Home
Mobile

തടിമിടുക്കും ബുദ്ധിയും ഒത്തു ചേർന്ന മുതൽ! റിയൽമി GT നിയോ 6 ലോഞ്ച് ചെയ്തു

ചില ആളുകൾക്ക് നല്ല ആരോഗ്യമുണ്ടാകും എന്നാൽ കാര്യങ്ങൾ വിവേകത്തോടെ തിരിച്ചറിഞ്ഞ് പെരുമാറാനുള്ള ശേഷി ഉണ്ടായിരിക്കില്ല, മറ്റു ചിലരാകട്ടെ മികച്ച മെയ്വഴക്കത്തോടെ ആളുക​ളോട് ഇടപഴകാനുള്ള കഴിവുണ്ടാകും എന്നാൽ അ‌ത്ര തടിമിടുക്കൊന്നുമുണ്ടാകില്ല. സ്മാർട്ട്ഫോണുകളുടെ കാര്യവും ഏതാണ്ട് അ‌ങ്ങനെയൊക്കെത്തന്നെയാണ്. കാണാൻ നല്ല ലുക്ക് ഉണ്ടെങ്കിലും കാര്യമായ പെർഫോമൻസ് ഇല്ലാത്ത ഫോണുകളുണ്ട്.

അ‌തേപോലെ നല്ല പെർഫോമൻസ് കാഴ്ചവയ്ക്കാനുള്ള ഹാർഡ്വെയർ മികവുണ്ടെങ്കിലും ചില ഫോണുകൾ കാഴ്ചയിൽ അ‌ത്ര ആകർഷകത്വം ഉള്ളതായിരിക്കില്ല. എന്നാൽ ആകർഷകത്വവും പെർഫോമൻസ് മികവും ഒരുപോലെ മുന്നിട്ട് നിൽക്കുന്ന സ്മാർട്ട്ഫോണുകൾ വാങ്ങാനാണ് ആളുകൾക്ക് താൽപ്പര്യം. അ‌ങ്ങനെയുള്ള ഫോണുകളും ഇടയ്ക്ക് വിപണിയിൽ എത്തുന്നുണ്ട്. അ‌ത്തരത്തിലൊരു ഫോൺ ഇപ്പോൾ റിയൽമിയും അ‌വതരിപ്പിച്ചിരിക്കുന്നു.

തടിമിടുക്കും ബുദ്ധിയും ഒത്തു ചേർന്ന മുതൽ! റിയൽമി GT നിയോ 6 എത്തി

റിയൽമി ജിടി നിയോ സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി റിയൽമി ജിടി നിയോ 6 (Realme GT Neo 6) ചൈനയിൽ ലോഞ്ച് ചെയ്തു. കരുത്തുറ്റ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റുമായാണ് ഈ ഫോൺ എത്തുന്നത്. ഒപ്പം ആകർഷകമായ ഡി​സൈനും ഇതിനുണ്ട്.

പ്രീമിയം ഫോണുകളോട് കിടപിടിക്കുന്ന ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നു എന്നതാണ് റിയൽമിയുടെ ഏറ്റവും പുതിയ ഈ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണിന്റെ പ്രത്യേകത. അ‌ൽപ്പം കാത്തിരുന്നാൽ ഇന്ത്യയിലെ ഉപയോക്താക്കൾക്കും ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ​ചൈനയിൽ ലോഞ്ച് ചെയ്ത​ സ്ഥിതിക്ക് അ‌ധികം ​വൈകാതെ മറ്റ് വിപണികളിലേക്കും ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടേക്കും.

തടിമിടുക്കും ബുദ്ധിയും ഒത്തു ചേർന്ന മുതൽ! റിയൽമി GT നിയോ 6 എത്തി

റിയൽമി ജിടി നിയോ 6 ന്റെ പ്രധാന ഫീച്ചറുകൾ: പ്രമുഖ ഡിസ്പ്ലേ നിർമാതാക്കളായ BOE-യുടെ 6.78 ഇഞ്ച് 1.5K 0.5-120Hz 8T LTPO AMOLED സ്‌ക്രീനാണ് ജിടി നിയോ 6ന്റേത്. 3+1 പ്ലസ് ലോ-ഫ്രീക്വൻസി ഫ്ലിക്കർ ഡിസി ഡിമ്മിംഗ്, 2160 ഹെർട്‌സ് ഹൈ-ഫ്രീക്വൻസി പിഡബ്ല്യുഎം ഡിമ്മിംഗ്, 6000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ ഇതിലുണ്ട്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനോടെയാണ് റിയൽമി ജിടി നിയോ 6ന്റെ ഡിസ്പ്ലേ എത്തുന്നത്. സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ആണ് ഈ മിഡ് റേഞ്ച് ഫോണിന്റെ കരുത്ത്. ഫ്ലാഗ്ഷിപ്പുകളിൽ കാണുന്ന അ‌തേ സൂപ്പർ-സ്റ്റാൻഡേർഡ് കൂളിംഗ് സിസ്റ്റം ഇതിലുണ്ട്. അ‌തായത് 10014mm² സൂപ്പർ 10,000-ലെവൽ കൂളിംഗ് VC+ മിഡ്-ഫ്രെയിം ഐസ്-സീൽഡ് ഇതിലുണ്ട്.

കൂടാതെ, GT മോഡ് 5.0, ഗീക്ക് പെർഫോമൻസ് പാനൽ 2.0 എന്നിവയും ഇതിലുണ്ട്. പ്രോസസറിന് പിന്തുണ നൽകുംവിധത്തിൽ 12GB / 16GB LPDDR5X റാമും 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജും റിയൽമി ജിടി നിയോ 6 വാഗ്ദാനം ചെയ്യുന്നു.

തടിമിടുക്കും ബുദ്ധിയും ഒത്തു ചേർന്ന മുതൽ! റിയൽമി GT നിയോ 6 എത്തി

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP65 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ തുടങ്ങിയ ഫീച്ചറുകളും റിയൽമി ജിടി നിയോ 6 വാഗ്ദാനം ചെയ്യുന്നു.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ OIS, f/1.8 അപ്പേർച്ചർ ഫീച്ചറുകളോടെ എത്തുന്നു. രണ്ടാമനായി എത്തുന്നത് f/2.2 അപ്പേർച്ചറുള്ള 8MP IMX355 112° അൾട്രാ വൈഡ് ക്യാമറയാണ്. ഫ്രണ്ടിൽ സോണി IMX615 സെൻസറോട് കൂടിയ 32MP ക്യാമറ, f/2.45 അപ്പേർച്ചർ സഹിതമെത്തുന്നു.

120W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് റിയൽമി ജിടി നിയോ 6ൽ ഉള്ളത്. SUPERVOOC S പവർ മാനേജ്മെൻ്റ് ചിപ്പുള്ള ഈ ഫോൺ 10 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അ‌വകാശപ്പെടുന്നു. 4 വർഷത്തെ ഉപയോഗത്തിന് ശേഷവും ഫോണിന് 80% ബാറ്ററി ആരോഗ്യം നിലനിർത്താനാകുമെന്നും റിയൽമി പറയുന്നു.

തടിമിടുക്കും ബുദ്ധിയും ഒത്തു ചേർന്ന മുതൽ! റിയൽമി GT നിയോ 6 എത്തി

5G SA/ NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. വില: റിയൽമി ജിടി നിയോ 6ന്റെ 12GB+256GB വേരിയന്റിന് 2099 യുവാൻ (ഏകദേശം 24,730 രൂപ) ആണ് വില. 16GB+256GB വേരിയന്റ് 2399 യുവാന് (ഏകദേശം 27,725 രൂപ) ലഭ്യമാകും.

റിയൽമി ജിടി നിയോ 6 ന്റെ 16GB റാം +512GB സ്റ്റോറേജ് വേരിയന്റ് 2699 യുവാൻ (ഏകദേശം 31,190 രൂപ) വിലയിലും 16GB +1TB വേരിയന്റ് 2999 യുവാൻ (ഏകദേശം 34,660 രൂപ) വിലയിലും ലഭ്യമാകും. മെയ് 15 മുതൽ ആണ് ഈ ഫോണുകളുടെ വിൽപ്പന ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
Realme GT Neo 6 launched in China. This phone comes with a powerful Snapdragon 8s Gen 3 chipset. The 12GB+256GB variant of the Realme GT Neo 6 is priced at 2099 Yuan (roughly Rs. 24,730). The top-end 16GB +1TB variant will also be available at 2999 Yuan (roughly Rs. 34,660).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X