സ്‌നാപ്ഡ്രാഗൺ 888 പ്രോസസറുമായി റിയൽമി ജിടി ഉടൻതന്നെ അവതരിപ്പിക്കുമെന്ന് ടീസർ
മുൻനിര ഗ്രേഡ് ഹാർഡ്‌വെയറുകളുള്ള റേസ് എന്ന് വിളിക്കുന്ന പുതിയ സ്മാർട്ട്‌ഫോൺ ലൈനപ്പ് ഈ വർഷം പുറത്തിറക്കുമെന്ന് റിയൽമി പറഞ്ഞിരുന്നു. എന്നാൽ, ഈ റിയൽമി സ്മാർട്ഫോൺ ജിടി മോണിക്കർ ഉപയോഗിച്ച് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ
സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ പോലെയുള്ള സവിശേഷതകൾ വരുന്ന ഈ ഹാൻഡ്‌സെറ്റ് ലീക്കുകൾ വഴി ഓൺലൈനിൽ കണ്ടെത്തിയിരുന്നു. അടുത്തിടെ ബിസ് സർട്ടിഫിക്കേഷൻ ഇതിന് ലഭിച്ചതിനാൽ ഈ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ ഉടൻതന്നെ എത്തുമെന്നുള്ള കാര്യവും ഇതിനോടകം സ്ഥിരീകരിച്ചു. ഇപ്പോൾ, ഈ ഹാൻഡ്‌സെറ്റ് അധികം വൈകാതെ തന്നെ അവതരിപ്പിക്കുമെന്നുള്ള സൂചനയും കമ്പനി നൽകുന്നുണ്ട്.

റിയൽമി ജിടി: പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി
റിയൽമി എക്സിക്യൂട്ടീവ് സൂ ക്വി, വെയ്‌ബോ വഴി റിയൽമി ജിടി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ നൽകുന്നുണ്ട്. ടീസർ പോസ്റ്റ് "ഉടൻ വരുന്നു" എന്ന് കാണിക്കുന്നുണ്ട്, അതിനർത്ഥം ഈ പുതിയ ഫ്ലാഗ്ഷിപ്പ് ഹാൻഡ്‌സെറ്റ് എപ്പോൾ വേണമെങ്കിലും ഔദ്യോഗികമായി അവതരിപ്പിക്കാമെന്നാണ്. ലോഞ്ച് തീയതിയും റിയൽമി ജിടിയുടെ ചില പ്രധാന സവിശേഷതകളും സ്ഥിരീകരിക്കുന്ന മറ്റൊരു ടീസറും കമ്പനി ഉടൻ തന്നെ അവതരിപ്പിച്ചേക്കും.

ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻറെ ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ മറ്റൊരു ചോർച്ച പറയുന്നത് പുതിയ റിയൽമി ജിടി ഒരു ഫ്ലാറ്റ് ഡിസ്പ്ലേ പാനൽ പ്രദർശിപ്പിക്കുമെന്നാണ്. സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കും. നേർത്ത ഭാരവും മികച്ച ഡിസൈനും കൂടാതെ സ്നാപ്ഡ്രാഗൺ 888 പ്രോസസർ എന്നിവ വരുന്നതായും ഈ ചോർച്ച സൂചിപ്പിക്കുന്നുണ്ട്.

റിയൽമി ജിടിയിലെ സ്നാപ്ഡ്രാഗൺ 888 പ്രോസസർ 12 ജിബി റാമുമായി സംയോജിപ്പിക്കും. സ്മാർട്ട്‌ഫോൺ 64 എംപി പ്രധാന ക്യാമറയുടെ പിൻഭാഗത്ത് ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പ് ഉൾപ്പെടുത്തിയേക്കും എഫ്‌എച്ച്‌ഡി + റെസല്യൂഷനോടുകൂടിയ അമോലെഡ് ഡിസ്‌പ്ലേയും 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റും വരുന്നതായി അഭ്യൂഹങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ഫാസ്റ്റ് ചാർജിംഗ് ശേഷി 125W ആയി റേറ്റുചെയ്യുമെന്നും പറയപ്പെടുന്നു.


Click it and Unblock the Notifications








