Home
Mobile

പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളുണ്ട്! റിയൽമി GT8 5ജിയും GT8 പ്രോ 5ജിയും ലോഞ്ച് ചെയ്തു

റിയൽമി തങ്ങളുടെ GT സീരീസിലേക്ക് പുതിയ കരുത്തൻ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചിരിക്കുന്നു. റിയൽമി ജിടി 7 സീരീസിന്റെ പിൻഗാമിയായി അ‌വതരിപ്പിച്ചിരിക്കുന്ന റിയൽമി ജിടി8 സീരീസിൽ റിയൽമി ജിടി8 (realme GT8), റിയൽമി ജിടി8 പ്രോ (realme GT8 Pro) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഉള്ളത്. സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ ആണ് ഇവ എത്തിയിരിക്കുന്നത്. റിയൽമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ 7000mm² അൾട്രാ-കവറേജ് കോൾഡ് ഫ്രണ്ട് കൂളിംഗ് VC ഫീച്ചറും ഇവയിലുണ്ട്. എല്ലാ ഹീറ്റ് സ്രോതസ്സുകളെയും കൃത്യമായി ഇത് കവർ ചെയ്യുന്നു.

സൂപ്പർ-ഫ്രെയിമിനെയും സൂപ്പർ-റെസല്യൂഷനെയും പിന്തുണയ്ക്കുന്ന ഗ്രാഫിക്സ് ചിപ്പ് R1, "പുതിയ മെക്കാനിക്കൽ അസംബ്ലി ഡിസൈൻ" (ഇൻഡസ്ട്രിയിലെ ആദ്യത്തെ വേർപെടുത്താവുന്നതും, കൂട്ടിച്ചേർക്കാവുന്നതും, മാറ്റിസ്ഥാപിക്കാവുന്നതുമായ ഡെക്കോ), ഹാർഡ്‌വെയർ-ലെവൽ 1nit അൾട്രാ-ഡാർക്ക് ഡിസ്‌പ്ലേ, ട്രൂ കളർ ഐ പ്രൊട്ടക്ഷൻ, യെല്ലോ കളർ സ്‌ക്രീൻകാസ്റ്റുള്ള ഐ പ്രൊട്ടക്ഷൻ മോഡ് തുടങ്ങി നിരവധി, അ‌നവധി ഫീച്ചറുകളും ഈ സ്മാർട്ട്ഫോണുകളിലുണ്ട്.

റിയൽമി GT8 5ജിയും GT8 പ്രോ 5ജിയും ലോഞ്ച് ചെയ്തു

റിയൽമി GT8, GT8 പ്രോ ഫീച്ചറുകൾ

6.79-ഇഞ്ച് (1440 x 3136 പിക്സലുകൾ) 2K+ OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 7000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3200Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 100% DCI-P3 കളർ ഗാമട്ട്, ഹാർഡ്‌വെയർ-ലെവൽ DC ഡിമ്മിംഗ് എന്നിവ സഹിതമാണ് ഇത് എത്തുന്നത്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm SoC, R1 ഗ്രാഫിക്സ് ചിപ്പ് ആണ് ഈ ഇരുമോഡലുകളുടെയും കരുത്ത്. അഡ്രിനോ 840 GPU, R1 ഗ്രാഫിക്സ് ചിപ്പ്, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.0 (GT8) / UFS 4.1 (GT8 Pro)) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഇവയിലുണ്ട്.

റിയൽമി GT8 5ജിയും GT8 പ്രോ 5ജിയും ലോഞ്ച് ചെയ്തു

റിയർ ക്യാമറകളുടെ കാര്യത്തിൽ ഇരുമോഡലുകളും​ വ്യത്യാസപ്പെട്ടിരിക്കുന്നു. GT8 മോഡലിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.56″ സെൻസറുള്ള 50MP റിക്കോ GR ആന്റി-ഗ്ലെയർ മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ, 7x ലോസ്‌ലെസ് സൂം, 120x വരെ ഹൈബ്രിഡ് സൂം) എന്നിവ ഇതിലുണ്ട്.

ജിടി8 പ്രോ മോഡലിൽ 50MP Ricoh GR ആന്റി-ഗ്ലെയർ മെയിൻ ക്യാമറ (1/1.56″ സെൻസർ, OIS, f/1.8 അപ്പർച്ചർ), 50MP 116° അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), 200MP 1/1.4″ സാംസങ് HP5 സെൻസർ ( 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, f/2.6 അപ്പേർച്ചർ, 6x ലോസ്‌ലെസ് സൂം, 120x വരെ ഹൈബ്രിഡ് സൂം) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.

GT8 മോഡലിന് f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും GT8 പ്രോ മോഡലിന് 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ആണ് ഉള്ളത്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കയുള്ള realme UI 7.0, ഡ്യുവൽ സിം (നാനോ + നാനോ), IP66+IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഇരുമോഡലുകളിലും ഉണ്ട്.

റിയൽമി GT8 5ജിയും GT8 പ്രോ 5ജിയും ലോഞ്ച് ചെയ്തു

5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 6.0, Beidou (B1I+B1C+B2a), GPS (L1+L5), GLONASS (G1), ഗലീലിയോ (E1+E5a), QZSS (L1+L5), NFC, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇരുമോഡലുകളിലും ഒരുപോലെയുണ്ട്. അ‌തേസമയം ബാറ്ററിയുടെ കാര്യമെടുത്താൽ 100W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഇവയിലുള്ളത്. പ്രോ മോഡലിൽ 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുമുണ്ട്.

റിയൽമി GT8 ന്റെ 12GB+256GB വേരിയന്റിന് 2899 യുവാൻ (ഏകദേശം 35,850 രൂപ) ആണ് വില. 16GB+256GB വേരിയന്റിന് 3199 യുവാനും (ഏകദേശം 39,560 രൂപ), 12GB+512GB വേരിയന്റിന് 3399 യുവാൻ (ഏകദേശം 42,030 രൂപ), 16GB+512GB വേരിയന്റിന് 3599 യുവാൻ (ഏകദേശം 44,505 രൂപ), 16GB+1TB വേരിയന്റിന് 4099 യുവാൻ (ഏകദേശം 50,690 രൂപ) എന്നിങ്ങനെയാണ് വില.

റിയൽമി GT8 പ്രോ 12GB+256GB വേരിയന്റിന് 3999 യുവാൻ (ഏകദേശം 49,440 രൂപ), 16GB+256GB വേരിയന്റിന് 4299 യുവാൻ (ഏകദേശം 53,150 രൂപ), 12GB+512GB വേരിയന്റിന് 4499 യുവാൻ (ഏകദേശം 55,625 രൂപ), 16GB+512GB വേരിയന്റിന് 4699 യുവാൻ (ഏകദേശം 58,095 രൂപ), 16GB+1TB വേരിയന്റിന് 5199 യുവാൻ (ഏകദേശം 64,280 രൂപ) എന്നിങ്ങനെയാണ് വില.

More from GizBot

Best Mobiles in India

English summary
Realme GT8 5G and GT8 Pro 5G have been launched. They are powered by the Snapdragon 8 Elite Gen 5 chipset. They feature the largest 7000mm² ultra-coverage cold front cooling VC in Realme's history. Both models pack a 7000mAh battery with 100W fast charging. The Pro model also features 50W wireless fast charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X