Home
Mobile

2 ദിവസം ചാർജ് ചെയ്യേണ്ട, ഇത് സംഭവം പൊളിക്കും! 7000mAh ബാറ്ററിയുമായി റിയൽമി GT നിയോ 7

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ ട്രെൻഡ് സെറ്റ് ചെയ്യാൻ തയാറെടുത്ത് റിയൽമി ജിടി നിയോ സീരീസിൽ പുതിയ ഫോൺ എത്താൻ പോകുന്നതായി റിപ്പോർട്ട്. ജിടി നിയോ സീരീസിൽ പുതിയ ഫോൺ ലോഞ്ച് ചെയ്യാൻ പോകുന്നു എന്ന സൂചന റിയൽമി ​ചൈനയുടെ ​വൈസ് പ്രസിഡന്റ് ഷു ചി ചേസ് (Xu Qi Chase) ആണ് പുറത്തുവിട്ടത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജിടി നിയോ സീരീസ് ഫോൺ റിയൽമി ജിടി നിയോ 6 ആയിരുന്നു. അ‌തിനാൽ അ‌ടുത്ത് വരാൻ പോകുന്നത് റിയൽമി ജിടി നിയോ 7 ആയിരിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് റിയൽമി ​ചൈനയിൽ റിയൽമി ജിടി നിയോ 7 പ്രോ ലോഞ്ച് ചെയ്തത്. നവംബർ 26ന് ഈ ജിടി നിയോ 7 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഏറ്റവും പുതിയ പ്രീമിയം ചിപ്സെറ്റായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആദ്യമായി ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ജിടി നിയോ 7 പ്രോയുടെ പ്രീ ബുക്കിങ് ഇതിനകം തന്നെ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.

ഇത് സംഭവം പൊളിക്കും! 7000mAh ബാറ്ററിയുമായി റിയൽമി GT നിയോ 7

ഇപ്പോൾ റിയൽമി ജിടി സീരീസിൽ മറ്റൊരു ഫോൺ കൂടി ലോഞ്ച് ചെയ്യാൻ പോകുന്നു എന്നത് ഇന്ത്യയിലെ റിയൽമി ആരാധകർക്കും ആഹ്ലാദം പകരുന്നുണ്ട്. ജിടി നിയോ 7 എത്താൻ പോകുന്നു എന്ന വാർത്തയോടൊപ്പം ഇതിലെ ഫീച്ചറുകൾ സംബന്ധിച്ച ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. അ‌തിൽ ഏറ്റവും ശ്രദ്ധേയം ബാറ്ററിയുമായി ബന്ധപ്പെട്ട് വന്ന ലീക്ക് റിപ്പോർട്ടുകളാണ്.

പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (DCS) രണ്ട് ദിവസത്തിൽ ഒരിക്കൽ മാത്രം ചാർജ് ചെയ്താൽ മതിയാകുന്ന ഒരു സ്മാർട്ട്ഫോൺ വരാൻ പോകുന്നതായി സൂചിപ്പിച്ചിരുന്നു. ഈ ഫോണിൽ 7,000mAh ബാറ്ററിയാണ് ഉണ്ടാകുക എന്നും ഡിസിഎസ് വെളിപ്പെടുത്തുന്നു. കൂടാതെ ഈ ഫോണിന് 8.5 എംഎം കനം ഉണ്ടെന്നും പറയപ്പെടുന്നു. ഇത് റിയൽമി ജിടി നിയോ 7 ആണ് എന്ന തരത്തിൽ ഇപ്പോൾ വാർത്തകൾ വരുന്നുണ്ട്.

ഇത് സംഭവം പൊളിക്കും! 7000mAh ബാറ്ററിയുമായി റിയൽമി GT നിയോ 7

ഡിസിഎസ് ഈ ഫോണിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വരാൻ പോകുന്ന ആ 7,000mAh ബാറ്ററിയുള്ള ഫോൺ റിയൽമി ജിടി നിയോ 7 ആയിരിക്കാമെന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ​ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിലെ ഒരു വിഭാഗം ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നത് ഡിസിഎസ് പറഞ്ഞത് വരാൻ പോകുന്ന റെഡ്മി കെ 80- യെപ്പറ്റി ആയിരിക്കാം എന്നാണ്.

വരാൻ പോകുന്ന റിയൽമി ജിടി നിയോ 7 ഇന്ത്യയിൽ അ‌വതരിപ്പിക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. കഴിഞ്ഞ കുറേ നാളുകളായി ജിടി 'നിയോ' സീരീസ് ഫോണുകൾ ഇന്ത്യയിൽ എത്താറില്ല. എന്നാൽ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ജിടി സീരീസ് കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് എത്തിയതുപോലെ ഇത്തവണ ജിടി നിയോ സീരീസ് മോഡലും ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ സാധ്യത ഏറെയാണ്.

റിയൽമി ജിടി നിയോ 7 ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഇപ്പോൾ ഓൺ​ലൈൻ റിപ്പോർട്ടുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പറയുന്നത് റിയൽമി ജിടി നിയോ 7 ന് ഫ്ലാറ്റ് എഡ്ജുകളുള്ള 1.5 കെ അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകും എന്നാണ്. കൂടാതെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ലീഡിംഗ് എഡിഷൻ ചിപ്സെറ്റ് കരുത്തിൽ ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടേക്കാം.

ഇത് സംഭവം പൊളിക്കും! 7000mAh ബാറ്ററിയുമായി റിയൽമി GT നിയോ 7

7,000mAh ബാറ്ററി റിയൽമി ജിടി നിയോ 7 അ‌വതരിപ്പിക്കുമെന്നും ഇതിന് 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഉണ്ടാകും എന്നും ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു. എന്നാലിതിൻ്റെ 3C ലിസ്റ്റിംഗ് 80W ഫാസ്റ്റ് ചാർജിംഗ് ആണ് കാണിക്കുന്നത്. അ‌ടുത്ത ആഴ്ച ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തും. അ‌പ്പോൾ കുറച്ചുകൂടി സ്ഥിരീകരിക്കപ്പെട്ട വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Realme is going to launch a new phone in the GT Neo series. It is believed to be the Realme GT Neo 7. This was revealed by Realme China VP Xu Qi Chase. Leaked reports say that this GT Neo series phone will have a 7,000mAh battery. However, this has not been officially confirmed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X