Home
Mobile

ദീപാവലി തുണച്ചു! റിയൽമി GT 7 5G വില വീണ്ടും കുറഞ്ഞു; 7000mAh ബാറ്ററി, 120W ഫാസ്റ്റ് ചാർജിങ് അ‌ടക്കം ഇതിലുണ്ട്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ദീപാവലി എഫക്ട് തുടരുന്നു. സ്മാർട്ട്ഫോണുകൾ നവരാത്രി ഫെസ്റ്റിവൽ സെയിൽ സമയത്ത് ലഭിച്ചതിനെക്കാൾ വിലക്കുറവിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഫെസ്റ്റിവൽ ഓഫറുകൾ ഉണ്ടായിട്ടും കഴിഞ്ഞ ആഴ്ച വരെ ഉണ്ടായിരുന്ന വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ചില സ്മാർട്ട്ഫോണുകൾ വാങ്ങാൻ ലഭ്യമാണ്. അ‌തായത് ദീപാവലി എത്തിയതോടെ ഡിസ്കൗണ്ടുകൾ വർധിക്കുകയും വില കുറയുകയും ചെയ്തിട്ടുണ്ട്. അ‌ത്തരത്തിൽ വില കുറഞ്ഞ ഒരു സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 7 (realme GT 7). ഈ ഫോൺ ​അ‌ടുത്തിടെ വരെ ലഭിച്ചിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ആമസോണിൽ വാങ്ങാനാകും.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി GT 7 ന്റെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 39,999 രൂപയും, 12GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 512GB വേരിയന്റിന് 46,999 രൂപയുമായിരുന്നു വില. അ‌ടുത്തിടെ ഡിസ്കൗണ്ട് ലഭ്യമായപ്പോൾ പോലും പരമാവധി 34999 രൂപയാണ് ഈ​ ഫോണിന്റെ വില കുറഞ്ഞത്.

ദീപാവലി തുണച്ചു! റിയൽമി GT 7 5G വില വീണ്ടും കുറഞ്ഞു

എന്നാലിപ്പോൾ റിയൽമി വെബ്​സൈറ്റിലും ആമസോണിലും 32999 രൂപ വിലയിൽ ആണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് അ‌ടുത്തിടെ വരെ ഡിസ്കൗണ്ട് സഹിതം ലഭ്യമായതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഇത് വാങ്ങാനാകുന്നു. കൂടാതെ ആമസോണിൽ 500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 32499 രൂപ വിലയിൽ വാങ്ങാനാകും.

അ‌ടുത്തിടെ വരെ റിയൽമി വെബ്​സൈറ്റിലാണ് റിയൽമി ജിടി7ന് ഏറ്റവും കുറഞ്ഞ വില ഉണ്ടായിരുന്നത്. ഇപ്പോൾ ബാങ്ക് ഡിസ്കൗണ്ട് ഉൾപ്പെടെ ഏറ്റവും കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നത് ആമസോൺ ആണ്. കരുത്തൻ ചിപ്സെറ്റും മികച്ച ക്യാമറയും വലിയ ബാറ്ററി ശേഷിയും ഉയർന്ന ഫാസ്റ്റ് ചാർജിങ് വേഗതയുമൊക്കെയായി ഒരു ശക്തൻ സ്മാർട്ട്ഫോൺ ഇമേജുള്ള സ്മാർട്ട്ഫോൺ ആണിത്.

ദീപാവലി തുണച്ചു! റിയൽമി GT 7 5G വില വീണ്ടും കുറഞ്ഞു

പ്രധാന ഫീച്ചറുകൾ

3.4GHz ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400e 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. കൂളിങ്ങിനായി 7,700mm വേപ്പർ ചേമ്പർ കൂളിംഗ് ഇതിലുണ്ട്. കൂടാതെ ഐസ്‌സെൻസ് ഗ്രാഫീൻ 360° അൾട്രാ-എഫിഷ്യന്റ് ഹീറ്റ് ഡിസ്‌സിപ്പേഷൻ സജ്ജമാക്കുന്നു. ഇമ്മോർട്ടാലിസ് G720 MC12 ജിപിയു, 8GB / 12GB / 16GBLPDDR5X റാം, 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) AMOLED ഡിസ്പ്ലേയാണ് റിയൽമി ജിടി 7ൽ ഉള്ളത്. ഇത് 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 360Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട്, 2600Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഹാർഡ്‌വെയർ-ലെവൽ DC ഡിമ്മിംഗ്, ആർമർ ഷെൽ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് എത്തിയിരിക്കുന്നത്.

50MP മെയിൻ ക്യാമറ (1/1.56″ സെൻസർ, സോണി IMX906 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 2x ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ, OIS, 4K 60fps വരെ ഡോൾബി വിഷൻ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിൽ ഉണ്ട്.

ദീപാവലി തുണച്ചു! റിയൽമി GT 7 5G വില വീണ്ടും കുറഞ്ഞു

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 120W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The price of the Realme GT 7 5G has been reduced again. It was recently available at a discounted price of Rs 34,999 during the festival sale. Now, with Diwali approaching, the price has been reduced to Rs 32,999. At the time of launch in India, the Realme GT 7 was priced at Rs 39,999 for the 8GB + 256GB base variant, Rs 42,999 for the 12GB + 256GB variant, and Rs 46,999 for the 12GB + 512GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X