16GB റാം, 512GB സ്റ്റോറേജ്, സോണി ക്യാമറ... ശക്തരിൽ ശക്തനായി റിയൽമി ജിടി 7 ഇന്ത്യയിലെത്തി
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് റിയൽമി ഒരു ശക്തൻ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. റിയൽമി ജിടി 7 സീരീസിന്റെ പ്രധാനിയായി റിയൽമി ജിടി 7 (realme GT 7) ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമേ ആഗോള വിപണിയിലും ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400e പ്രോസസർ കരുത്തിലെത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ, AnTuTu-യിൽ 2.45 ദശലക്ഷം പോയിന്റുകൾ നേടിയെന്ന് കമ്പനി അവകാശപ്പെടുന്നു. കൂളിങ്ങിനായി 7,700mm വേപ്പർ ചേമ്പർ കൂളിംഗ് ഇതിലുണ്ട്. കൂടാതെ ഐസ്‌സെൻസ് ഗ്രാഫീൻ 360° അൾട്രാ-എഫിഷ്യന്റ് ഹീറ്റ് ഡിസ്‌സിപ്പേഷൻ സജ്ജമാക്കുന്നു.
ഡിസൈനിൽ ഗ്രാഫീനിൽ ഫൈബർഗ്ലാസ് ചേർത്തിരിക്കുന്നതിനാൽ താപനില 6°C വരെ കുറയ്ക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഉയർന്ന നിലവാരമുള്ള മെറ്റൽ ടെക്സ്ചറുള്ള ഇൻഡിയം ലേസർ-എച്ചഡ് ഫ്രെയിം ആണ് ഇതിനുള്ളത്. ഗെയിമിംഗ് മൗസ് ഉപരിതലത്തിന്റെ പിൻ കവറിൽ ഒരു പ്രോ-ഗെയിമിംഗ് കോട്ടിംഗ് സാങ്കേതികവിദ്യയുണ്ട്, ഇത് ആന്റി-സ്ലിപ്പ് ടച്ച് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു.

മികച്ച പെർഫോമൻസ്, മികച്ച ഗെയിമിങ് എക്സ്പീരിയൻസ്, മികച്ച ക്യാമറ എക്സ്പീരിയൻസ്, മികച്ച ബാറ്ററി ശേഷി എന്നിവയെല്ലാം ഈ റിയൽമി സ്മാർട്ട്ഫോണിൽ സമ്മേളിക്കുന്നു. ഇതിന് പുറമേ ഒട്ടനവധി എഐ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ജല- പൊടി പ്രതിരോധത്തിനായി IP69 റേറ്റിങ്സും ഇതിന് ഉണ്ട്.
റിയൽമി GT 7 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 120Hz AMOLED ഡിസ്പ്ലേ, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 360Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട്, 2600Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഹാർഡ്‌വെയർ-ലെവൽ DC ഡിമ്മിംഗ്, ആർമർ ഷെൽ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.4GHz ഒക്ട-കോർ ഡൈമെൻസിറ്റി 9400e 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ഇമ്മോർട്ടാലിസ് G720 MC12 ജിപിയു, 8GB / 12GB / 16GBLPDDR5X റാം, 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്.
ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിൽ ഉണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. 50MP മെയിൻ ക്യാമറ (1/1.56″ സെൻസർ, സോണി IMX906 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 2x ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ, OIS, 4K 60fps വരെ ഡോൾബി വിഷൻ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവയാണ് റിയർ ക്യാമറ മൊഡ്യൂളിൽ സജ്ജീകരിച്ചിരിക്കുന്നത്.
സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിൽ ഉണ്ട്. ട്രാവൽ സ്റ്റൈൽ സിറ്റി, മൗണ്ടൻ, ഐലൻഡ് മോഡുകൾ, 2K ലൈവ് ഫോട്ടോ, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി, AI ഗ്ലെയർ റിമൂവൽ, AI ലാൻഡ്‌സ്‌കേപ്പ് തുടങ്ങിയ Ai ഫീച്ചറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ആണ് ഈ ഫോണിന്റെ പ്രവർത്തനം. മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും റിയൽമി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ ഫീച്ചറുകളും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax, ബ്ലൂടൂത്ത് 5.4, ബീഡോ ട്രൈ-ബാൻഡ് (B1I+B1C+B2a), GPS ഡ്യുവൽ-ബാൻഡ് (L1+L5), GLONASS (G1), ഗലീലിയോ (E1+E5a), QZSS (L1+L5), NFC, USB ടൈപ്പ്-C, 120W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
റിയൽമി GT 7 ന്റെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 39,999 രൂപയും, 12GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 512GB വേരിയന്റിന് 46,999 രൂപയുമാണ് വില. ആസ്റ്റൺ മാർട്ടിൻ ഫോർമുല വൺ ടീമുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത റിയൽമി GT 7 ഡ്രീം എഡിഷനും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് 49,999 രൂപയാണ് വില.
ഇന്നുമുതൽ റിയൽമി ജിടി 7 പ്രീ ബുക്ക് ചെയ്യാനാകും. മേയ് 30 മുതലാണ് വിൽപ്പന ആരംഭിക്കുക. ആമസോൺ, റിയൽമി വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 5000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫർ (GT ഉപയോക്താവിന് എക്സ്ട്രാ 2000 രൂപ) ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ 9 മാസ നോ കോസ്റ്റ് EMI ഓപ്ഷനുമുണ്ട്.


Click it and Unblock the Notifications








