5 ജി സപ്പോർട്ട്, 120Hz ഡിസ്‌പ്ലേയുള്ള റിയൽമി ജിടി 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ, ലഭ്യത
പുതിയ റിയൽമി ജിടി 5 ജി സ്മാർട്ഫോൺ വ്യാഴാഴ്ച ചൈനയിൽ വിപണിയിലെത്തി. 2021 ലെ കമ്പനിയുടെ ആദ്യ മുൻനിര സ്മാർട്ഫോണാണ് റിയൽമി ജിടി 5 ജി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ വരുന്ന ഏറ്റവും മികച്ച കരുത്ത് നൽകുന്ന ഈ ഫോണിൽ 120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ പിൻ ക്യാമറ സെറ്റപ്പ് എന്നിവ പോലുള്ള മറ്റ് പ്രീമിയം സവിശേഷതകളുണ്ട്. 65W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായി 4,500 എംഎഎച്ച് ബാറ്ററിയും റിയൽമി ജിടി 5 ജിയിൽ വരുന്നു. 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് നൽകുന്നതായും പറയപ്പെടുന്നു.

റിയൽമി ജിടി 5 ജി: വിലയും, വിൽപനയും
8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 2,799 (ഏകദേശം 31,400 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് സിഎൻവൈ 3,299 (ഏകദേശം 37,000 രൂപ) എന്നിവയാണ് റിയൽമി ജിടി 5 ജിക്ക് വരുന്ന വില. ബ്ലൂ, സിൽവർ, റേസിംഗ് യെല്ലോ (വെഗൻ ലെതർ ഫിനിഷ്) തുടങ്ങിയ കളർ ഓപ്ഷനിലാണ് ഇത് വിപണിയിൽ വരുന്നത്. ചൈനയിൽ റിസർവേഷൻ ചെയ്യാനൊരുങ്ങുന്ന ഈ ഫോൺ മാർച്ച് 10 മുതൽ വിൽപ്പനയ്‌ക്കെത്തും. ആഗോള വിപണിയിൽ ഈ പുതിയ റിയൽമി ഹാൻഡ്‌സെറ്റ് അധികം വൈകാതെ എത്തുമെന്ന് സ്ഥിരീകരിച്ചു.

റിയൽമി ജിടി 5 ജി സവിശേഷതകൾ
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 2.0 സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിലാണ് റിയൽമി ജിടി 5 ജി പ്രവർത്തിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 100 ശതമാനം ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റ്, 98 ശതമാനം എൻടിഎസ്‌സി, 91.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയാണ് ഇതിൻറെ പ്രത്യകതകൾ. 12 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് പ്രവർത്തനക്ഷമത നൽകുന്നത്.

64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി ക്യാമറ, 119 ഡിഗ്രി ഫീൽഡ്-വ്യൂ വരുന്ന 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 4 സിഎം പരിധിയിലുള്ള മറ്റൊരു മാക്രോ ലെൻസ് എന്നിവയുണ്ട്. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. വൈ-ഫൈ 6, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








