Home
Mobile

കാച്ചിലിന്റെ കളറുമായി ഒരു കിടുക്കാച്ചി സ്മാർട്ട്ഫോൺ! റിയൽമി ജിടി നിയോ 6 ലോഞ്ച് തീയതി പ്രഖ്യാപിച്ചു

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ പ്രശസ്തമായ ജിടി നിയോ സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിക്കാൻ പോകുന്നു. റിയൽമി ജിടി നിയോ 5ന്റെ പിൻഗാമിയായി റിയൽമി ജിടി നിയോ 6 ഈ മാസം 9 ന് ​ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

​ചൈനയിലെ ഒരു റീട്ടെയിൽ വെബ്‌സൈറ്റിലെ ലിസ്റ്റിങ്ങിൽ റിയൽമി ജിടി നിയോ 6 ( Realme GT Neo 6 ) ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ​ചൈനീസ് സാമൂഹികമാധ്യമമായ വെയ്‌ബോയിലൂടെ റിയൽമി പുതിയ റിയൽമി ജിടി നിയോ 6ന്റെ ലോഞ്ച് പ്രഖ്യാപിച്ചത്.

റിയൽമി ജിടി നിയോ 6 ലോഞ്ച് തീയതി പ്രഖ്യാപിച്ചു

മേയ് 9ന് റിയൽമി ജിടി നിയോ 6 ലോഞ്ച് ചെയ്യും എന്നതിന് പുറമേ, നല്ല കിടുക്കാച്ചി കാച്ചിലിനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ പർപ്പിൾ കളറിലുള്ള ജിടി നിയോ 6 വേരിയന്റിന്റെ ചിത്രവും കമ്പനി പുറത്തുവിട്ടു. ഇത് കൂടാതെ വരാൻ പോകുന്ന റിയൽമി ജിടി നിയോ 6 ന്റെ ചിപ്സെറ്റ് വിവരവും സ്ഥിരീകരിച്ചിട്ടുണ്ട്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് റിയൽമി ജിടി നിയോ 6ന്റെ കരുത്തായി ഒപ്പമെത്തുക. ഈ ഫോണിനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡി​സൈനിന്റെ കാര്യമെടുത്താൽ, കഴിഞ്ഞ മാസം ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്ത റിയൽമി ജിടി നിയോ 6 എസ്ഇയുടെ ഛായ ജിടി നിയോ 6ന് ഉണ്ട്.

റിയൽമി ജിടി നിയോ 6 ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ലോഞ്ചിന് ഇനി മണിക്കൂറുകളുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നതിനാൽ ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ അ‌ധികം ​വൈകാതെ കൃത്യമായി അ‌റിയാൻ സാധിക്കും. എങ്കിലും അ‌തിന് മുൻപേ ഈ ഫോണിൽ എന്താണ് ഉള്ളത് എന്ന് അ‌റിയാൻ ആകാംക്ഷയുള്ളവർക്ക് ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

റിയൽമി ജിടി നിയോ 6ൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പ്രകാരം 6.78 ഇഞ്ച് 1.5K 120Hz AMOLED ഡിസ്‌പ്ലേയും 6,000 nits പീക്ക് ​ബ്രൈറ്റ്നസും ഈ ഫോണിൽ ഉണ്ട്. ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് തന്നെയാണ്.

ലാഗ് ഇല്ലാത്ത പെർഫോമൻസ് കാഴ്ചവയ്ക്കുന്നതിനായി 24 ജിബി റാമും 1 ടിബി ഇൻ്റേണൽ സ്റ്റോറേജും വരെ റിയൽമി ജിടി നിയോ 6 സ്മാർട്ട്ഫോണിൽ റിയൽമി നൽകും എന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5-ൽ ആയിരിക്കും ഈ ഫോണിന്റെ പ്രവർത്തനം.

റിയൽമി ജിടി നിയോ 6 ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബി​ലൈസേഷനോട് കൂടിയ 50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് സെൻസറും റിയൽമി ജിടി നിയോ 6 5ജിയുടെ റിയർ ക്യാമറ യൂണിറ്റിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രണ്ടിൽ വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 32 എംപി സെൻസർ ഇടംപിടിച്ചേക്കാം.

പെർഫോമൻസിന്റെ കാര്യത്തിൽ മാത്രമല്ല, ചാർജിങ്ങിന്റെ കാര്യത്തിലും റിയൽമി ജിടി നിയോ 6 പുലിയായിരിക്കും. കാരണം 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,500mAh ബാറ്ററിയാണ് ഈ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത് എന്നാണ് ടിപ്സ്റ്റർമാർ വെളിപ്പെടുത്തിയിട്ടുള്ളത്. മൊത്തത്തിൽ ഒരു കിടിലൻ സ്മാർട്ട്ഫോൺ തന്നെയാണ് വരാൻ പോകുന്നത്. ​ചൈനയിലെ ലോഞ്ചിന് പിന്നാലെ ​വൈകാതെ ഇത് ഇന്ത്യയിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Realme has confirmed that the Realme GT Neo 6 will be launched in China on May 9. Realme has confirmed this through Weibo. This phone is powered by Qualcomm Snapdragon 8 Gen 3 chipset. Apart from revealing the launch date and chipset, the brand also released images of the purple color variant of the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X