ഫ്ലാഗ്ഷിപ്പ് വിപണി പിടിക്കാൻ റിയൽമി ജിടി2 പ്രോ ഇന്ത്യയിലെത്തി

|

റിയൽമിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ റിയൽമി ജിടി2 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഡ്യുവൽ 50 എംപി പ്രൈമറി ക്യാമറകൾ, സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസർ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ പ്രീമിയം ഫീച്ചറുകളുമായിട്ടാണ് ജിടി2 പ്രോ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ബയോപോളിമർ റിയർ പാനൽ ഫീച്ചർ ചെയ്യുന്ന ആദ്യ ഫോൺ, ലോകത്തെ ആദ്യത്തെ 150 ഡിഗ്രി അൾട്ര വൈഡ് ആങ്കിൾ ക്യാമറ തുടങ്ങിയ ഒട്ടേറെ അവകാശവാദങ്ങളുമായാണ് റിയൽമി ജിടി2 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. റിയൽമി ജിടി2 പ്രോയുടെ കൂടുതൽ ഫീച്ചറുകളും വിലയും അറിയാൻ തുടർന്ന് വായിക്കുക.

 

ഡിസൈനും ഡിസ്പ്ലെയും

ഡിസൈനും ഡിസ്പ്ലെയും

റിയൽമി ജിടി2 പ്രോ 6.7 ഇഞ്ച് അമോലെഡ് സെക്കൻഡ് ജെൻറേഷൻ എൽടിപിഒ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 2കെ റെസല്യൂഷനും 120 Hz വരുന്ന ഉയർന്ന റിഫ്രഷ് റേറ്റും റിയൽമി ജിടി2 പ്രോയുടെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. സെൽഫി ക്യാമറ സെൻസറിനെ ഉൾക്കൊള്ളുന്നതിനായി ഒരു പഞ്ച് ഹോൾ കട്ടൗട്ടും റിയൽമി ജിടി2 പ്രോയുടെ ഡിസ്പ്ലെയിൽ ഉണ്ട്. ഫോണിലെ അമോലെഡ് പാനലിന് 525 പിപിഐ പിക്‌സൽ ഡെൻസിറ്റി, 1400 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷൻ എന്നിവയും ലഭ്യമാണ്.

iQOO 9 സ്മാർട്ട്ഫോൺ ഇനി ഇന്ത്യയിൽ പുതിയ ഫീനിക്സ് ഓറഞ്ച് കളറിലും ലഭ്യമാകുംiQOO 9 സ്മാർട്ട്ഫോൺ ഇനി ഇന്ത്യയിൽ പുതിയ ഫീനിക്സ് ഓറഞ്ച് കളറിലും ലഭ്യമാകും

റിയർ

ബൈപോളിമർ റിയർ പാനലുമായി വരുന്ന ആദ്യ സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി2 പ്രോ. പേപ്പർടെക്ക് മാസ്റ്റർ ഡിസൈനിൽ പേപ്പർ വൈറ്റ്, പേപ്പർ ഗ്രീൻ എന്നീ രണ്ട് കളറുകളിലാണ് ഡിവൈസ് ലഭ്യമാകുന്നത്. സ്മാർട്ട്ഫോണിൽ അഴുക്കും പൊടിയും പിടിക്കാതിരിക്കാനും കളർ മങ്ങാതിരിക്കാനുമായി ക്രിസ്റ്റൽ യുവി റെസിനും പാനലിൽ നൽകിയിട്ടുണ്ട്. ക്ലാസിക് സ്റ്റീൽ ബ്ലാക്ക് എഡിഷനിലും പുതിയ റിയൽമി ജിടി2 പ്രോ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ക്യാമറ ഫീച്ചറുകൾ
 

ക്യാമറ ഫീച്ചറുകൾ

റിയൽമി ജിടി2 പ്രോ സ്മാർട്ട്ഫോൺ ചതുരാകൃതിയിലുള്ള ക്യാമറ ബമ്പിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം പായ്ക്ക് ചെയ്യുന്നു. ഡ്യുവൽ 50 എംപി പ്രൈമറി ക്യാമറകളാണ് ഡിവൈസിൽ ഉള്ളത്. ഒഐഎസ് സപ്പോർട്ട് ഉള്ള വൈഡ് ആങ്കിൾ ലെൻസ് ആണ് ഒന്നാമത്തേത്. സോണിയുടെ ഐഎംഎക്സ് 766 ഫ്ലാഗ്ഷിപ്പ് സെൻസർ ആണ് ഇത്. പ്രൊഫഷണൽ ലെവൽ സ്റ്റെബിലൈസേഷനും ഇന്റലിജന്റ് നോയിസ് റിഡക്ഷനും ചിത്രങ്ങൾക്ക് കൂടുതൽ മികച്ചതാക്കും.

ആപ്പിൾ ഐഫോൺ 13 ഇപ്പോൾ 10,000 രൂപ കിഴിവിൽ സ്വന്തമാക്കാംആപ്പിൾ ഐഫോൺ 13 ഇപ്പോൾ 10,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ഫിഷ് ഐ മോഡ്

150 ഡിഗ്രി ഫിഷ് ഐ മോഡ് സപ്പോർട്ട് ചെയ്യുന്ന 50 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസാണ് രണ്ടാമത്തേത്. 3 മെഗാപിക്സൽ മാക്രോ ലെൻസും റിയൽമി ജിടി2 പ്രോയിലെ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്. ഒരു എൽഇഡി ഫ്ലാഷും നൽകിയിരിക്കുന്നു. ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറ സെൻസറും ഉണ്ട്.

പ്രൊസസറും പെർഫോമൻസും

പ്രൊസസറും പെർഫോമൻസും

ഏറ്റവും അഡ്വാൻസ്ഡ് ആയ ക്വാൽകോം 8 ജെൻ 1 ചിപ്‌സെറ്റാണ് സ്‌മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 12 ജിബി വരെ റാമും 512 ജിബി വരെയുള്ള സ്റ്റോറേജും റിയൽമി ജിടി2 പ്രോയിൽ ലഭ്യമാണ്. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ 3.0യിൽ ആണ് റിയൽമി ജിടി2 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. റിയൽമി ജിടി2 പ്രോ സ്മാർട്ട്ഫോണിലെ സ്റ്റീൽ വേപ്പർ കൂളിങ് മാക്സ് സിസ്റ്റം ഫോൺ ഓവർ ഹീറ്റ് ആകാതെ സഹായിക്കുന്നു. ഇത് ഏത് സാഹചര്യത്തിലും ഏറ്റവും മികച്ച പെർഫോർമൻസ് ഉറപ്പ് നൽകും. 10 ഗിഗാബിറ്റ് 5ജി കണക്റ്റിവിറ്റിയാണ് റിയൽമി ജിടി2 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. കണക്റ്റിവിറ്റി കൂടുതൽ മികച്ചതാക്കാൻ ആന്റിന അറേ മാട്രിക്സ് സിസ്റ്റവും റിയൽമി ജിടി2 പ്രോയിൽ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എ33 5ജി; വിലയും ലഭ്യതയും ഫീച്ചറുകളുംസാംസങ് ഗാലക്സി എ33 5ജി; വിലയും ലഭ്യതയും ഫീച്ചറുകളും

റിയൽമി ജിടി2 പ്രോ ബാറ്ററി

റിയൽമി ജിടി2 പ്രോ ബാറ്ററി

റിയൽമി ജിടി2 പ്രോ സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 65 വാട്ട് സൂപ്പർ ഡാർട്ട് ചാർജിങ് സാങ്കേതികവിദ്യയുടെ സപ്പോർട്ടും സ്മാർട്ട്ഫോണിൽ ലഭ്യമാണ്. റിയൽമി ജിടി2 പ്രോയിലെ ബാറ്ററി സൂപ്പർ ഡാർട്ട് ചാർജിങ് വഴി 33 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 189 ഗ്രാം ഭാരവും 8.18 മിമി കനവും ഉള്ള വളരെ സ്ലിം ആയ ഡിവൈസ് ആണ് റിയൽമി ജിടി2 പ്രോ. ഫോണിലെ പ്ലാസ്റ്റിക് ഉപയോഗവും കമ്പനി വലിയ രീതിയിൽ കുറച്ചിട്ടുണ്ട്.

റിയൽമി ജിടി2 പ്രോ ഇന്ത്യയിലെ വിലയും ലഭ്യതയും

റിയൽമി ജിടി2 പ്രോ ഇന്ത്യയിലെ വിലയും ലഭ്യതയും

രണ്ട് വേരിയന്റുകളിലാണ് റിയൽമി ജിടി2 പ്രോ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 8 ജിബി + 128 ജിബി കോൺഫിഗറേഷനിലാണ് റിയൽമി ജിടി2 പ്രോയുടെ ബേസ് മോഡൽ വരുന്നത്. 44,999 രൂപയാണ് കമ്പനി ഈ മോഡലിന് വിലയിട്ടിരിക്കുന്നത്. 12 ജിബി + 256 ജിബി കോൺഫിഗറേഷനിലാണ് റിയൽമി ജിടി2 പ്രോയുടെ ഹൈ എൻഡ് മോഡൽ വരുന്നത്. 52,999 രൂപയാണ് റിയൽമി ജിടി2 പ്രോയുടെ ഈ മോഡലിന് വില വരുന്നത്.

വൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവുംവൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവും

റിയൽമി ജിടി2

ലോഞ്ച് കഴിഞ്ഞെങ്കിലും റിയൽമി ജിടി2 പ്രോ സ്വന്തമാക്കാൻ റിയൽമി ആരാധകർ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും. എപ്രിൽ 14 മുതലാണ് റിയൽമി ജിടി2 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പനയാരംഭിക്കുന്നത്. 14ന് ഉച്ചക്ക് 12 മണിക്ക് റിയൽമി ജിടി2 പ്രോയുടെ സെയിൽ ആരംഭിക്കും. കമ്പനി വെബ്സൈറ്റിൽ നിന്നും ഫ്ലിപ്പ്കാർട്ടിൽ നിന്നും റിയൽമി ജിടി2 പ്രോ വാങ്ങാൻ കഴിയും.

Best Mobiles in India

English summary
Realme's latest smartphone Realme GT2 Pro has been launched in India. The GT2 Pro comes to the Indian market with premium features. The Realme GT2 Pro is the first phone to feature a bio polymer rear panel and the world's first 150 degree ultra wide angle camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X