പുച്ഛം വേണ്ട, ഇത് വേറെ ലെവൽ ഐറ്റമാണ്! 100W ഫാസ്റ്റ് ചാർജിങ്, 7200mAh ബാറ്ററി സഹിതം റിയൽമി GT7 എത്തി
റിയൽമി സ്മാർട്ട്ഫോണുകൾ എന്ന് കേട്ടാൽ ചിലർക്ക് ഒരു പുച്ഛമാണ്. എന്നാൽ പ്രീമിയം ലെവൽ ഫീച്ചറുകളുമായി മറ്റ് ഏതൊരു ബ്രാൻഡിനെയും വെല്ലുവിളിക്കാൻ പോകുന്ന ഫീച്ചറുകൾ സഹിതം എത്തുന്ന റിയൽമി ഫോണുകൾ ഇറങ്ങുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി റിയൽമി ജിടി7 (realme GT7) ഇന്ന് ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഒരു സ്മാർട്ട്ഫോണിൽ ആരും കൊതിക്കുന്ന ഫീച്ചറുകൾ സഹിതം മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ കഴിയും വിധമാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇൻഡസ്ട്രിയിലെ ആദ്യത്തെ 4608 ഹെർട്സ് അൾട്രാ-ഹൈ ഫ്രീക്വൻസി പിഡബ്ല്യുഎം ഡിമ്മിംഗ് ഫീച്ചർ സഹിതം ഈ ഫോൺ എത്തിയിരിക്കുന്നു.
ജിടി പെർഫോമൻസ് എഞ്ചിൻ 2.0 +, ആദ്യത്തെ ചിപ്പ്-ലെവൽ കോർ സാങ്കേതികവിദ്യ, 13 ജനപ്രിയ മൊബൈൽ ഗെയിമുകൾക്കായി നേറ്റീവ് 144 ഫ്രെയിം മോഡ്, 1.5 കെ + 144 ഫ്രെയിം സൂപ്പർ-റെസല്യൂഷൻ, സൂപ്പർ-ഫ്രെയിം കൺകറൻസി പിന്തുണ എന്നിവ റിയൽമി ജിടി7ൽ ഉണ്ട്.

കൂടാതെ ഇൻഡസ്ട്രിയിലെ ആദ്യത്തെ ഇ-സ്‌പോർട്‌സ് നെറ്റ്‌വർക്ക് ചിപ്പായ സ്കൈകോം കമ്മ്യൂണിക്കേഷൻ സിസ്റ്റം 2.0, എഐ സിഗ്നൽ ട്രാക്കിംഗ് സാങ്കേതികവിദ്യ എന്നിവയും ഈ പുതിയ ജിടി സീരീസ് ഫോണിലുണ്ട്. ഗ്രാഫീൻ ഐസ് സെൻസിംഗ് ഡബിൾ-ലെയർ കൂളിംഗ് ആണ് ഈ ഗെയിമിങ് ഫോണിന്റെ മറ്റൊരു സവിശേഷത.
ഇതിൽ 7700mm² ഉൾപ്പെടുന്നു, ഇത് വ്യവസായത്തിലെ ഏറ്റവും വലിയ സിംഗിൾ VC ആണ്, താപ ചാലകത സാധാരണ ഗ്ലാസ് ബോഡിയേക്കാൾ 6 മടങ്ങ് കൂടുതലാണെന്ന് കമ്പനി പറയുന്നു. 1.3 എംഎം അൾട്രാ-നാരോ ഫ്രെയിം, ബിഒഇ ക്യു10 ലുമിനസ് മെറ്റീരിയൽ എന്നിവയടക്കം മറ്റ് നിരവധി പ്രത്യേകതകളും റിയൽമി ജിടി7 5ജിക്ക് ഉണ്ട്.

റിയൽമി GT7 5ജിയുടെ പ്രധാന ഫീച്ചറുകൾ
144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2800×1280 പിക്സലുകൾ) OLED ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2600Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ് എന്നിവ ഇതിൽ ഉണ്ട്.
3.73GHz ഒക്ട-കോർ ഡൈമെൻസിറ്റി 9400+ 3nm പ്രോസസർ ആണ് റിയൽമി ജിടി7ന്റെ കരുത്ത്. ഇമ്മോർട്ടാലിസ്-G925 GPU, 12GB / 16GB LPDDR5X റാം, 256GB/512GB/1TB (UFS 4.0) സ്റ്റോറേജ് എന്നിവയും ഈ റിയൽമി ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ റിയൽമി വാഗ്ദാനം ചെയ്യുന്നത്. അതിൽ 1/1.56″ സോണി IMX896 സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, f/1.8 അപ്പേർച്ചർ, 8MP 112° അൾട്രാ-വൈഡ് 1/4″ OMNIVISION OV08D10 സെൻസറുള്ള ക്യാമറ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ സോണി IMX480 സെൻസറുള്ള 16MP ക്യാമറയും f/2.4 അപ്പേർച്ചർ സഹിതം നൽകിയിരിക്കുന്നു.

ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 100W ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററി എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
റിയൽമി GT7 5ജിയുടെ 12GB+256GB അടിസ്ഥാന വേരിയന്റിന് 2599 യുവാൻ (ഏകദേശം 30,375 രൂപ) ആണ് വില. 16GB+256GB വേരിയന്റിന് 2899 യുവാനും (ഏകദേശം 33,875 രൂപ), 12GB+512GB വേരിയന്റിന് 2999 യുവാനും (ഏകദേശം 35,045 രൂപ), 16GB+512GB വേരിയന്റിന് 3299 യുവാനും (ഏകദേശം 38,550 രൂപ), 16GB+1TB വേരിയന്റിന് 3799 യുവാനും (ഏകദേശം 44,390 രൂപ) വിലയുണ്ട്. നീല, വെള്ള, കറുപ്പ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications