Home
Mobile

ഇതാ എത്തി റിയൽമി GT7 പ്രോ റേസിങ് എഡിഷൻ; കരുത്തായി സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ്

സ്മാർട്ട്ഫോൺ പ്രേമികൾക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ട് റിയൽമി തങ്ങളുടെ ജിടി സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. ഗെയിമിങ്ങിനായി ഒരു സൂപ്പർ പവർ സ്മാർട്ട്ഫോൺ തേടുന്നവരെ ലക്ഷ്യമിട്ട് റിയൽമി ജിടി7 പ്രോ റേസിങ് എഡിഷൻ (realme GT7 Pro Racing Edition) എന്ന മോഡലാണ് ഇപ്പോൾ ​ചൈനയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇത് അ‌ധികം ​വൈകാതെ ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്കും എത്തിയേക്കാം. നിലവിൽ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല. ഇപ്പോൾ പ്രീമിയം സ്മാർട്ട്ഫോണുകളുടെ കരുത്തായി വിലസുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാണ് ഈ പുതിയ റിയൽമി ജിടി സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്.

ഗെയിമിങ് ഫോൺ ആയതിനാൽത്തന്നെ മികച്ച പെർഫോമൻസ് പുറ​ത്തെടുക്കേണ്ടതുണ്ട്. ഈ ഘട്ടത്തിൽ ഫോൺ ചൂടാകാതിരിക്കാനുള്ള ഫീച്ചറുകൾ ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. 30% മികച്ച ഹീറ്റ് ട്രാൻസ്ഫറുള്ള 11480mm² ഐസ് ബെർഗ് ഡ്യുവൽ VC കൂളിംഗ് ഇതിനുണ്ട്. ലാഗ്-ഫ്രീ ഗെയിമിംഗ് അനുഭവത്തിനായി സ്കൈ കമ്മ്യൂണിക്കേഷൻ സിസ്റ്റം 2.0, എക്സ്ക്ലൂസീവ് സെൽഫ്-ഡെവലപ്‌മെന്റ് ഡ്യുവൽ-സൈഡഡ് ഹൈ, ലോ ഫ്രീക്വൻസി ആന്റിന എന്നിവയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഇതാ എത്തി റിയൽമി GT7 പ്രോ റേസിങ് എഡിഷൻ

റിയൽമി ജിടി7 പ്രോ റേസിങ് എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2780×1264 പിക്സലുകൾ) 8T LTPO OLED ഡിസ്പ്ലേ, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2600Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 100% DCI-P3 കളർ ഗാമറ്റ്, 2600Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

4.32GHz വരെ ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് കരുത്തിനൊപ്പം 1100MHz അഡ്രിനോ 830 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ആണ് ഇത് പ്രവർത്തിക്കുന്നത്.

ഇതാ എത്തി റിയൽമി GT7 പ്രോ റേസിങ് എഡിഷൻ

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, 50MP മെയിൻ ക്യാമറ (1/1.56″ സെൻസർ, സോണി IMX896 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ) എന്നിവയാണ് ഇതിന്റെ റിയർ ക്യാമറ യൂണിറ്റിൽ ഉള്ളത്. ഫ്രണ്ടിൽ സോണി സെൻസറുള്ള 16MPക്യാമറയും (f/2.45 അപ്പേർച്ചർ) നൽകിയിട്ടുണ്ട്.

ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, ഗലീലിയോ:E1+E5a, ബെയ്ഡു: B1I+B1C+B2a, QZSS:L1+L5, NFC, യുഎസ്ബി ടൈപ്പ്-സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

120W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് റിയൽമി ജിടി7 പ്രോ റേസിങ് എഡിഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. 162.45×76.89×8.55mm വലിപ്പവും 218 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ ഇതാണ് എന്ന് കമ്പനി അ‌വകാശപ്പെടുന്നു.

ഇതാ എത്തി റിയൽമി GT7 പ്രോ റേസിങ് എഡിഷൻ

റിയൽമി ജിടി7 പ്രോ റേസിങ് എഡിഷന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 3099 യുവാൻ (ഏകദേശം 36,835 രൂപ) ആണ് വില. 16GB + 256GB വേരിയന്റിന് 3299 യുവാനും (ഏകദേശം 39,210 രൂപ), 12GB + 512GB വേരിയന്റിന് 3699 യുവാനും (ഏകദേശം 43,965 രൂപ), 16GB + 512GB വേരിയന്റിന് 4999 യുവാനും (ഏകദേശം 59,420 രൂപ) വിലവരും.

More from GizBot

Best Mobiles in India

English summary
Realme GT7 Pro Racing Edition has been launched. Its 12GB + 256GB base variant is priced at 3099 yuan (approximately Rs. 36,835). The 16GB + 256GB variant is priced at 3299 yuan (approximately Rs. 39,210), the 12GB + 512GB variant is priced at 3699 yuan (approximately Rs. 43,965), and the 16GB + 512GB variant is priced at 4999 yuan (approximately Rs. 59,420).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X