐഎസ് സർട്ടിഫിക്കേഷൻ ഇതുവരെയും ലഭിച്ചിട്ടില്ലെന്നതാണ് കാരണം. ഈ സർട്ടിഫിക്കേഷൻ ലഭിച്ച ശേഷം മാത്രമാണ് Realme GT Neo 5 സ്മാർട്ട്ഫോണിന്റെ 240W ഫാസ്റ്റ് ചാർജിങ് വേരിയന്റ് രാജ്യത്ത് അവതരിപ്പിക്കുക.

Redmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽRedmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽ

Realme GT Neo 5 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

Realme GT Neo 5 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

Realme GT Neo 5 സ്മാർട്ട്ഫോൺ 6.5 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മീഡിയടെക് ഡൈമൻസിറ്റി 9 സീരീസ് പ്രോസസറും പുതിയ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം. ഡിവൈസിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് നൽകാനാണ് സാധ്യത. 50 എംപി പ്രൈമറി ക്യാമറയും Realme GT Neo 5 സ്മാർട്ട്ഫോൺ പാക്ക് ചെയ്തേക്കും.

സെൽഫി ക്യാമറ

സെൽഫി ക്യാമറയുടെ കാര്യത്തിൽ രണ്ട് ഓപ്ഷനുകൾക്കാണ് സാധ്യതയുള്ളത്. 16 എംപി സെൻസറിനും 32 എംപി സെൻസറിനും. ഇതിൽ ഏതെങ്കിലും ഒരു സെൻസറുമായിട്ടായിരിക്കും Realme GT Neo 5 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ 4.0 ഒഎസിലായിരിക്കും Realme GT Neo 5 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

അവിശ്വാസികളേ, തെളിവുകളും ശാസ്ത്രവും നിങ്ങൾക്കെതിരാണ്; നാല് ലക്ഷം മനുഷ്യരുടെ പ്രയത്നം തട്ടിപ്പാകുന്നത് എങ്ങനെ?അവിശ്വാസികളേ, തെളിവുകളും ശാസ്ത്രവും നിങ്ങൾക്കെതിരാണ്; നാല് ലക്ഷം മനുഷ്യരുടെ പ്രയത്നം തട്ടിപ്പാകുന്നത് എങ്ങനെ?

സാങ്കേതികവിദ്യകൾ

ഇന്ന് അവതരിപ്പിക്കപ്പെടുന്ന സാങ്കേതികവിദ്യകൾ നാളെ പഴയതാകും. ഈ ഒരു അവസ്ഥയാണ് സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. അത്രയധികം പുതിയ പുതിയ സാങ്കേതികവിദ്യകളും ഫീച്ചറുകളുമാണ് ഈ രംഗത്ത് അവതരിപ്പിക്കപ്പെടുന്നത്. ക്യാമറ, ഡിസ്പ്ലെ, പ്രോസസറുകൾ എന്ന് തുടങ്ങി എല്ലാ ഫീച്ചറുകളിലും സ്പെക്സുകളിലും ഈ മാറ്റം പ്രകടവുമാണ്.

ചാർജിങ് വേഗം

ഇത്തരത്തിൽ അടുത്ത കാലത്ത് ഏറെ ചർച്ചയായ ഫീച്ചറുകളിലൊന്നാണ് അതിവേഗ ചാർജിങ്. സ്മാർട്ട്ഫോണുകളുടെ ചാർജിങ് വേഗം കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് മാറി മറിയുന്നത്. 10 ഉം 15 ഉം W ചാർജിങ് ഫീച്ചറുകൾ വലിയ സംഭവമായിരുന്ന കാലത്ത് നിന്നും ഇന്ന് 120 ഉം 150 ഉം വരെ അതിവേഗ ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാകും.

4G Data Voucher | ഇതിലും കുറച്ച് ആരും ഡാറ്റ നൽകില്ല; ഏറ്റവും നിരക്ക് കുറഞ്ഞ 4ജി ഡാറ്റ വൌച്ചറുകൾ4G Data Voucher | ഇതിലും കുറച്ച് ആരും ഡാറ്റ നൽകില്ല; ഏറ്റവും നിരക്ക് കുറഞ്ഞ 4ജി ഡാറ്റ വൌച്ചറുകൾ

Best Mobiles in India

English summary
Are you a fan of smartphones with fast charging features? Get ready. Chinese smartphone brand Realme is coming up with a new phone that provides eye-catching fast charging support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X