'ആവേശം' റിലീസായി, റിയൽമി GT നിയോ6 SE-യുടെ രൂപത്തിൽ; 100W SuperVOOC ഫാസ്റ്റ് ചാർജിങ്, 5500mAh ബാറ്ററി
മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആവേശം, വർഷങ്ങൾക്ക് ശേഷം എന്നീ സിനിമകൾ റിലീസ് ചെയ്യുന്ന തീയതിയാണ് ഏപ്രിൽ 11. അതേപോലെ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിയൽമി GT നിയോ6 SE-യും (realme GT Neo6 SE) ഇന്ന് റിലീസ് ആയിരിക്കുന്നു.
റിയൽമിയുടെ നിയോ സീരീസിലെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായിട്ടാണ് റിയൽമി ജിടി നിയോ6 എസ്ഇ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ വേരിയന്റിന്റെ വില ഏകദേശം 20,730 രൂപ വരും. ഏറെ പ്രശസ്തമായ ബിഒഇ (Beijing Oriental Electronics) ഡിസ്പ്ലേ അടക്കം ഒരുപാട് പ്രത്യേകതകളുമായിത്തന്നെയാണ് ഈ ഫോണെത്തുന്നത്.

റിയൽമി GT നിയോ6 SE-യുടെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് 1.5K 0.5-120Hz 8T LTPO AMOLED സ്‌ക്രീനാണ് ഇതിനുള്ളത്. പ്രോ-എക്‌സ്‌ഡിആർ ഡിസ്‌പ്ലേ, 3+1 പ്ലസ് ലോ-ഫ്രീക്വൻസി ഫ്ലിക്കർ ഡിസി ഡിമ്മിംഗ്, 2160 ഹെർട്‌സ് ഹൈ-ഫ്രീക്വൻസി പിഡബ്ല്യുഎം ഡിമ്മിംഗ് എന്നിവയും ഇതോടൊപ്പം എത്തുന്നു.
6000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്, 1600 നിറ്റ് ഗ്ലോബൽ മാക്സിമം ബ്രൈറ്റ്‌നസ്, 1000 നിറ്റ്സ് മാനുവൽ മാക്സിമം ബ്രൈറ്റ്നസ്, വിക്ടസ് 2 ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് റിയൽമി GT നിയോ6 SE- യിൽ എത്തുന്ന മറ്റ് പ്രധാന ഫീച്ചറുകൾ.

അഡ്രിനോ 732 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7+ Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ റിയൽമി ഫോണിന്റെ പെർഫോമൻസിന്റെ ശക്തികേന്ദ്രം. പ്രോസസറിന് ശക്തമായ പിന്തുണ നൽകാൻ 8GB/12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകളും റിയൽമി നൽകുന്നുണ്ട്.
10014mm² സൂപ്പർ 10,000-ലെവൽ കൂളിംഗ് VC+ മിഡ്-ഫ്രെയിം ഐസ്-സീൽഡ് സ്ട്രക്ചർ ഇതിലുണ്ട്. ഫ്ലാഗ്ഷിപ്പുകളിൽ കാണുന്ന അതേ സൂപ്പർ-സ്റ്റാൻഡേർഡ് കൂളിംഗ് സിസ്റ്റം തന്നെയാണിതിലും ഉള്ളത്. ഇത് കൂടാതെ GT മോഡ് 5.0, ഗീക്ക് പെർഫോമൻസ് പാനൽ 2.0 എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5 ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ മിഡ് റേഞ്ച് ഫോണിൽ റിയൽമി നൽകിയിരിക്കുന്നത്. അതിൽ IMX882 സെൻസർ, OIS ഉള്ള എന്നിവയുള്ള 50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി സോണി IMX615 സെൻസറോട് കൂടിയ 32എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), പൊടി- വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP65 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
100W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് റിയൽമി GT നിയോ6 SE-യുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇത് 12 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യും. ഒരു SUPERVOOC S പവർ മാനേജ്മെൻ്റ് ചിപ്പും ഇതിലുണ്ട്. 1600 ചാർജിംഗ് സൈക്കിളുകൾ അല്ലെങ്കിൽ 4 വർഷത്തെ ഉപയോഗത്തിന് ശേഷവും ഫോണിന് 80% ബാറ്ററി ആരോഗ്യം നിലനിർത്താനാകും.
റിയൽമി GT നിയോ6 SE ഏപ്രിൽ 17 മുതൽ ചൈനയിൽ വിൽപ്പന ആരംഭിക്കും. വില: 8GB+256GB വേരിയന്റിന് 1799 യുവാൻ (ഏകദേശം 20,730 രൂപ), 12GB+256GB വേരിയന്റിന് 1999 യുവാൻ (ഏകദേശം 23,035 രൂപ), 16GB+256GB വേരിയന്റന് 2199 യുവാൻ (ഏകദേശം 25,830 രൂപ), 16GB+512GB- 2499 യുവാൻ (ഏകദേശം 29,355 രൂപ).


Click it and Unblock the Notifications








