വീഗൻ ലെതർ ഡിസൈനിൽ സ്നാപ്ഡ്രാഗൺ 888 പ്രോസസറുമായി റിയൽ‌മി ജിടി വരുന്നു

|

റിയൽ‌മി നർ‌സോ 30 പ്രോ 5 ജി, റിയൽ‌മി നർ‌സോ 30 എ എന്നിവ ഇന്ന്‌ ഇന്ത്യയിൽ‌ അവതരിപ്പിച്ചു. കൂടാതെ, റിയൽ‌മി ജിടി എന്ന് വിളിക്കപ്പെടുന്ന മറ്റൊരു സ്മാർട്ട്‌ഫോൺ ആഗോള വിപണിയിൽ എത്തിക്കാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് ടെക് ലോകത്തെ പുതിയ വാർത്ത. റെഡ്മി നോട്ട് 10 സീരീസ് ആഗോള വിപണിയിൽ ഔദ്യോഗികമായി എത്തുന്ന അതേ ദിവസമാണ് റിയൽ‌മി ജിടി ലോഞ്ച് മാർച്ച് 4 ന് സജ്ജമാക്കിയിരിക്കുന്നത്. ഈ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് വരാനിരിക്കുന്ന റിയൽ‌മി ജിടിയെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ‌ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ വരാനിരിക്കുന്ന ഈ മുൻ‌നിര സ്മാർട്ട്‌ഫോണിനെക്കുറിച്ച് ഇതുവരെ ലഭ്യമായ കാര്യങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

റിയൽ‌മി ജിടി

ഈ സ്മാർട്ട്‌ഫോൺ നിർമ്മാതാവിൻറെ അടുത്ത മുൻനിര സ്മാർട്ട്‌ഫോണായിരിക്കും റിയൽ‌മി ജിടി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നതെന്ന് സ്ഥിരീകരിച്ചു. ഈ സ്മാർട്ട്ഫോണിൻറെ ഹീറ്റ് ഡിസിപ്പേഷൻ പ്രകടനം മെച്ചപ്പെടുത്തുന്ന സ്റ്റെയിൻലെസ് സ്റ്റീൽ വിസി കൂളിംഗ് സിസ്റ്റവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂളിംഗ് സിസ്റ്റത്തിൽ സ്റ്റെയിൻലെസ് സ്റ്റീൽ പ്രയോഗിക്കുകയും ഹീറ്റ് ഡിസിപ്പേഷൻ ഘടന ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യും.

സാംസങ് ഗാലക്‌സി എം62 മാർച്ച് 3ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾസാംസങ് ഗാലക്‌സി എം62 മാർച്ച് 3ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 800-സീരീസ് പ്രോസസറുമായി റിയൽ‌മി ജിടി

"ഡ്യുവൽ-പ്ലാറ്റ്ഫോം ഡ്യുവൽ-ഫ്ലാഗ്ഷിപ്പ്" തന്ത്രത്തിന്റെ ഭാഗമായി രണ്ട് മുൻനിര സീരീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഒരു ഹാൻഡ്‌സെറ്റ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 800-സീരീസ് പ്രോസസറുമായി വരുമെന്ന് പറയപ്പെടുന്നു. രണ്ടാമത്തേത് മീഡിയടെക്കിന്റെ മുൻനിര ഡൈമെൻസിറ്റി 5 ജി പ്ലാറ്റ്ഫോമുമായി വരും. "ഡ്യുവൽ-പ്ലാറ്റ്ഫോം ഡ്യുവൽ-ഫ്ലാഗ്ഷിപ്പ്" തന്ത്രത്തിന് കീഴിൽ അവതരിപ്പിക്കുന്ന ഈ സ്മാർട്ട്ഫോണുകളിൽ ഒന്ന് മെച്ചപ്പെട്ട പ്രകടനം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും രണ്ടാമത്തെ മോഡൽ മെച്ചപ്പെട്ട ജോഡി ക്യാമറകൾ വാഗ്ദാനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിയൽമി വെളിപ്പെടുത്തി.

വില കുറവും ഡിസ്‌കൗണ്ട് ഓഫറുകളുമായി ആമസോണിൽ വൺപ്ലസ് 8 ടി, വൺപ്ലസ് 8 ടി പ്രോ വിൽപ്പനവില കുറവും ഡിസ്‌കൗണ്ട് ഓഫറുകളുമായി ആമസോണിൽ വൺപ്ലസ് 8 ടി, വൺപ്ലസ് 8 ടി പ്രോ വിൽപ്പന

 റിയൽ‌മി ജിടിയുടെ തനതായ രൂപകൽപ്പന

ഔദ്യോഗിക ടീസർ വഴി റിയൽ‌മി ജിടിയുടെ തനതായ രൂപകൽപ്പന കമ്പനി വെളിപ്പെടുത്തി. ഡ്യുവൽ-ടോൺ വെഗാൻ ലെതർ ഡിസൈനാണ് ഈ ഫോണിലുള്ളത്. അത് രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ രണ്ട് വ്യത്യസ്ത തരം മെറ്റീരിയലുകൾ ഉപയോഗിക്കും. ഡിസൈൻ‌ നേടുന്നതിന്, ബാക്ക് കവറിനും ആന്തരിക ഫ്രെയിമിനുമായി കമ്പനി ഒരു പീസ് മോൾ‌ഡിംഗ് പ്രക്രിയ ഉപയോഗിക്കുന്നു.

റിയൽ‌മി നർ‌സോ 30 സീരീസ്, ബഡ്‌സ് എയർ 2, മോഷൻ ആക്റ്റിവേറ്റഡ് നൈറ്റ് ലൈറ്റ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കുംറിയൽ‌മി നർ‌സോ 30 സീരീസ്, ബഡ്‌സ് എയർ 2, മോഷൻ ആക്റ്റിവേറ്റഡ് നൈറ്റ് ലൈറ്റ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

വീഗൻ ലെതർ, സ്നാപ്ഡ്രാഗൺ 888 പ്രോസസർ സവിശേഷതകളുമായി റിയൽ‌മി ജിടി

മൃദുവായ ടച്ചും ഇന്റർനാൽ കളർ ഇഫക്റ്റും വാഗ്ദാനം ചെയ്യുന്നതിനായി അപ്ഗ്രേഡ് ചെയ്യ്ത സെക്കന്റ് ജനറേഷൻ വെഗൻ ലെതറും ഇത് ഉപയോഗിക്കുന്നു. ഇപ്പോൾ, റിയൽമി ജിടിയുടെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ച് വിശദാംശങ്ങളൊന്നുമില്ല. എന്നാൽ, ഈ ബ്രാൻഡിന് ഇന്ത്യ ഒരു പ്രധാന വിപണിയാണ്. അതുകൊണ്ടുതന്നെ, ഈ സ്മാർട്ട്ഫോൺ ഉടൻ വിപണിയിലെത്തുന്നതാണ്.

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7 പ്ലസ്, സർഫേസ് ഹബ് 2 എസ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7 പ്ലസ്, സർഫേസ് ഹബ് 2 എസ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്

Best Mobiles in India

English summary
Today in India, Realme is expected to launch the Realme Narzo 30 Pro 5G and the Realme Narzo 30A. In addition, the company is planning to bring another smartphone to the global market, called the Realme GT.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X