റിയൽമി ജിടി സ്മാർട്ഫോൺ മാർച്ച് 4 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
പുതിയ റിയൽമി ജിടി 5 ജി സ്മാർട്ഫോൺ മാർച്ച് 4 ന് ചൈനയിൽ അവതരിപ്പിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ സമ്മിറ്റ് നടക്കുന്ന അതേ ദിവസം തന്നെയാണ് കമ്പനി പ്രഖ്യാപിച്ച റിയൽമി ജിടി എന്ന റിയൽമി റേസ് സ്മാർട്ഫോൺ ലോഞ്ച് ചെയ്യുന്നത്. സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിനൊപ്പം വരുന്ന 2021 ലെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ റേസ് ആയിരിക്കുമെന്നുള്ള കാര്യം റിയൽമി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജിടി 5 ജിയുടെ ലോഞ്ച് തീയതി സ്ഥിരീകരിക്കുന്നതിനായി റിയൽമി വൈസ് പ്രസിഡന്റ് സൂ ക്വി ചേസ് വെയ്‌ബോയിലെ ക്ഷണം സാമൂഹ്യമാധ്യങ്ങൾ വഴി വെളിപ്പെടുത്തിയിരിക്കുന്നു.

റിയൽമി ജിടി 5 ജി: ലോഞ്ച് തീയതി
ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിൽ റിയൽമി സിഎംഒ ചേസ് ഈ പുതിയ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് തീയതി മാർച്ച് 4 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണി (11:30 AM IST) ആണെന്ന് വെളിപ്പെടുത്തി. ഇതിനൊപ്പം കമ്പനി അയച്ച ഒരു പത്രക്കുറിപ്പിൽ മാർച്ച് 4 തീയതി തീയതി തന്നെ ആഗോളവിപണിയിൽ ഇത് അവതരിപ്പിക്കുമെന്ന് കാണിച്ചിരുന്നു. ഈ പോസ്റ്റർ ലോഞ്ച് തീയതി പ്രഖ്യാപിക്കുക മാത്രമല്ല, പേര് റിയൽമി ജിടി ആണെന്നുള്ള കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നു. മുമ്പ്, ഈ സ്മാർട്ട്ഫോണിനെ റിയൽമി റേസ് എന്ന് വിളിക്കുമെന്ന് വിശ്വസിച്ചിരുന്നുവെങ്കിലും അത് ഒരു കോഡ് നാമമായിരുന്നു. 5 ജി കണക്റ്റിവിറ്റിയുമായി ഈ സ്മാർട്ട്ഫോൺ വരുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്.

റിയൽമി ജിടി 5 ജി: ഡിസൈൻ, പ്രതീക്ഷിക്കുന്ന സവിശേഷതകൾ
പ്രോസസർ, റിഫ്രഷ് റേറ്റ്, ഫാസ്റ്റ് ചാർജിംഗ് എന്നിവ സൂചിപ്പിക്കുന്ന പോസ്റ്ററിൻറെ താഴെ ഇടതുവശത്ത് മൂന്ന് ഐക്കണുകൾ കാണിക്കുന്നുണ്ട്. റിയൽമി ജിടി 5 ജിക്ക് സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ കരുത്ത് നൽകും. ഈ ഹാൻഡ്സെറ്റ് 160 ഹെർട്സ് റിഫ്രഷ് റേറ്റിനെ സപ്പോർട്ട് ചെയ്യുകയും ഫാസ്റ്റ് ചാർജിംഗുമായി ലോഞ്ച് ചെയ്യുവാനും സാധ്യതയുണ്ട്. റിയൽമി ജിടിയിൽ 6.8 ഇഞ്ച് (1,440x3,200 പിക്‌സൽ) ഒഎൽഇഡി ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോ, 12 ജിബി റാം, 128 ജിബി, 256 ജിബി, 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ ലഭ്യമാക്കും. റിയൽമി ജിടിക്കായി ഒരു പ്രോ വേരിയന്റും വിപണിയിൽ അധികം വൈകാതെ തന്നെ ലഭ്യമായി തുടങ്ങും.

കൂടാതെ, അറിയപ്പെടുന്ന ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്‌ബോയിൽ പങ്കിട്ടു, റിയൽമി ജിടി ലെതർ ബാക്ക്, ഗ്ലാസ് ബാക്ക് വേരിയന്റുകളിൽ ലഭ്യമായേക്കാം. സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറായിരിക്കും ഈ ഹാൻഡ്‌സെറ്റിന് പ്രവർത്തനക്ഷമത നൽകുന്നതെന്ന് ടിപ്പ്സ്റ്റർ പറയുന്നുണ്ട്. എന്നാൽ, ഈ റിയൽമി ജിടിയുടെ രൂപകൽപ്പനയെക്കുറിച്ചോ സവിശേഷതകളെക്കുറിച്ചോ കമ്പനി ഇതുവരെ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.
റിയൽമി ജിടി എന്ന് പറയപ്പെടുന്ന മോഡൽ നമ്പറായ RMX2202 വരുന്ന അടുത്തിടെയുള്ള ടെന ലിസ്റ്റിംഗിൽ നിന്നും സ്ക്രീനിൻറെ മുകളിൽ ഇടത് കോണിൽ സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ടെന്നും മനസിലാക്കാം. ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ട്രിപ്പിൾ അല്ലെങ്കിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) പട്ടികയിൽ ഇതേ മോഡൽ നമ്പറും ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നുള്ള ഒരു സൂചനയും കാണിക്കുന്നു.


Click it and Unblock the Notifications