വിഷു റിലീസ് തുടരും! അടുത്തത് അവന്റെ വരവാണ്, റിയൽമി GT7 ന്റെ, തിയതി കുറിച്ചു
സ്മാർട്ട്ഫോൺ വിപണിയിൽ വിഷു റിലീസ് തുടരും. പെർഫോമൻസിലും ബാറ്ററി ശേഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് റിയൽമിയുടെ ജിടി സീരീസിലെ പുതിയ സ്മാർട്ട്ഫോൺ എത്തുന്നു. കഴിഞ്ഞ വർഷത്തെ റിയൽമി GT6 5ജിയുടെ പിൻഗാമിയായി എത്തുന്ന റിയൽമി ജിടി7ന്റെ ലോഞ്ച് തിയതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് പ്രകാരം ഏപ്രിൽ 23ന് റിയൽമി ജിടി7 (realme GT7) ചൈനയിൽ ലോഞ്ച് ചെയ്യും. 100W ഫാസ്റ്റ് ചാർജിംഗ് സഹിതമാണ് ഈ റിയൽമി ഫോൺ എത്തുന്നത് എന്ന് അടുത്തിടെ ലഭിച്ച 3C സർട്ടിഫിക്കേഷൻ സ്ഥിരീകരിക്കുന്നു. 3,000 യുവാനിൽ (ഏകദേശം 35,355 രൂപ) താഴെയുള്ള സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിലെ ബാറ്ററി, പെർഫോമൻസ് രാജാവാണ് ഈ ഫോണെന്നാണ് കമ്പനി പറയുന്നത്.
റിയൽമി ജിടി7 സീരീസിൽ ജിടി7 പ്രോ ഇതിനകം തന്നെ ഇന്ത്യയിൽ ഉൾപ്പെടെ എത്തിയിട്ടുണ്ട്. ഈ പ്രോ മോഡലിന്റെ അൽപ്പം വില കുറഞ്ഞ ബദൽ ഓപ്ഷൻ എന്ന നിലയിൽക്കൂടിയാണ് റിയൽമി ജിടി7 എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 23-ന് ചൈനയിലെ പ്രാദേശിക സമയം വൈകുന്നേരം 4:00 മണിക്ക് (IST ഉച്ചയ്ക്ക് 1:30 ന്) ആണ് റിയൽമി ജിടി7 ലോഞ്ച് നടക്കുക. വരാൻ പോകുന്ന ഈ ഫോണിന്റെ ഡിസൈൻ റിയൽമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ റിയൽമിയുടെ ക്യു സി ചേസ് റിയൽമി ജിടി7 5ജിയിൽ 7,000mAh+ ബാറ്ററിയും 100W ഫാസ്റ്റ് ചാർജിംഗും ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ വലിയ ബാറ്ററി സഹിതമാണ് എത്തുന്നത് എങ്കിലും ഈ ഹാൻഡ്‌സെറ്റിന് 8.35mm കനം മാത്രമേ ഉണ്ടാകൂ എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. റിയൽമി ജിടി7 ന്റെ വില ഏകദേശം 3,000 യുവാൻ (ഏകദേശം 35,400 രൂപ) ആയിരിക്കുമെന്ന് റിയൽമി എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു.

ഇത്തവണ GT പെർഫോമൻസ് എഞ്ചിൻ 2.0 അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പെർഫോമൻസ് കില്ലർ ഉപയോഗിച്ചിട്ടുണ്ടെന്ന് റിയൽമി പറഞ്ഞു. കൂടുതൽ ഡീറ്റെയിൽസ് കമ്പനി വെളിപ്പടുത്തിയിട്ടില്ല. എന്നാൽ, ലീക്ക് റിപ്പോർട്ടുകളിലൂടെ ഒരു ഏകദേശ ചിത്രം വ്യക്തമാകുന്നുണ്ട്. ലീക്കർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ വെളിപ്പെടുത്തൽ പ്രകാരം അനുസരിച്ച്, അൾട്രാ-നാരോ ബെസലുകൾ, പ്ലാസ്റ്റിക് മിഡിൽ ഫ്രെയിം, അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനർ എന്നിവയിതിലുണ്ട്.
റിയൽമി ജിടി 7 പ്രീ-റിസർവേഷനുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലൈവാണ്, പക്ഷേ ഫീച്ചറുകളുടെ ഡീറ്റെയിൽസ് പരാമർശിച്ചിട്ടില്ല. AI ടൂളുകളും ഡീപ്‌സീക്കും തരംഗമുയർത്തുന്ന ഈ സാഹചര്യത്തിൽ, 3nm ഡൈമെൻസിറ്റി 9400+ ചിപ്പ് കരുത്തിൽ എത്തുന്ന റിയൽമി GT7 ഉപയോക്താക്കൾക്ക് മികച്ച എഐ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുമെന്ന് റിയൽമി വൈസ് പ്രസിഡന്റ് ചേസ് സു പറഞ്ഞിട്ടുള്ളത്.
മികച്ച കൂളിംഗ് സൊല്യൂഷനുകൾ, പ്രമുഖ എൻഡുറൻസ് കോമ്പിനേഷനുകൾ, അൾട്രാ-ഹൈ ഫ്രെയിം റേറ്റ് സ്റ്റെബിലൈസേഷൻ, മറ്റ് സമഗ്രമായ കൂട്ടിച്ചേർക്കലുകൾ എന്നിവയും ഇതിലുണ്ടാകുമെന്ന് റിയൽമിയുടെ തലപ്പത്തുള്ളവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ചൈനയിലെ ലോഞ്ചിന് പിന്നാലെ ജിടി7 ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കഴിഞ്ഞ വർഷം റിയൽമി ജിടി 6 ഇന്ത്യയിൽ എത്തിയത് ജൂണിൽ ആയിരുന്നു. അതിനാൽ ഏപ്രിൽ 23ലെ ചൈനീസ് ലോഞ്ചിന് ശേഷം മേയിലോ ജൂൺ ആദ്യമോ റിയൽമി ജിടി7 ഇന്ത്യയിൽ എത്തിയേക്കാം. ജിടി6 എത്തിയത് 40,999 രൂപ പ്രാരംഭ വിലയിലായിരുന്നു. ഏതാണ്ട് ഇതിനോട് അടുത്ത വിലയിൽ തന്നെ പിൻഗാമിയായ ജിടി7 5ജിയും എത്തും എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








